യൂത്ത്‌ലീഗ് തളിപ്പറമ്പില്‍ ബുള്ളറ്റ് റൈഡ് നടത്തി

തളിപ്പറമ്പ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പില്‍ നിന്ന് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ടി.കെ. ഗോവിന്ദന്‍ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബുള്ളറ്റ് റൈഡ് നടത്തി. കണ്ണൂര്‍ ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എന്‍.എ.സിദ്ദിഖ് … Read More

പ്രായപൂര്‍ത്തിയാവാത്ത സഹോദരങ്ങളെ മര്‍ദ്ദിച്ചതിന് കേസ്.

തളിപ്പറമ്പ്: വാടകവീട്ടില്‍ വീട്ടുസാധനങ്ങള്‍ കൊണ്ടുവെക്കാനായി പോയ പ്രായപൂര്‍ത്തിയാവാത്ത സഹോദരങ്ങളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാഞ്ഞിരങ്ങാട്ടെ അരുണ്‍, കുഞ്ഞിക്കണ്ണന്‍ എന്നിവരുടെ പേരിലാണ് കേസ്. ഇരുവരും സഹോദരങ്ങളാണോ എന്ന കാര്യത്തില്‍ സംശയം തോന്നിയതിനാലാണ് മര്‍ദ്ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. മാര്‍ച്ച് 23 … Read More

വിവാഹാഭ്യര്‍ത്ഥനയുമായി സിനിമനടിയെ പിന്തുടര്‍ന്ന് ശല്യം; യുവാവിനെതിരെ കേസ്

തളിപ്പറമ്പ: പ്രമുഖ ചലച്ചിത്ര നടിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ യുവാവിനെതിരെ കേസ്. കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്‍ന്ന് അശ്ലീലസന്ദേശങ്ങള്‍ അയക്കുന്നതും ഇയാളുടെ പതിവാണത്രേ. ചപ്പാരപ്പടവ് അമ്മംകുളം സ്വദേശി അഭിലാഷ് ജോര്‍ജിനെതിരെയാണ് കേസ്. ബുധനാഴ്ച്ച രാവിലെ 10 … Read More

പിണറായിക്കെതിരെ ആഞ്ഞടിച്ച് ജി.സുധാകരന്‍

ആലപ്പുഴ: അവസരവാദ നിലപാട് സ്വീകരിച്ചവര്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ വീണ് താഴുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ അമ്പലപ്പുഴയില്‍ മത്സരിക്കുന്ന ജി സുധാകരന്‍. താന്‍ ഒരു ചെളിക്കുണ്ടിലും പോയിട്ടില്ലെന്നും ഉറച്ച പ്രതലത്തിലാണ് ഇപ്പോഴും ഇരിക്കുന്നതെന്നും അതിനുള്ള അടവും തന്ത്രവും അറിയാമെന്നും ജി സുധാകരന്‍ … Read More

വാഹനാപകടത്തില്‍ മരിച്ച കെ.പി.ഹൈമവതിയുടെ സംസ്‌ക്കാരം നാളെ

പരിയാരം: വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ മരണപ്പെട്ട പരിയാരം ഉര്‍സുലൈന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അദ്ധ്യാപിക വിളയാങ്കോട്ടെ കെ.പി.ഹൈമവതി(53)യുടെ സംസ്‌ക്കാരം നാളെ നടക്കും. മൃതദേഹം വിളയാങ്കോട് മുല്ലപ്പള്ളി മഠത്തില്‍ 02-04-26 ന് (വ്യാഴം) ഉച്ചയ്ക്ക് 11 മണി മുതല്‍ പൊതു ദര്‍ശനത്തിന് … Read More

കാര്‍ ബസിന് കുറുകെയിട്ട് തടഞ്ഞ് കണ്ടക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: കാര്‍ ബസിന് കുറുകെയിട്ട് തടഞ്ഞ് കണ്ടക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കെ.എല്‍-78 സി-8059 കാര്‍ ഡ്രൈവറുടെയും കണ്ടാലറിയാവുന്ന മറ്റൊരാളുടെയും പേരിലാണ് കേസ്. മാര്‍ച്ച് 30 ന് വൈകുന്നേരം 3.40 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പയ്യന്നൂര്‍ … Read More

ശ്രീകണ്ഠാപുരം കാഞ്ഞിലേരി സ്വദേശിനിയായ യുവതിയെ കാണാതായി.

