രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാന്‍ സുപ്രീംകോടതി ഉത്തരവ്.

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി, മുരുകന്‍, രവിചന്ദ്രന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, ശ്രീഹരന്‍ എന്നിവരടക്കം 6 പേരെയും വിട്ടയയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവ്. കേസിലെ പ്രതിയായ പേരറിവാളനെ സുപ്രീം കോടതി സവിശേഷമായ അധികാരം ഉപയോഗിച്ച് … Read More

പ്രതികളെ കിട്ടിയെങ്കിലും സ്വര്‍ണം കിട്ടിയില്ല-

തളിപ്പറമ്പ്: അറ്റ്‌ലസ് ജ്വല്ലറിയില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ ആന്ധ്രസ്വദേശികളായ ആനന്ദിയേയും കനിമൊഴിയേയും പോലീസ് പിടികൂടിയെങ്കിലും മോഷ്ടിച്ച 3 പവന്‍ സ്വര്‍ണം കണ്ടെടുക്കാനായില്ല. ഇത് രക്ഷപ്പെട്ട വേറൊരു സ്ത്രീയുടെ കയ്യിലാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. പ്രതികളെ തളിപ്പറമ്പ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും ചോദ്യം … Read More

പിടിച്ചത് 15 ലോഡ് മണല്‍-കണ്ണപുരം പോലീസ് നടപടികള്‍ ശക്തമാക്കി.

കണ്ണപുരം: മടക്കരയില്‍ വീണ്ടും കണ്ണപുരം പോലീസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, 15 ലോഡ് മണല്‍ പോലീസ് പിടിച്ചെടുത്തു. ഇന്ന് രാവിലെ എസ്.ഐമാരായ സി.ജി.സാംസണ്‍, രമേഷ്, സി.പി.ഒമാരായ അനൂപ്, നജീബ് എന്നിവരുടെ നേതൃത്വത്തിലാണ് കരയില്‍ ഇറക്കിയ മണല്‍ കസ്റ്റഡിയിലെടുത്തത്. ജില്ലാ കളക്ടറുടെ അനുമതിയോടെ ഇത് … Read More

മിടുക്കരെ പറ്റിച്ചേ—സൈറ്റ് ബ്ലോക്കാക്കി വെച്ച് പട്ടികജാതി വകുപ്പ് വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്നതായി പരാതി

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: വെബ്‌സൈറ്റ് പ്രവര്‍ത്തിപ്പിക്കാതെ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്നതായി പരാതി. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് വകുപ്പ് നല്‍കി വരുന്ന സ്‌പെഷ്യന്‍ ഇന്‍സെന്റീവിന് അപേക്ഷ നല്‍കാന്‍ സാധിക്കാതെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും വലയുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്താണ് … Read More

29 പവനും 60,000 രൂപയും കവര്‍ന്ന സംഭവം-അന്വേഷണം ജയിലില്‍ നിന്ന് ഇറങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ച്.

പരിയാരം: മൂന്നിടത്ത് മോഷണം, അന്വേഷണം ജയിലില്‍ നിന്ന് പുറത്തിങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ച്. പരിയാരം പഞ്ചായത്തില്‍ മൂന്നിടങ്ങളിലാണ് ഇന്നലെ കവര്‍ച്ച നടന്നത്. 29 പവന്‍ സര്‍ണാഭരണങ്ങളും 60,000 രൂപയും മോഷണം പോയിരുന്നു. കുപ്പം-മുക്കുന്ന് റോഡിലെ പടവില്‍ മടപ്പുരക്കല്‍ പി.എം.കുഞ്ഞിക്കണ്ണന്റെ വീട്ടില്‍ നിന്നും 16 … Read More

സെക്യൂരിറ്റിക്കാരന്റെ മൊബൈലും കള്ളന്‍ എടുത്തു-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സുരക്ഷാ അരാജകത്വം.

