നമ്മുടെ നാട് ഇങ്ങനെയൊക്കെയാണ്-

തളിപ്പറമ്പ്: പൊതുമരാമത്ത് വകുപ്പിന്റെ തളിപ്പറമ്പ് മെയിന്റോഡിലെ ഓടകള്‍ക്ക്  സ്ലാബ് സ്ഥാപിക്കുന്നതില്‍ പി.ഡബ്ഌു.ഡി മെല്ലപ്പോക്ക് നടത്തുന്നതായ ആരോപണത്തിനിടയില്‍ റോഡിലെ ഗ്രില്‍സ് പാലം തകര്‍ന്നത് താലൂക്ക് വികസനസമിതിയില്‍ ചര്‍ച്ചയായി. മെയിന്‍ റോഡില്‍ നിന്ന് മാര്‍ക്കറ്റ് ഗോദയിലേക്ക് പോകുന്ന ഭാഗത്ത് പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ഗ്രില്‍സ് … Read More

കല്ലിങ്കീല്‍ ഇടപെട്ടു, പ്രീ-മെട്രിക് ഹോസ്റ്റലില്‍ ടി.വിയെത്തി.

തളിപ്പറമ്പ്:നഗരസഭാ വൈസ് ചെയര്‍മാന്‍ ഇടപെട്ടു, പ്രീമെട്രിക് ഹോസ്റ്റലില്‍ ടി.വിയെത്തി. കഴിഞ്ഞ ദിവസം കൂവോട് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ള വനിതാ പ്രീ-മെട്രിക് ഹോസ്റ്റലില്‍ നടന്ന എച്ച്.എം.സി യോഗത്തില്‍ പങ്കെടുത്തപ്പോഴാണ് കുട്ടികളുടെ പ്രശ്‌നങ്ങളില്‍ തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്റെ ശ്രദ്ധ തിരിഞ്ഞത്. കുട്ടികള്‍ക്ക് … Read More

ഫിലിപ്പ്മാത്യുവിന് യാത്രയയപ്പ് നല്‍കി-കല്ലിങ്കീല്‍ പ്തമനാഭന്‍ ഉപഹാരം സമര്‍പ്പിച്ചു.

തളിപ്പറമ്പ്: 25 വര്‍ഷത്തെ സേവനത്തിന് ശേഷം ഒക്ടോബര്‍ 31 ന് സര്‍വ്വീസില്‍ നിന്നും വിരമിച്ച തളിപ്പറമ്പ് ഫയര്‍ ആന്റ് റസ്‌ക്യൂ സ്‌റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ഫിലിപ്പ് മാത്യുവിന് തളിപ്പറമ്പ് ഫയര്‍ ആന്റ് റസ്‌ക്യൂ സ്‌റ്റേഷന്‍ സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്റെ … Read More

മരംമുറിക്കാന്‍ കയറിയ തൊഴിലാളി കടന്നല്‍കൂടിളകി മരത്തില്‍ കുടുങ്ങി, അഗ്നിശമനസേന രക്ഷകരായി.

പെരിങ്ങോം: മരംമുറിക്കാന്‍ കയറിയ തൊഴിലാളി കടന്നല്‍കൂടിളകി മരത്തില്‍ കുടുങ്ങി, അഗ്നിശമനസേന രക്ഷകരായി. കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ ചന്ദ്രവയലില്‍ ഇന്നലെ ഉച്ചക്ക് 12.30നായിരുന്നു സംഭവം. രാമചന്ദ്രന്‍ എന്നയാളുടെ സ്ഥലത്തെ മരത്തിന്റെ ശിഖരങ്ങള്‍ മുറിക്കാനായി മരത്തില്‍ കയറിയ ചീമേനി പള്ളിപ്പാറയിലെ എന്‍.വി.മോഹനനാണ് മരത്തില്‍ കുടുങ്ങിയത്. ശിഖരങ്ങള്‍ … Read More

ഗവര്‍ണ്ണറുടെ കോലം കത്തിച്ച് പ്രതിഷേധം

കുറുമാത്തൂര്‍: ഗവര്‍ണറുടെ തെറ്റായ നയങ്ങള്‍ക്കെതിരെ സിപിഎം കുറുമാത്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനംവും പൊതുയോഗവും നടത്തി. പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ കോലം കത്തിച്ചു. പ്രതിഷേധ പൊതുയോഗം പി. കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കെ.വി.ബാലകൃഷ്ണന്‍ കരിമ്പം, കെ.സി.സുമിത്രന്‍, ലോക്കല്‍ … Read More

തിരികെ-ചെമ്പേരി നിര്‍മ്മല ഹൈസ്‌കൂളിലെ 1975 ബാച്ച് കുടുംബ സംഗമം-ലോഗോ പ്രകാശനം ചെയ്തു.

