വീടിന് തീപിടിച്ചു-ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു.

  കൊച്ചി: അങ്കമാലിയില്‍ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ വെന്ത് മരിച്ചു. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഗൃഹനാഥന്‍ ബിനീഷ് കുര്യന്‍, അനു മക്കളായ ജോവാന ബിനീഷ്, ജെസ്വിന്‍ ബിനീഷ് എന്നിവരാണ് മരിച്ചത്. വീടിനുള്ളില്‍ ഇവര്‍ … Read More

സ്‌ക്കൂട്ടര്‍ ഓട്ടോയിലിടിച്ചു; തെറിച്ചുവീണ യുവാവ് കാര്‍ കയറി മരിച്ചു.

പിലാത്തറ: വാഹനാപകടത്തില്‍ യുവാവ് മരണപ്പെട്ടു. കണ്ടോന്താര്‍ ചെങ്ങളത്തെ വി.വി.സുരേഷ് (45) ആണ് മരണപ്പെട്ടത്. പിലാത്തറ മാതമംഗലം റോഡില്‍ ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം. കണ്ടോന്താറില്‍ നിന്ന് പിലാത്തറ ഭാഗത്തേക്ക് പോകുകയായിരുന്ന സുരേഷിന്റെ സ്കൂട്ടര്‍ പിലാത്തറയില്‍ വെച്ച് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോക്ക് ഇടിക്കുകയും … Read More

ബൈക്ക് ടെലിഫോണ്‍ ബോക്‌സില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.

തൃക്കരിപ്പൂര്‍: ബൈക്ക് ബി.എസ്.എന്‍.എല്‍ ടെലിഫോണ്‍ ബോക്‌സില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. സൗത്ത് തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ ഈസ്റ്റിലെ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ വി.പി.എം മുഹമ്മദ് ഷുഹൈല്‍(27), പയ്യന്നൂര്‍ പെരുമ്പയിലെ കക്കോട്ടകത്ത് വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ കെ.ഷാഹിദ്(27) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ … Read More

എം.വി. ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സ്വപ്ന സുരേഷ് ജാമ്യത്തിനായി തളിപ്പറമ്പ് കോടതിയിൽ

തളിപ്പറമ്പ്:സ്വർണക്കടത്തുകേസിൽ പ്രതിയായ സ്വപ്ന സുരേഷ് തളിപ്പറമ്പിലെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിലെ വാറണ്ടിനെ തുടർന്നാണ് കോടതിയിൽ നിന്ന് ജാമ്യമെടുക്കാനായാണ് സ്വപ്ന സുരേഷ് തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിയത്. വിജേഷ് പിള്ളക്കൊപ്പം ഗൂഢാലോചന നടത്തി … Read More

സിപി.എം പാര്‍ട്ടി ഓഫീസിനകത്ത് തൂങ്ങിമരിച്ച നിലയില്‍.

പെരിങ്ങോം: മധ്യവയസ്‌ക്കന്‍ സി.പി.എം ലോക്കല്‍ കമ്മറ്റി ഓഫീസിനകത്ത് തൂങ്ങിമരിച്ചു. കുറ്റൂരിലെ കുടുക്കേല്‍ വീട്ടില്‍ രാമന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ കെ.രഘു(54)നെയാണ് ഇന്ന് രാവിലെ ഓഫീസിനകത്ത് മേല്‍ക്കൂരയിലെ ഹുക്കില്‍ തുങ്ങിയ നിലയില്‍ കണ്ടത്. ഇന്ന് രാവിലെ 9.15 നാണ് മൃതദേഹം കണ്ടത്. ബാര്‍ തൊഴിലാളിയായിരുന്ന … Read More

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു.

കണ്ണൂര്‍: കണ്ണൂര്‍ ഉരുവച്ചാലില്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. പരിയാരം തിരുവട്ടൂര്‍ പാച്ചേനി സ്വദേശി എട്ടിയാട്ട് വീട്ടില്‍ ദിനേശനാണ്(50) മരിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുമായി കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലേക്ക് ഇടിച്ചു കയറിയെങ്കിലും … Read More

നെരുവമ്പ്രം സ്വദേശികള്‍ എം.ഡി.എം.എയുമായി പിടിയില്‍

ശ്രീകണ്ഠാപുരം: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി നെരുവമ്പ്രം സ്വദേശികളായ മുന്നു പേര്‍ പിടിയില്‍. കദീജ മന്‍സിലില്‍ എം.പി.ഷമീര്‍(29), സുബൈദ മന്‍സിലില്‍ എ.ടി.ജസീല്‍(26), ആയിഷ മന്‍സിലില്‍ കെ.വി.അജ്മല്‍(30)എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ ടീമും ശ്രീകണ്ഠാപുരം പോലീസും ചേര്‍ന്ന് … Read More

അതിഥി തൊഴിലാളികളെ കൊള്ളയടിച്ചതായി പരാതി.

പരിയാരം: ജോലിക്കാണെന്ന് വിശ്വസിപ്പിച്ച് അതിഥി തൊഴിലാളികളെ കാറില്‍ കൂട്ടികൊണ്ടുപോയി പണവും മൊബൈല്‍ഫോണുകളും തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ബെഹ്‌റാംപൂരിലെ തപസ് ചൗധരി(36), ബികാസ്(34), ഗൗതം മണ്ട(34) ബംഗാള്‍ സ്വദേശിയായ 35 കാരന്‍ എന്നിവരാണ് മോഷണത്തിനിരകളായത്. കഴിഞ്ഞ മെയ് 30 … Read More

തളിപ്പറമ്പില്‍ മഞ്ഞപ്പിത്തം പടരുന്നു-നഗരസഭാ ആരോഗ്യവിഭാഗം Sleeping തന്നെ Sleeping.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലും പരിസരങ്ങളിലും മഞ്ഞപ്പിത്തം പടരുന്നു, ആരോഗ്യ വിഭാഗം ഉറങ്ങുന്നു. കോര്‍ട്ട് റോഡിലെ ചില സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. കൂടാതെ ഇവിടെയുള്ള ഒരു ട്യൂഷന്‍ സെന്ററില്‍ പഠനത്തിനായി എത്തുന്ന കുട്ടികളില്‍ പലര്‍ക്കും മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രികളില്‍ അഡ്മിറ്റാകേണ്ടി … Read More

എം.ഡി.എം.എക്കാരായ പള്ളിപ്പുറത്ത് തോമസ് ദേവസ്യയും കല്ലറക്കല്‍ ബെന്‍സണും അറസ്റ്റില്‍.

ഇരിക്കൂര്‍: എം.ഡി.എം.എയുമായി രണ്ടുപേര്‍ ഇരിക്കൂറില്‍ അറസ്റ്റിലായി, 240 മില്ലിഗ്രാം എം.ഡി.എം.എയും ഇവര്‍ സഞ്ചരിച്ച പോളോ കാറും പിടിച്ചെടുത്തു. ചന്ദനക്കാംപാറ പള്ളിപ്പുറത്ത് വീട്ടില്‍ ജോര്‍ജ് വര്‍ഗീസിന്റെ മകന്‍ കെ.ബെന്‍സണ്‍(31), പൈസക്കരി മടക്കല്‍ പള്ളിപ്പുറത്ത് വീട്ടില്‍ സെബാസ്റ്റിയന്റെ മകന്‍ തോമസ് ദേവസ്യ(24) എന്നിവരാണ് ഇന്ന് … Read More