ഇന്‍സ്റ്റാഗ്രാമിന്റെ പേരില്‍ കടന്നപ്പള്ളി ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി.

പരിയാരം: ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്റെ പേരില്‍ പ്ലസ്ടു-പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സ്‌കൂളില്‍ ചേരിതിരിഞ്ഞ് ഏറ്റമുട്ടി. സംഘട്ടനത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കടന്നപ്പള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ ഇന്ന് വൈകുന്നേരം അഞ്ചോടെയാണ് സംഭവം നടന്നത്. ഓണാഘോഷത്തിന്റെ പേരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് … Read More

ആറ് സ്മാര്‍ട്ട്‌ഫോണുകള്‍ മോഷണം പോയതായി പരാതി.

പരിയാരം: കോളേജില്‍ നിന്ന് ആറ് സ്മാര്‍ട്ട്‌ഫോണുകള്‍ മോഷ്ടിച്ചതായി പരാതി. പിലാത്തറ സെന്റ് ജോസഫ്‌സ് കോളേജിലാണ് സംഭവം. ഇന്നലെ കോളേജിന്റെ രണ്ടാംനിലയിലുള്ള ഫോണുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ നിന്നാണ് ഇവ കാണാതായത്. ഫോണുകളുമായി കോളേജില്‍ എത്തുന്നവരെല്ലാം ഇവിടെയാണ് അവരുടെ ഫോണുകള്‍ സൂക്ഷിക്കാറുള്ളത്. ക്ലാസു കഴിഞ്ഞ് … Read More

സ്‌നേഹയും മുഹമ്മദ് മഷ്ഹൂദും അറസ്റ്റില്‍-മാരകലഹരി വസ്തുവായ മെത്താംഫിറ്റാമിനും കഞ്ചാവും പിടിച്ചു

തളിപ്പറമ്പ്: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി.വിപിന്‍കുമാറും സംഘവും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ ലഹരിയുമായി 26 വയസ്സുള്ള യുവതിയും യുവാവും പിടിയിലായി. എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിക്കിടയിലാണ് അഴീക്കോട് സ്വദേശിനി സ്‌നേഹ, തളിപ്പറമ്പ് കുറ്റ്യേരി … Read More

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി ബൈക്കോടിച്ചു, രക്ഷിതാവിനും ആര്‍.സി.ഉടമക്കും 55,000 പിഴ.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി ബൈക്കോടിച്ചു, രക്ഷിതാവിനും ആര്‍.സി.ഉടമക്കും 55,000 പിഴ. ഇന്നലെ വൈകുന്നേരം 5.30 നാണ് കോള്‍മൊട്ടയില്‍ വെച്ച് തളിപ്പറമ്പ് ട്രാഫിക് എസ്.ഐ എം.രഘുനാഥിന്റെ നേതൃത്വത്തില്‍ ബൈക്ക് പിടികൂടിയത്. വാഹനത്തിന്റെ ആര്‍.സി.ഉടമ മാങ്കടവിലെ സീരകത്ത് വീട്ടില്‍ സി.നൂര്‍ജഹാന് 25,000 രൂപയും കുട്ടിയുടെ … Read More

മണല്‍ കടത്തിന് മാസപ്പടി-കടത്ത് സംഘത്തിന്റെ തലവന്‍ പരിയാരം സ്വദേശി-

തളിപ്പറമ്പ്: മിനിലോറി അപകടം, പുറത്തുവരുന്നത് മണല്‍കടത്ത് സംഘത്തിന്റെ ഞെട്ടിപ്പികുന്ന വിവരങ്ങല്‍. ഇന്ന് പുലര്‍ച്ചെ ഒന്നോടെ അപകടത്തില്‍പെട്ട മിനിലോറിയില്‍ നിന്നും പൂഴി നീക്കം ചെയ്ത് അതിന് മുകളിലേക്ക് പുല്ലുകള്‍ നിരത്തി തെളിവുനശിപ്പിക്കാന്‍ മണല്‍കടത്ത് സംഘം ശ്രമിച്ചത് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. റോഡിലെ കയറ്റത്തില്‍ … Read More

ക്രെയിന്‍ തകര്‍ന്ന് മരിച്ച മുസ്തഫയുടെ കബറടക്കം ഇന്ന് ഉച്ചക്ക് ശേഷം.