ചെമ്പേരി: ചെമ്പേരി നിര്‍മ്മല ഹൈസ്‌കൂളിലെ 1975 ബാച്ചിന്റെ കുടുംബസംഗമം-തിരികെ- ലോഗോ ചെമ്പേരി നിര്‍മ്മല ഹൈസ്‌കൂള്‍ മാനേജര്‍ റവ.ഡോ.ജോര്‍ജ് കാഞ്ഞിരക്കാട്ട് പ്രകാശനം ചെയ്തു. 1975 ലെ സ്‌കൂള്‍ ലീഡര്‍ കെ.എം.തോമസ് കോട്ടയിലിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. സംഗമത്തിന്റെ് വിജയത്തിനായി വിവിധ സബ് കമ്മിറ്റികളും … Read More

ഹരിതയുടെ നാടന്‍നെല്ല്-നാടിന് ഉല്‍സവം.

തളിപ്പറമ്പ്: ഹരിതയുടെ കൊയത്തുല്‍സവം നാടിന്റെ ഉല്‍സവമായി. ചാലത്തൂര്‍ 34-ാം വാര്‍ഡിലെ കര്‍ഷകൂട്ടായ്മയായ ഹരിത സ്വാശ്രയസംഘം വിളയിച്ചെടുത്ത നെല്ലിന്റെ കൊയ്ത്തും മെതിയും ഇന്ന് കൊയ്ത്ത് യന്ത്രത്തിന്റെ സഹായത്തോടെ ആഘോഷപൂര്‍വ്വം നടന്നു. ഇരുപത് ഏക്കറോളം സ്ഥലത്താണ് ഹരിത സ്വാശ്രയസംഘം നെല്‍കൃഷി നടത്തിയത്. കര്‍ഷക സംഘം … Read More

യുവതിയെ വീട്ടില്‍ കയറി ചീത്തവിളിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: യുവതിയെ വീട്ടില്‍ കയറി ചീത്തവിളിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കാര്യാമ്പലത്തെ റഷീദിന്റെയും കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കുമെതിരെയാണ് കേസ്. ആഗസ്ത് 24 ന് ഉച്ചക്ക് ശേഷം 2.15 ന് കാര്യാമ്പലത്തെ അബിതാസ് ഹൗസില്‍ പി.നസീമയെ ഇവരുടെ വീട്ടിന്റെ വരാന്തയിലേക്ക് അതിക്രമിച്ചുകയറി … Read More

തെരുവ്‌നായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കും-

തളിപ്പറമ്പ്: എല്ലാ തെരുവ് നായ്ക്കള്‍ക്കും വാക്‌സിനേഷന്‍ നല്‍കാനും എ.ബി.സി പദ്ധതി തളിപ്പറമ്പ് നഗരസഭയില്‍ ആരംഭിക്കാനുള്ള നടപടികള്‍ക്കായി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുംതളിപ്പറമ്പ് നഗരസഭയില്‍ ചേര്‍ന്ന വിവിധ വിഭാഗങ്ങളുടെ സംയുക്തയോഗം തീരുമാനിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി … Read More

വിശ്വകര്‍മ്മജയന്തി ആഘോഷം നാളെ.

പയ്യന്നൂര്‍: വിശ്വശില്‍പിയായ വിശ്വകര്‍മ്മാവിന്റെ ജന്മദിനം ഭാരതീയ മസ്ദൂര്‍ സംഘിന്റെ നേതൃത്വത്തില്‍ ദേശീയ തൊഴിലാളി ദിനമായി ആചരിക്കും. ആഘോഷങ്ങളുടെ ഭാഗമായി പയ്യന്നുരില്‍ നാളെ (17) പ്രകടനവും പൊതുസമ്മേളനവും നടക്കും. വെകുന്നേരം 4 മണിക്ക് പെരുമ്പ കേന്ദ്രീകരിച്ച് നടക്കുന്ന പ്രകടനം നഗര പ്രദക്ഷിണം നടത്തി … Read More