സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥി റാഗിംഗിനിരയായ സംഭവം കുറ്റക്കാരനെ കോളേജില്‍ നിന്നും പുറത്താക്കുണം-എം.എസ്.എഫ്.

തളിപ്പറമ്പ്: സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ടെക്‌നിക്കല്‍ സ്റ്റഡീസില്‍ ഒന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥിയെ റാഗിങ്ങിനിരയായ സംഭവത്തില്‍ കുറ്റക്കാരനായ രണ്ടാം വര്‍ഷം ബികോം സി.എ വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്നും പുറത്താക്കുകയും. കോളേജ് യു.ജി.സിയുടെ ആന്റി റാഗിംഗ് സെല്ലില്‍ പരാതി നല്‍കിക്കൊണ്ട് മാതൃകാപരമായ … Read More

ശ്രീനാരായണ നഗര്‍ കമാനം ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീനാരായണ കലാക്ഷേത്രത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ശ്രീനാരായണ ഗുരുമന്ദിരം റോഡില്‍ നിര്‍മ്മിച്ച ശ്രീനാരായണ നഗര്‍ കമാനം ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്റെ അദ്ധ്യക്ഷതയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കമാനം … Read More

യുവാവിനെയും ബന്ധുവായ യുവതിയേയും മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്തു

തളിപ്പറമ്പ്: യുവാവിനെയും ബന്ധുവായ യുവതിയേയും മര്‍ദ്ദിച്ച സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കരിമ്പത്തെ വടക്കേവളപ്പില്‍ വി.വി.രൂപേഷ്(42) അമ്മായി അനുപ്രിയ(40) എന്നിവരെ മര്‍ദ്ദിച്ചതിനാണ് ഷനൂപ്, ദിനൂപ്, ഷാംജിത്ത്, സനല്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന നാലുപേരുടെയും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കേസെടുത്തത്. ഫിബ്രവരി 22 ന് … Read More

പി.പി.കാര്‍ത്യായനിക്ക് യാത്രയയപ്പ് നല്‍കി.

പരിയാരം: കേരള ഫുഡ് ഹൗസ് സഹകരണ സംഘത്തില്‍ നിന്നും വിരമിച്ച പി.പി.കാര്‍ത്ത്യായനിക്ക് സംഘം ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി. കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ സുദിപ് ഉദ്ഘാടനം ചെയ്തു. പി.പി കാര്‍ത്ത്യായനിക്കുള്ള ഉപഹാര സമര്‍പ്പണം സംഘം പ്രസിഡന്റ് മാണിക്കര ഗോവിന്ദന്‍ … Read More

ബസ്റ്റാന്റില്‍ ഹാന്‍സ് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍

തളിപ്പറമ്പ്: ബസ്റ്റാന്റ് പരിസരത്ത് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. എളമ്പേരംപാറ പെട്രോള്‍പമ്പിന് സമീപത്തെ താളപ്പുറത്ത് വീട്ടില്‍ ടി.അബ്ദുള്‍ മുബാറക്കിനെയാണ്(19) തളിപ്പറമ്പ് എസ്.ഐ വി.ഗോപിനാഥന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്ന് രാവിലെ 6.30 ന് ഇയാള്‍ അതിഥി തൊഴിലാളികള്‍ക്ക് പുകയില … Read More

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണ വിതരണം.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ 2024-25 പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണ വിതരണം നടത്തി. റിക്രീയേഷന്‍ ക്ലബ്ബ് ഹാളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പദ്മനാഭന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം അധ്യക്ഷന്മാരായ പി.രജില, … Read More

തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം നാളെ നടക്കും.

തളിപ്പറമ്പ്: മാര്‍ച്ച് മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം നാളെ ഒന്നാംതീയതി നടക്കും. രാവിലെ 10.30 ന് തളിപ്പറമ്പ് താലൂക്ക് ഓഫീസ് സമ്മേളനഹാളിലാണ് യോഗം നടക്കുക. പൊതുജനങ്ങള്‍ക്ക് യോഗത്തിന്റെ പരിഗണനക്ക് പരാതികള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

അനധികൃതമായി കടത്തിക്കൊണ്ടുപോവുകയായിരുന്ന പുഴമണല്‍ പോലീസ്പിടികൂടി.

തളിപ്പറമ്പ്: അനധികൃതമായി കടത്തിക്കൊണ്ടുപോവുകയായിരുന്ന പുഴമണല്‍ പോലീസ്പിടികൂടി. ഇന്ന് പുലര്‍ച്ചെ 2.45 നാണ് പട്ടുവം പറപ്പൂല്‍ ജംഗ്ഷനില്‍ വെച്ച് വെള്ളിക്കീല്‍ ഭാഗത്തേക്ക് കടത്തുകയായിരുന്ന കെ.എല്‍-07 എ.എം 7342 ടിപ്പര്‍ലോറി പിടികൂടിയത്. നൂറടിയോളം പുഴമണലാണ് ലോറിയില്‍ ഉണ്ടായിരുന്നത്. തളിപ്പറമ്പ് എസ്.ഐ എന്‍.പി.പ്രകാശന്റെ നേതൃത്വത്തിലുള്ള പോലീസ് … Read More

സി. പി.ഐ പ്രതിഷേധ ജ്വാല നടത്തി.

തളിപ്പറമ്പ്: വർധിച്ചുവരുന്ന അരുംകൊലകൾക്കും ലഹരിമാഫിയക്കുമെതിരെ സമൂഹ മനസാക്ഷി ഉണർത്താൻ സി.പി.ഐ.തളിപ്പറമ്പ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പാതയോരത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലം സിക്രട്ടറി പി.കെ.മുജീബ്റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ അസി.സെക്രട്ടറി സി.മനോഹരൻ അധ്യക്ഷത വഹിച്ചു. മണ്ഡലം അസി.സെക്രട്ടറി ടി.വി.നാരായണൻ, സെക്രട്ടറിയറ്റംഗം … Read More

തളിപ്പറമ്പ് അറ്റ്‌ലസ് ജ്വല്ലറി 36-ാം വാര്‍ഷികം-ഡയമണ്ട് പ്രദര്‍ശന-വില്‍പ്പനമേള തുടങ്ങി.

തളിപ്പറമ്പ്: മുപ്പത്തിയാറാം പിറന്നാളാഘോഷിച്ച് തളിപ്പറമ്പിലെ പ്രമുഖ സ്വര്‍ണ്ണാഭരണശാലയായ അറ്റ്ലസ് ജ്വല്ലറി. രാവിലെ നടന്ന ചടങ്ങില്‍ 36-ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വാ ഡയമണ്ട്‌സിന്റെ ഡയമണ്ട് എക്സിബിഷന്‍ കം സെയില്‍ തളിപ്പറമ്പ് മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് ഉദ്ഘാടനം ചെയ്തു. അറ്റ്‌ലസ് ജ്വല്ലറി … Read More