അള്ളാംകുളം അപകടത്തില്‍-അടിയന്തിര നവീകരണം ആവശ്യം

തളിപ്പറമ്പ്: നവീകരിച്ച കുളത്തിന് ചുറ്റും ഇരിപ്പിടം, വിളക്കുകള്‍, പ്രഭാതസവാരിക്കാര്‍ക്കായി വാക്ക്‌വേ–കരിമ്പം പ്രദേശത്തെ പൗരാണികമായ ചരിത്രപശ്ചാത്തലമുള്ള അള്ളാംകുളം 2018 ല്‍ നവീകരിക്കുമ്പോള്‍ നഗരസഭാ അധികൃതര്‍ ജനങ്ങളോട് പറഞ്ഞ കാര്യങ്ങളാണിവയൊക്കെ. ഒടുവില്‍ പവനായി ശവമായി എന്നുതന്നെ പറയേണ്ട അവസ്ഥയിലായി. അള്ളാംകുളം. നിര്‍മ്മാണസമയത്ത് പ്രതീക്ഷകള്‍ക്ക് അധികൃതര്‍ … Read More

പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന സേവനംപോലും താലൂക്ക് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നില്ല: അഡ്വ.സജീവ് ജോസഫ് എം.എല്‍.എ.

തളിപ്പറമ്പ്: ആശുപത്രികള്‍ നോക്കുകുത്തിയായി മാറിക്കൊണ്ടിരിക്കയാണെന്ന് അഡ്വ.സജീവ് ജോസഫ് എം.എല്‍.എ. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലഭിക്കുന്ന സേവനം പോലും ഇവിടെ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് ആന്‍ഡ് എംപ്ലോയിസ് കോണ്‍ഗ്രസിന്റ നേതൃത്വത്തില്‍ ആശുപത്രിക്ക് മുന്നില്‍ നടത്തുന്ന … Read More

ടി ടി കെ ദേവസ്വം ക്ലാര്‍ക്ക് മുല്ലപ്പള്ളി നാരായണനെ സസ്‌പെന്റ് ചെയ്തു

തളിപ്പറമ്പ്: ടി ടി കെ ദേവസ്വം ക്ലാര്‍ക്ക് മുല്ലപ്പള്ളി നാരായണനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. എക്‌സിക്യുട്ടീവ് ഓഫീസറുടെ താല്‍ക്കാലിക ചുമതല വഹിച്ച കാലയളവില്‍ നാരായണന്‍ നടത്തിയതായി ആരോപിക്കപ്പെട്ട ക്രമക്കേടുകളുടെ പേരിലാണ് സസ്‌പെന്‍ഷന്‍ നടപടി ഉണ്ടായിട്ടുള്ളത്. ദേവസ്വം ബോര്‍ഡിനെയും നവീകരണ സമിതിയെയും … Read More

സഹകരണ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത് പൂര്‍ണമായും ജനക്ഷേമം ലക്ഷ്യമാക്കിയെന്ന്-സൊസൈറ്റി പ്രസിഡന്റ്-

പരിയാരം: ഇന്നലെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ കാന്റീന്‍ സംബന്ധമായി പ്രസിദ്ധീകരിച്ച വാര്‍ത്തയുമായി ബന്ധപ്പെട്ട് സൊസൈറ്റി പ്രസിഡന്റ് മാണിക്കര ഗോവിന്ദന്‍ പ്രസിദ്ധീകരണത്തിന് നല്‍കിയ പ്രസ്താവന ചുവടെ ചേര്‍ക്കുന്നു. പരിയാരം മെഡിക്കല്‍ കോളേജ് (ഇന്നത്തെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് … Read More

കൂറ്റനാട് നേര്‍ച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു.

പാലക്കാട്: കൂറ്റനാട് നേര്‍ച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോന്‍ എന്ന പാപ്പാന്‍ ആണ് മരിച്ചത്. കൂറ്റനാട് നേര്‍ച്ച ആഘോഷ പരിപാടിക്കായി കൊണ്ടുവന്ന വള്ളംകുളം നാരായണന്‍കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ആഘോഷ പരിപാടിയുടെ അവസാന … Read More

പരിയാരത്തെ മെഡിക്കല്‍ കോളേജ് കാന്റീനുകളെക്കുറിച്ച് ആക്ഷേപമുയരുന്നു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന സഹകരണ കാന്റീനുകളെ കുറിച്ച് പരാതികള്‍ വ്യാപകം. തീര്‍ത്തും അംഗീകരിക്കാന്‍ കഴിയാത്ത നിലയിലുള്ള വിലയാണ് അവിടെ നിന്ന് ഈടാക്കുന്നതെന്നാണ് ആക്ഷേപം. പ്രത്യേകിച്ച് ആദിവാസി മേഖലയില്‍ നിന്നും സാധാരണയില്‍ സാധാരണക്കാരായ രോഗികള്‍ അഭയം തേടുന്ന സ്ഥലം … Read More

അഴിമുഖത്ത് ബോട്ടില്‍ നിന്നും വെള്ളത്തില്‍ ചാടിയ വയോധികനെ ജലഗതാഗതവകുപ്പ് ജീവനക്കാര്‍ രക്ഷപ്പെടുത്തി

തളിപ്പറമ്പ്: ഓടിക്കൊണ്ടിരിക്കുന്ന ബോട്ടില്‍ നിന്നും അഴിമുഖത്തേക്ക് എടുത്തുചാടിയ വയോധികനെ ബോട്ട് ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ മാട്ടൂല്‍-അഴീക്കല്‍ ഫെറി സര്‍വീസ് നടത്തുന്ന എസ്-48-ാം നമ്പര്‍ ബോട്ടില്‍ നിന്നുമാണ് ഇന്നലെ ഉച്ചയോടെ മാട്ടൂല്‍ സ്വദേശി ഹംസ(75)എന്നയാള്‍ വളപട്ടണം പുഴയുടെ … Read More

തളിപ്പറമ്പ് താലൂക്ക് ആശുപത്രി ഒ.പി വിവരങ്ങള്‍(2025 ഫിബ്രവരി: ആറ്(വ്യാഴം)

2025 ഫിബ്രവരി: ആറ്(വ്യാഴം) കണ്ണ് വിഭാഗം, മെഡിസിന്‍, കുട്ടികളുടെ വിഭാഗം. നെഞ്ചുരോഗം, സര്‍ജറി, ദന്തല്‍. ജനറല്‍ ഒ.പി. സായാഹ്ന ഒ.പി. ജീവിതശൈലിരോഗ ക്ലിനിക്ക്.

വടക്കേമലബാറിലെ ഏറ്റവുംവലിയ പുരപ്പുറ സൗരോര്‍ജ പ്ലാന്റ് പരിയാരത്ത് ഉദ്ഘാടനം ചെയ്തു.

പരിയാരം : മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം കമ്പനി പുതിയ ഉയരങ്ങളിലേക്ക്. 1.86 കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ച വടക്കേമലബാറിലെ ഏറ്റവും വലിയ പുരപ്പുറ സൗരോര്‍ജ പ്ലാന്റ്  പ്രവര്‍ത്തനം തുടങ്ങി. കണ്ണൂര്‍ ജില്ലയിലെ പരിയാരം അമ്മാനപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം ഫാക്ടറിയിലാണ് … Read More

യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍

തളിപ്പറമ്പ്:യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പടപ്പേങ്ങാട് സ്വദേശി ഓലിയന്റകത്ത് മുഹമ്മദ് ഷഹീദ് (32) നെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ഒരു വര്‍ഷത്തിലധികമായി നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തിയതിനുമാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ … Read More