തളിപ്പറമ്പ്: മണല്‍ കടത്ത് സംഘത്തിന്റെ മിനിലോറി മറിഞ്ഞു, ഉയര്‍ത്താനെത്തിയ ക്രെയില്‍ അപകടത്തില്‍പെട്ട് ഓപ്പറേറ്റര്‍ മരിച്ചു. കണ്ണപുരം ചുണ്ടവയല്‍ ലക്ഷംവീട് കോളനിക്ക് സമീപത്തെ എം.ടി.ഹൗസില്‍ മാറ്റാങ്കീല്‍ താഴെപുരയില്‍ മുസ്തഫ(38) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് മണല്‍കടത്ത് സംഘത്തിന്റെ കെ.എല്‍-12 ഡി 9006 … Read More

ക്രെയിന്‍ തകര്‍ന്ന് മരിച്ചത് കണ്ണപുരത്തെ മുസ്തഫ.

തളിപ്പറമ്പ്: പട്ടുവത്ത് ക്രെയിന്‍ തകര്‍ന്ന് മരിച്ചയാളെ തിരിച്ചറിഞ്ഞു. കണ്ണപുരം ലക്ഷംവീട് കോളനിക്ക് സമീപത്തെ എം.ടി.ഹൗസില്‍ മുസ്തഫയാണ്(38)മരിച്ചത്. ഇന്ന് രാവിലെ 5.45 ന് പട്ടുവം മുതുകുട എല്‍.പി സ്‌ക്കൂളിന് സമീപത്താണ് സംഭവം. തളിപ്പറമ്പ് അഗ്നിരക്ഷാസേനയാണ് ക്രെയിനിനകത്ത് കുടുങ്ങിയ മുസ്തഫയെ പുറത്തെടുത്തത്. മൃതദേഹം കടന്നപ്പള്ളി … Read More

മറിഞ്ഞ മിനിലോറി ഉയര്‍ത്താനെത്തിയ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു.

പട്ടുവം: മറിഞ്ഞ മിനിലോറി ഉയര്‍ത്താനെത്തിയ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു. ഇന്ന് രാവിലെ  5.45 നാണ് സംഭവം. പട്ടുവം മുതുകുട എല്‍.പി.സ്‌ക്കൂളിന് സമീപത്താണ് അപകടം. കുടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

കാനാ കരുണാകരന്‍ കുഴഞ്ഞുവീണതല്ല; തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

പരിയാരം: കുഴഞ്ഞുവീണ് മരണം പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആത്മഹത്യയായി മാറി. പിലാത്തറ മൈത്രി റോഡിലെ കാനാ കരുണാകരന്‍ (75) ഇന്ന് രാവിലെ വീട്ടില്‍ വെച്ച് കുഴഞ്ഞുവീണ് മരിച്ചു എന്നു പറഞ്ഞാണ് ബന്ധുക്കള്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. എന്നാല്‍ കഴുത്തില്‍ പോറലേറ്റത് കണ്ട് പോലീസ് … Read More

പാചകവാതകം ചോര്‍ന്ന് ഹോട്ടലില്‍ തീപിടുത്തം

ചെറുവത്തൂര്‍: പാചകവാതകം ചോര്‍ന്ന് ഹോട്ടലില്‍ തീപിടുത്തം. ചെറുവത്തൂര്‍ ടൗണിലെ ഗണേശന്‍ മടിവയലിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ ഹോട്ടലിലാണ് ഇന്ന് പുലര്‍ച്ചെ നാലേമുക്കാലോടെ തീപിടിച്ചത്. രാവിലെ പാചകം ആരംഭിക്കാനായി അടുപ്പ് കത്തിച്ചപ്പോള്‍ പെട്ടെന്ന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ആളിപ്പടര്‍ന്ന തീയില്‍ സമീപത്തുണ്ടായിരുന്ന അലമാര കത്തിനശിച്ചു. ഗ്യാസ് … Read More