ശീട്ടുകളി സംഘം പിടിയിലായി-9 പേരില്‍ നിന്നായി 9000 രൂപ പിടിച്ചെടുത്തു.

അമ്പലത്തറ: ഒന്‍പതംഗ ശീട്ടുകളിസംഘം അമ്പലത്തറ പോലീസിന്റെ പിടിയിലായി. പൊള്ളക്കട വളപ്പില്‍ ഹൗസില്‍ പി.ജയപ്രകാശ്(42), രാവണേശ്വരം വേങ്ങാട്ടെ വാഴക്കോടന്‍ വീട്ടില്‍ വി.രവി(34), കാങ്കോല്‍ മാത്തിലെ മൈക്കാനം വീട്ടില്‍ എം.പ്രമോദ്(34), മടിക്കൈയിലെ എസ്.രാജന്‍(37), നമ്പിയാരടുക്കം കമ്മൂട്ടില്‍ വീട്ടില്‍ കെ.എസ്.കൃഷ്ണന്‍(57), പുല്ലൂരിലെ കേളോത്ത് വീട്ടില്‍ കെ.മധു(38), … Read More

സംവിധായകന്‍ ഹരിഹരനെതിരെ ആരോപണവുമായി നടി ചാര്‍മിള.

കൊച്ചി: മലയാള സിനിമാ മേഖലയിലെ 28 പേര്‍ തന്നോട് മോശമായി പെരുമാറിയെന്ന് നടി ചാര്‍മിളയുടെ വെളിപ്പെടുത്തല്‍. അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് മോശം അനുഭവം ഉണ്ടായത്. നിര്‍മ്മാതാവ് എംപി മോഹനനും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാന്‍ … Read More

മാനസയെ കാണാതായി, സജിത്തിനോടൊപ്പം പോയതായി പരാതി.

തളിപ്പറമ്പ്: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കൂവേരി രാമപുരത്തെ സി.മുകുന്ദന്റെ മകള്‍ സി.മാനസയെയാണ്(20) കാണാതായത്. ഇന്നലെ ക്ലാസിന് പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ മാനസ തിരിച്ചുവന്നില്ലെന്നാണ് പരാതി. നെടുമുണ്ടയിലെ സജിത്ത് എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു.

പശുക്കളോടൊപ്പം തളിപ്പറമ്പില്‍ കുതിരകളും തെരുവില്‍ വിലസുന്നു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ ദേശീയപാതയോരവും മാര്‍ക്കറ്റും സമീപ പ്രദേശങ്ങളും ഇപ്പോള്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളോടൊപ്പം കുതിരകളും കയ്യടക്കി. പശുക്കള്‍ക്കൊപ്പം കുതിരകള്‍ കൂടി അലഞ്ഞു നടക്കുന്നത് വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ഭീഷണിയായിരിക്കുകയാണ്. തിരക്കേറിയ ദേശീയപാത കയ്യേറുന്ന പശുക്കള്‍ റോഡില്‍ വലിയ ഗതാഗതതടസ്സംതന്നെ സൃഷ്ടിക്കുന്നു. കുതിരകളാക്കട്ട നഗരസഭാ … Read More

വി.എം.ആയിഷക്ക് 50,000 രൂപ പിഴ. ഇനി കക്കൂസ് മാലിന്യം ഒഴുക്കൂല്ല—മാപ്പാക്കണം.

തളിപ്പറമ്പ്: തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിട്ട കെട്ടിടം ഉടമക്ക് 50,000 രൂപ പിഴ. തളിപ്പറമ്പ് നഗരസഭാഅധികൃതരാണ് പാലകുളങ്ങരയിലെ ക്വാര്‍ട്ടേഴ്‌സ് ഉടമയായ തളിപ്പറമ്പ് ആസാദ്‌നഗറിലെ ബത്താലി വീട്ടില്‍ ജമാലിന്റെ ഭാര്യ വി.എം.ആയിഷയില്‍ തുക ഈടാക്കിയത്. പാലകുളങ്ങരയിലൂടെ കടന്നുപോകുന്ന തോട്ടില്‍ കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയോടെയാണ് … Read More

ജിന്ന് മന്ത്രവാദി ഇബ്രാഹിമിന് 52 വര്‍ഷം ജയില്‍.