ചന്തേര: ശ്രീകണ്ഠാപുരം കാഞ്ഞിലേരി സ്വദേശിനിയായ യുവതിയെ ചന്തേരയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നും കാണാതായി. ഇപ്പോള്‍ ചെറുവത്തൂര്‍ കുഴിഞ്ഞടിയിലെ എം.കെ.ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കാഞ്ഞിലേരി ചിറപ്പുറത്ത് വീട്ടില്‍ മേരിപോളിന്റെ മകള്‍ ജ്യോത്സ്‌ന(22)നെയാണ് കാണാതായത്. മാര്‍ച്ച്-31 ന് രാവിലെ 11.30 ന് മാടായിയിലെ സഹോദരന്റെ വീട്ടില്‍ … Read More

വനിത കമ്മീഷന്‍ അധ്യക്ഷക്ക് അശ്ലീല സന്ദേശം; മുയ്യം സ്വദേശി അറസ്റ്റില്‍

തളിപ്പറമ്പ്: സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ പി.സതിദേവിക്ക് വാട്സ്ആപ്പ് വഴി അശ്ലീലസന്ദേശങ്ങള്‍ അയച്ച യുവാവ് പിടിയില്‍. മുയ്യം സ്വദേശി പുത്തന്‍വീട്ടില്‍ ജഗദീഷിനെയാണ്(37)തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ മുയ്യത്തെത്തിയാണ് പിടികൂടിയത്. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ജഗദീഷിന്റെ … Read More

തളിപ്പറമ്പില്‍ വികസനപൊളിക്കല്‍ തുടരട്ടെ-സൗന്ദര്യം ഒഴുകട്ടെ-ജനം വെന്തുരുകട്ടെ

തളിപ്പറമ്പ്; തളിപ്പറമ്പ് നഗരത്തില്‍ വികസന പൊളിക്കല്‍ തുടരുന്നു. ദേശീയപാതയോരത്ത് ചിറവക്കില്‍ 16 മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ബസ് വെയിറ്റിംഗ് ഷെല്‍ട്ടറാണ് പൊളിച്ചടുക്കി ലോറിയില്‍ കയറ്റിക്കൊണ്ടുപോയത്. ഇതിന് എതിര്‍വശത്ത് നിര്‍മ്മിച്ച ഷെല്‍ട്ടറും അടുത്ത ദിവസം പൊളിക്കുമെന്നാണ് വിവരം. തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സനോടോ … Read More

പിലാത്തറയില്‍ മല്‍സ്യമാര്‍ക്കറ്റിന് സമീപം നിര്‍ത്തിയിട്ട സ്‌ക്കൂട്ടര്‍ കത്തിനശിച്ചു.

പിലാത്തറ: പിലാത്തറയില്‍ മല്‍സ്യമാര്‍ക്കറ്റിന് സമീപം നിര്‍ത്തിയിട്ട സ്‌ക്കൂട്ടര്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. എച്ചിലാംവയല്‍ സ്വദേശി പൂമാടത്ത് അന്‍വര്‍ സാദാത്ത് മത്സ്യവില്‍പ്പന നടത്തുന്ന കെ.എല്‍-60 ഇ 5728 സ്‌ക്കൂട്ടറാണ് ഇന്ന് രാവിലെ കത്തി നശിച്ചത്. ഡിക്കിയില്‍ ഉണ്ടായിരുന്ന മൊബൈല്‍ … Read More