പച്ചക്കറി സ്റ്റാളില്‍ ഹാന്‍സ്-

തളിപ്പറമ്പ്: പച്ചക്കറിസ്റ്റാളില്‍ നിരോധിത പുകയില ഉല്‍പ്പന്ന കച്ചവടം പോലീസ് പിടികൂടി. കുപ്പത്തെ മലിക്കന്റകത്ത് വീട്ടില്‍ അയൂബ്(38) നടത്തുന്ന തളിപ്പറമ്പ് മെയിന്‍ റോഡിലെ പച്ചക്കറി സ്റ്റാളില്‍ നിന്നാണ് 8 പേക്കറ്റ് ഹാന്‍സ് പോലീസ് പിടിച്ചെടുത്തത്.

എടനാട് ഈസ്റ്റ് എല്‍.പി.സ്‌കൂള്‍ വാര്‍ഷികം

എടാട്ട്:എടനാട് ഈസ്റ്റ് എല്‍.പി.സ്‌കൂള്‍ വാര്‍ഷികാഘോഷം കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എ.പ്രാര്‍ത്ഥന ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ.പ്രസിഡന്റ് ജോണ്‍ മാത്യു, മദര്‍ പി.ടി.എ.പ്രസിഡന്റ് ധന്യ രാജേഷ്, പ്രഥമാധ്യാപിക പി.എസ്.മായ, സ്റ്റാഫ് സെക്രട്ടറി എസ്.ജെ.ഷീല, എസ്.ആര്‍.ജി.കണ്‍വീനര്‍ എ.പ്രസീത എന്നിവര്‍ … Read More

വയോധികനെ കാണാതായി

തളിപ്പറമ്പ്: വയോധികനെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പുളിമ്പറമ്പിലെ മണ്ടൂര്‍ വീട്ടില്‍ മാധവനെയാണ്(69) കാണാനില്ലെന്ന് മകളുടെ ഭര്‍ത്താവ് സുനില്‍കുമാര്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. 29 ന് ഉച്ചക്ക് 12 മണിയോടെ വീട്ടില്‍ നിന്ന് പോയ മാധവന്‍ തിരിച്ചുവന്നില്ലെന്നാണ് പരാതി. … Read More

പരിയാരം ലോക്കലില്‍ സി.പി.എം ബഹുജനധര്‍ണ-ജയിംസ്മാത്യു ഉദ്ഘാടനം ചെയ്തു.

പരിയാരം: സി.പി.എം പരിയാരം ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചിതപ്പിലെ പൊയിലില്‍ ബഹുജന ധര്‍ണ്ണ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. സി.പൊയില്‍ ബ്രാഞ്ച് സെക്രട്ടറി പി.പി.മോഹനന്‍ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ് ഐ ജില്ലാ കമ്മിറ്റി അംഗം ഷിജു, … Read More

ഹൃദ്യയുടെ ചികിത്സക്ക് കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബിന്റെ സഹായം വിതരണം ചെയ്തു

കുഞ്ഞിമംഗലം: തലച്ചോറിനെ ബാധിച്ച അപൂര്‍വ്വ രോഗത്തിന് ചികിത്സയിലുള്ള കുഞ്ഞിമംഗലത്തെ ഹൃദ്യ ഹരിദാസ് ചികിത്സാ നിധിയിലേക്ക് കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബിന്റെ സഹായം അസിസ്റ്റന്റ് ഗവര്‍ണര്‍ ഗംഗാധരന്‍ മണിയാണി കൈമാറി. പ്രസിഡന്റ് ശ്രീജേഷ് ഇട്ടമ്മല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.രഞ്ജിത് കുമാര്‍, ഡിസ്ട്രിക്ട് ചെയര്‍ … Read More

അഖിലഭാരത അയ്യപ്പസേവാസംഘം അന്നദാനക്യാമ്പ് സമാപിച്ചു.