തളിപ്പറമ്പ്: മൂത്തുമ്മയുടെ ജിന്ന് ബാധ ഒഴിപ്പിക്കാനെത്തി 16 കാരിയെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയ മന്ത്രവാദിക്ക് 52 വര്‍ഷം കഠിനതടവും3.25 ലക്ഷം രൂപ പിഴയും ശിക്ഷ. തളിപ്പറമ്പ് ഞാറ്റുവയലിലെ തുന്തക്കാച്ചി മീത്തലെ പുരയില്‍ ടി.എം.പി ഇബ്രാഹിമിനെയാണ്(54)തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് … Read More

ഈ വര്‍ഷത്തെ ഓണം കൊളംബിയാ ഓണം പുതിയ ഷോറൂം നാടുകാണിയില്‍ തുടങ്ങി.

നാടുകാണി: പ്രമുഖ ഇലക്ട്രോണിക്‌സ് വ്യാപാര സ്ഥാപനമായ കൊളംബിയ ഇലക്ട്രോണിക്‌സിന്റെ പുതിയ വിപുലീകരിച്ച ഷോറും നാടുകാണി അല്‍മഖറിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു. വര്‍ഷങ്ങളായി പൂവം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന കൊളംബിയ ഇലക്ട്രോണിക്‌സിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉപഭോക്താക്കളുടെ വിപുലമായ ബന്ധങ്ങളാണുള്ളത്. വിലക്കുറവിലും വില്‍പ്പനാനന്തര സേവനത്തിലും മലയോര-ഗ്രാമീണ … Read More

പാംകോസിനെതിരെ ദുഷ്ടലാക്ക്- ആരോപണങ്ങള്‍ ഗൂഡാലോചന-സൊസൈറ്റി പ്രസിഡന്റ് പി.ആര്‍.ജിജേഷ്

പരിയാരം: കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് എംപ്ലോയീസ് സൊസൈറ്റിക്കെതിരെ(പാംകോസ്)കഴിഞ്ഞ ദിവസം പ്രചരിച്ച വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതവും ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ 23 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ജീവനക്കാരുടെ സഹകരണ സംഘമാണ് പാംകോസ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചേരുന്ന … Read More

മന്ദഹാസം പദ്ധതി: അപേക്ഷ ക്ഷണിച്ചു

       ബി പി എൽ വിഭാഗത്തിൽപ്പെടുന്ന മുതിർന്ന പൗരന്മാർക്ക് സൗജന്യമായി ദന്തനിരകൾ വെച്ച് നൽകുന്ന മന്ദഹാസം പദ്ധതിയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അക്ഷയ മുഖേന സുനീതി പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകർ ബി പി എൽ കുടുംബാംഗം ആയിരിക്കണം, … Read More

ക്ഷേത്രഭരണനിയമം ലംഘിച്ച സര്‍ക്കാര്‍ നോമിനികളെ അയോഗ്യരാക്കാന്‍ നിയമ നടപടി സ്വീകരിക്കും

തളിപ്പറമ്പ്: ടി.ടി.കെ.ദേവസ്വം ഹെഡ്ക്ലര്‍ക്ക് ബലദേവനെ സസ്‌പെന്റ് ചെയ്ത് സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തളിപ്പറമ്പ് ടി ടി കെ ദേവസ്വത്തില്‍ ക്ഷേത്രഭരണനിയമമനുസരിച്ച് ദേവസ്വം ജീവനക്കാരനെതിരെ അച്ചടക്കനടപടി സ്വീകരിക്കേണ്ട അധികാരി എക്‌സിക്യുട്ടീവ് ഓഫീസര്‍ ആണെന്നിരിക്കെ അപ്പീല്‍ അതോറിറ്റിയായ ട്രസ്റ്റീ … Read More