ആനിരാജക്കെതിരായ ദേശദ്രോഹക്കുറ്റം:തളിപ്പറമ്പില്‍ മഹിളാസംഘത്തിന്റെ രോഷമിരമ്പിയ പ്രകടനം

തളിപ്പറമ്പ്:മണിപ്പൂരിലെ കലാപം സംബന്ധിച്ച് വസ്തുതാന്വേഷണം നടത്തിയ ദേശീയ മഹിളാഫെഡറേഷന്‍ ജനറല്‍ സിക്രട്ടറി ആനിരാജ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ രാജ്യദോഹദ്രോഹക്കുറ്റം ചുമത്തിയതില്‍ പ്രതിഷേധിച്ച് മഹിളാസംഘം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് നഗരത്തില്‍ രോഷമിരമ്പിയ പ്രകടനം നടന്നു. തുടര്‍ന്ന് ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുയോഗത്തില്‍ മണ്ഡലം … Read More

സി.പി.എം പ്രവര്‍ത്തകരെന്ന് സംശയിക്കപ്പെടുന്നവരുടെ പേരില്‍ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: പട്ടപ്പാറ പ്രിയദര്‍ശിനിമന്ദിരം അടിച്ചുതകര്‍ത്ത സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരെന്ന് സംശയിക്കുന്നവരുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.കെ.ആര്‍.മോഹന്‍ദാസിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. നേരത്തെ നാല് തവണ തകര്‍ക്കപ്പെട്ടപ്പോഴും പോലീസ് പ്രതികളെ കണ്ടെത്താന്‍ യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല.

സ്ത്രീധനപീഡനം ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്.

തളിപ്പറമ്പ്: സ്ത്രീധനപീഡനം ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്. കണ്ണൂര്‍ കക്കാട്ടെ റയീസ്, മാതാവ് റംലത്ത് എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. തളിപ്പറമ്പ് മദ്രസ സര്‍വീസ്‌സ്റ്റേഷന്‍ റോഡിലെ മാജിദ മന്‍സിലില്‍ കെ.മാജിദയുടെ പരാതിയിലാണ് കേസ്. 2020 ജൂണ്‍ 18 ന് വിവാഹിതരായ ഇരുവരും തളിപ്പറമ്പിലെ … Read More

കുട്ടി ബൈക്കോടിച്ചു-രക്ഷിതാവിനും ആര്‍.സി.ഉടമക്കും 55,000 രൂപ പിഴ.

തളിപ്പറമ്പ്: കുട്ടി വാഹനമോടിച്ചു, ആര്‍.സി.ഉടമക്കും രക്ഷിതാവിനും 55,000 രൂപ പിഴ. കെ.എല്‍.6-എ 4423 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ ആര്‍.സി.ഉടമ ഉവൈസിനും കുട്ടിയുടെ രക്ഷിതാവ് വായാട്ടുപറമ്പ് ആനക്കുഴിയിലെ ചെറിയാണ്ടീരകത്ത് വീട്ടില്‍ സുബൈറുമാണ്‌  പിഴയായി 25,000 വീതം അടക്കേണ്ടത്.  ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതിന് 5000 രൂപയും … Read More

സി.പി.ഐ പ്രവര്‍ത്തകനെ കാര്‍ തടഞ്ഞു മര്‍ദ്ദിച്ച സംഭവത്തില്‍ 10 സിപിഎമ്മുകാര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: സി.പി.ഐ പ്രവര്‍ത്തകന്‍ കരിയില്‍ ബിനുവിനെ(47) തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ 10 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. രാജേഷ്, കൂനത്തറ രമേശ്, പരിയാരം സുര, ചേന പ്രേമന്‍, ശ്രീകേഷ് എന്ന മണി, അതുല്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന … Read More

സി.പി.ഐ കൊടിമരവും ബോര്‍ഡും നശിപ്പിച്ച സംഭവത്തില്‍ 12 ദിവസത്തിന് ശേഷം 2 സി.പി.എം പ്രവര്‍ത്തകരുടെപേരില്‍ കേസെടുത്തു.