പരിയാരം: മെഡിക്കല്‍ കോളേജില്‍ തീക്കട്ടയിലും ഉറുമ്പരിച്ചു. വാര്‍ഡിലെ സുരക്ഷാ ജീവനക്കാരന്റെയും മൊബൈല്‍ ഫോണ്‍ മോഷ്ടാവ് അടിച്ചുമാറ്റി. ഇത് ഉള്‍പ്പെടെ ഏഴ് മൊബൈല്‍ ഫോണുകളാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്. ആശുപത്രിയുടെ ഏഴാംനിലയിലെ 708-ാം വാര്‍ഡിന് മുന്നിലാണ് സംഭവം. ശനിയാഴ്ച്ച രാത്രി … Read More

എടാ-പോടാ സമിതിയായി മാറി തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം.

തളിപ്പറമ്പ്: താലൂക്ക് വികസനസമിതി യോഗത്തില്‍ എടാപോടാ വിളിയും സംഘര്‍ഷവും. ഇന്ന് രാവിലെ നടന്ന യോഗത്തിലാണ് പരാതിക്കാരനായ ചുള്ളിയോടന്‍ പൊട്ടിച്ചി അബൂബക്കര്‍ സിദ്ദിക്കും(മക്കി സിദ്ദിക്ക്) തളിപ്പറമ്പ് നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാനുമായ പി.പി.മുഹമ്മദ്‌നിസാറും തമ്മില്‍ എടാപോടാ വിളിയും സംഘര്‍ഷവും നടന്നത്. കാക്കാത്തോട് … Read More

കിസാന്‍സഭ സംസ്ഥാനക്യാമ്പിന് ഇന്ന് തുടക്കം-രാവിലെ 10 മണിക്ക് കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.

പറശിനിക്കടവ്-കിസാന്‍സഭ സംസ്ഥാന ക്യാമ്പ് ഇന്ന് രാവിലെ 10 ന് പറശിനിക്കടവില്‍ ആരംഭിക്കും. അഖിലേന്ത്യാ കിസാന്‍ സഭ (എ.ഐ.കെ.എസ് ) സംസ്ഥാന നേതൃത്വ ക്യാമ്പ് ഇന്നും നാളെയുമായിട്ടാണ് പറശ്ശിനിക്കടവ് കെ.വി. മൂസാന്‍കുട്ടി മാസ്റ്റര്‍ നഗറില്‍ നടക്കുന്നത്. 14 ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 225 … Read More

ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് ഹിന്ദു ഐക്യവേദി-നേതാക്കള്‍ പരിക്കേറ്റ കുട്ടിയെ സന്ദര്‍ശിച്ചു.

തലശേരി: തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന് രാജസ്ഥാന്‍കാരനായ പിഞ്ചുബാലനെ അതിക്രൂരമായി ചവിട്ടിത്തെറിപ്പിച്ച സംഭവം നാടിന് നാണക്കേടുണ്ടാക്കുന്നതും സര്‍ക്കാറിന്റെയും പോലീസിന്റെയും തുടക്കത്തിലുണ്ടായ നിഷ്‌ക്രിയത ആശങ്കയുണ്ടാക്കുന്നതും ഞെട്ടിക്കുന്നതുമാണെന്നും ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നത് ഉറപ്പ് വരുത്തുവാന്‍ സാധിക്കണം. സമ്പത്തിന്റെ ഹുങ്കില്‍ … Read More

കരുണ ചെയ്യണം മിഥീഷിനോട്-

പിലാത്തറ: രക്താര്‍ബുദം ബാധിച്ചു ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള കണ്ണൂര്‍ പരിയാരം കാവുംചാലിലെ മിഥീഷിന്റെ ജീവന്‍ രക്ഷിക്കാന്‍ ഉദാരമതികളുടെ കനിവ് തേടുന്നു. ദാരിദ്ര്യ രേഖക്കു താഴെയുള്ള കൂലിപ്പണിക്കാരായ മോഹനന്റേയും മേരിക്കുട്ടിയുടേയും രണ്ടാമത്തെ മകനായ മിഥീഷ് എന്ന 28 കാരന്‍ നാട്ടുകാര്‍ക്കേ വര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. ഒരുതര … Read More