പരിയാരം:അഖില ഭാരത അയ്യപ്പ സേവ സംഘത്തിന്റെ നേതൃത്വത്തിലുള്ള അന്നദാന ക്യാമ്പിന്റെ സമാപനം പഴയങ്ങാടി ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ നടന്നു. കേരള സംസ്ഥാന മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ.സി സോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 50 ദിവസമായി ഇവിടെ അന്നദാന ക്യാമ്പും … Read More

കേരളത്തില്‍ നിന്ന് മൂന്നുപേര്‍ ഐ.ജെ.യു ദേശീയ നിര്‍വ്വാഹകസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഹൈദരാബാദ്: കേരളത്തില്‍ നിന്ന് ഐ.ജെ.യുവിന് മൂന്ന് ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍. ഇന്നലെ ഹൈദരാബാദില്‍ സമാപിച്ച 3 ദിവസത്തെ പത്താം പ്ലീനറി സമ്മേളനമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ്, ജന.സെക്രട്ടറി കെ.സി.സ്മിജന്‍, മുന്‍ സംസ്ഥാന പ്രസിഡന്റും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ … Read More

ശ്രീ പൂക്കോത്ത് കൊട്ടാരം ദേവസ്വം ഭാരവാഹികള്‍- എം.ബാലകൃഷ്ണന്‍ (പ്രസിഡന്റ്) പി.സുമേഷ് (വൈസ് പ്രസിഡന്റ്) സി.നാരായണന്‍ (സെക്രട്ടറി)

തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ ശ്രീപൂക്കോത്ത് കൊട്ടാരം ദേവസ്വം ഭരണസമിതിയെ തെരഞ്ഞെടുത്തു. എം. ബാലകൃഷ്ണന്‍ (പ്രസിഡന്റ്), പി.സുമേഷ് ( വൈസ് പ്രസിഡന്റ്), സി.നാരായണന്‍ (സെക്രട്ടറി ) എന്നിവരാണ് ഭാരവാഹികള്‍. കെ.ലക്ഷ്മണന്‍, പി.നാരായണന്‍, കെ.രമേശന്‍, ടി.വി.രാജന്‍, അഡ്വ:എം.വിനോദ് രാഘവന്‍, പി.മോഹനചന്ദ്രന്‍, പി.രാജേന്ദ്രന്‍, ടി.വി.കൃഷ്ണരാജ് എന്നിവരാണ് … Read More

മുടങ്ങിയ എസ്.സി., ഒ.ഇ.സി ഗ്രാന്റും സ്‌കോളര്‍ഷിപ്പുകളും ഉടന്‍ വിതരണം ചെയ്യണം-കെ.എം.എസ്.എസ്.

തളിപ്പറമ്പ്: മുടങ്ങിയ എസ്.സി, ഒ.ഇ.സി ഗ്രാന്റും ക്രൈസ്തവ പരിവര്‍ത്തിത ശുപാര്‍ശിത വിഭാഗം സ്‌കോളര്‍ഷിപ്പും ഉടന്‍ വിതരണം ചെയ്യണമെന്ന് കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായസഭ തൃച്ചംബരം നോര്‍ത്ത് ശാഖ സമ്മേളനം ആവശ്യപ്പെട്ടു. മൂന്ന് വര്‍ഷത്തിലധികമായി ഇവ മുടങ്ങിക്കിടക്കുകയാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി. സ്വാശ്രയ കോളേജുകളില്‍ … Read More

കരിമ്പം സെന്റ് ഗ്രോഗോറിയസ് ഓര്‍ത്തഡോകസ് ചര്‍ച്ച് തിരുനാള്‍ നവംബര്‍-14,15 തീയതികളില്‍.

കരിമ്പം: സെന്റ് ഗ്രേഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ ഈ വര്‍ഷത്തെ പരിശുദ്ധ പരുമല തിരുമേനിയുടെ 120-ാമത് ഓര്‍മ്മപ്പെരുന്നാളും പള്ളിയുടെ രജത ജൂബിലിയും നവംബര്‍ 14, 15 തിയ്യതികളില്‍ നടത്തും. പെരുന്നാളിന് മുന്നോടിയായുള്ള കൊടിയേറ്റ് കര്‍മ്മം നടന്നു. ഇടവക വിശ്വാസികളുടെ സാന്നിധ്യത്തില്‍ പള്ളി … Read More