തളിപ്പറമ്പ്: കൊടിമരവും ബോര്‍ഡുകളും എടുത്തുകൊണ്ടുപോയി നശിപ്പിച്ച സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ 12 ദിവസത്തിന് ശേഷം ഒടുവില്‍ പോലീസ് കേസെടുത്തു. പുളിമ്പറമ്പ് കരിപ്പൂലിലെ സി.പി.എം പ്രവര്‍ത്തകരായ അഖില്‍രാജ്, ജിഷ്ണു എന്നിവര്‍ക്കെതിരെയാണ് കേസ്. ഇക്കഴിഞ്ഞ മെയ്-19 ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. സി.പി.ഐ പ്രവര്‍ത്തകര്‍ എം.എന്‍.സ്മാരകമന്ദിരത്തിന്റെ … Read More

മുന്‍ഭാര്യയെ വിവാഹം കഴിക്കാനൊരുങ്ങിയ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം-ആദ്യഭര്‍ത്താവിനെതിരെ കേസ്.

പരിയാരം: വിവാഹമോചിതയായ യുവതിയെ വിവാഹം കഴിക്കാനൊരുങ്ങിയ യുവാവിനെ മുന്‍ ഭര്‍ത്താവ് സ്‌കൂട്ടറിടിച്ച് തെറിപ്പിച്ച് ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. സംഭവത്തില്‍ മുന്‍ ഭര്‍ത്താവവ് പിലാത്തറയിലെ ആനന്ദിനെതിരെ വധശ്രമത്തിനും അടിച്ചുപരിക്കേല്‍പ്പിച്ചതിനും പരിയാരം പോലീസ് കേസെടുത്തു. മെയ് ഇരുപതിന് രാത്രി എട്ട്മണിക്ക് ചെറുതാഴം … Read More

സംസാരിക്കരുത്, സഹപ്രവര്‍ത്തകരോട്-ഭര്‍ത്താവിനെതിരെ ഗാര്‍ഹികപീഡനത്തിന് കേസ്.

തളിപ്പറമ്പ്: സഹപ്രവര്‍ത്തകരുമായി സംസാരിക്കുന്നതില്‍ മോശം ബന്ധം ആരോപിച്ച് പീഡനം, ഭര്‍ത്താവിനെതിരെ ഗാര്‍ഹികപീഢന നിയമപ്രകാരം കേസ്. പട്ടുവം കാവുങ്കലിലെ വി.ഷിജുവിനെതിരെയാണ്(40) തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഭാര്യ കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ കടമ്പേരി വീട്ടില്‍ വി.വി.ശ്രീരഞ്ജിനിയുടെ പരാതിയിലാണ് കേസ്. 2021 ജൂലായ് 20 ന് വിവാഹിതരായ … Read More

കൂടുതല്‍ പണം വേണം, സ്വര്‍ണ്ണവും വേണം-പീഡനം ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്.

തളിപ്പറമ്പ്: കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായ പരാതിയില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ തളിപ്പറമ്പ് പോലീസ് ഗാര്‍ഹികപീഡന നിയമപ്രകാരം കേസെടുത്തു. മുറിയാത്തോട്ടിലെ പട്ടന്‍വളപ്പില്‍ വീട്ടില്‍ പി.വി.പ്രിയേഷിന്റെയും(36) മാതാപിതാക്കളുടെയും പേരിലാണ് കേസ്. പ്രിയേഷിന്റെ ഭാര്യ പന്നിയൂര്‍ കൂനത്തെ വെളുത്തൂട്ടുപറമ്പില്‍ വി.പി.അനിതയുടെ(32) പരാതിയിലാണ് കേസ്. 2013 … Read More

സൗന്ദര്യംപോരാ-പീഡനം ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്.

തളിപ്പറമ്പ്: സൗന്ദര്യം പോരെന്ന് ആക്ഷേപിച്ച് ശാരീരിക-മാനസിക പീഡനം നടത്തിയ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനനിയമപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചേലേരി അമൃതത്തിലെ ഗോപാലകൃഷ്ണന്റെ മകള്‍ അശ്വതി ജി.കൃഷ്ണന്റെ(30)പരാതിയിലാണ് ഭര്‍ത്താവ് പട്ടുവം പറപ്പൂലിലെ പ്രജീഷ് ലക്ഷ്മണന്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. 2013 സെപ്തംബര്‍ … Read More