ചെറുതാഴം മില്‍ക്ക് പ്ലാന്റിന് സമീപം തീപിടുത്തം.

പിലാത്തറ: ചെറുതാഴം മില്‍ക്ക് പ്ലാന്റിന് സമീപം വന്‍ തീപിടുത്തം. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് ഈ ഭാഗത്ത് തീ പടര്‍ന്നത്. വിവരമറിഞ്ഞ് പയ്യന്നൂര്‍ അഗ്നിശമനസേനയിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ സി.എം.ജോണ്‍, കെ.വിശാല്‍, … Read More

കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി നാളെ(28/12) ചെറുതാഴം സഭായോഗം വേദിയില്‍

ചെറുതാഴം: കേന്ദ്ര വിദേശകാര്യ- സാംസ്‌കാരിക വകുപ്പ് സഹമന്ത്രി മീനാക്ഷി ലേഖി നാളെ രാവിലെ 10 ന് ചെറുതാഴം ശ്രീരാഘവപുരം സഭായോഗം വാര്‍ഷികസഭയുടെയും വേദഭജനത്തിന്റെയും സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. സഹസ്രനാമലക്ഷാര്‍ച്ചനക്കും വേദസമര്‍പ്പണത്തിനും കലശാഭിഷേകത്തിനും ശേഷം കണ്ണിശ്ശേരിക്കാവില്‍ നടക്കുന്ന സമ്മേളനത്തിന് എടനീര്‍ മഠാധിപതി ശ്രീമദ് … Read More

കുമ്മനം വ്യാഴാഴ്ച്ച വൈകുന്നേരം ചെറുതാഴത്ത്-

പരിയാരം: ചെറുതാഴത്തെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകനും വാദ്യകലാ രംഗത്തെ ഗുരുനാഥനുമായിരുന്ന ചെറുതാഴം രാമചന്ദ്രന്റെ രണ്ടാം സ്മൃതി ദിനാചരണം വിവേകാനന്ദ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടക്കും. രാവിലെ 10-ന് വിവേകാനന്ദ സാംസ്‌കാരിക വേദി മന്ദിരത്തില്‍ പുഷ്പാര്‍ച്ചന നടക്കും. ചെറുതാഴം രാഘവപുരം ക്ഷേത്ര … Read More

സിനിമാ തിയേറ്റര്‍ പദ്ധതി ഉപേക്ഷിച്ചു, ബസ്റ്റാന്റ് നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍-

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: സിനിമാ തിയേറ്റര്‍ ഉപേക്ഷിച്ചു, ബസ്റ്റാന്റ് വേണമെന്ന ആവശ്യം ശക്തമായി. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന പരിയാരം പ്രദേശത്ത് ബസ്റ്റാന്റ് വേണമെന്ന ആവശ്യത്തിന് കാല്‍ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. രണ്ട് മെഡിക്കല്‍ കോളേജ്, ഔഷധി മേഖലാകേന്ദ്രം എന്നിവ പ്രവര്‍ത്തിക്കുന്ന ഇവിടെ പ്രതിദിനം ആറായിരത്തിലേറെ ആളുകള്‍ … Read More

പാലയാടുകാര്‍ക്ക് വെറും റോഡല്ല; രാജവീഥി തന്നെ സമ്മാനിച്ച് ചെറുതാഴം പഞ്ചായത്ത്.

പരിയാരം: വെറുമൊരു റോഡിന് ചോദിച്ചപ്പോള്‍ പഞ്ചായത്ത് നല്‍കിയത് മനോഹരമായ രാജവീഥി. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് മുന്നിലെ ദേശീയപാതയില്‍ നിന്നും ശ്രീസ്ഥയിലേക്ക് പോകുന്ന റോഡില്‍ അരകിലോമീറ്റര്‍ മാറിയുള്ള പാലയാട് പ്രദേശത്തെ ആളുകളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ചെറുതാഴം പഞ്ചായത്ത് സാര്‍ത്ഥകമാക്കിയത്. ഇവിടേക്ക് പോകാന്‍ … Read More

കുന്നോ-അത് ഞങ്ങളിടിച്ചു തീര്‍ക്കും–ഒറ്റയൊരുത്തനും ശബ്ദിക്കില്ല—-എന്ന് ഭൂമാഫിയ.

പരിയാരം: ചെറുതാഴം പഞ്ചായത്തില്‍ കുന്നിടിക്കല്‍ വ്യാപകം. കുളപ്പുറം ഈസ്റ്റിലാണ് വലിയ കുന്നുകള്‍ ഭൂമാഫിയ തുരന്നു തീര്‍ക്കുന്നത്. രാപ്പകല്‍ ഭേദമില്ലാതെ ടിപ്പറുകളില്‍ ഇവിടെ നിന്ന് മണ്ണ് കടത്തിക്കൊണ്ടിരിക്കുകയാണ്. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള ഈ പ്രദേശത്ത് ഏതാനും മാസങ്ങളായി ഭൂമാഫിയ കുന്നുകളിടിക്കാന്‍ ശ്രമം നടത്തിവരികയായിരുന്നെങ്കിലും … Read More

കൃഷിയില്‍ വലുതാഴമായി ചെറുതാഴം–എല്ലാ വീട്ടിലും പച്ചക്കറി-

പിലാത്തറ: വാഴയ്ക്കും മഞ്ഞളിനും പുറമെ പച്ചക്കറി ഉല്‍പാദനത്തിലും സ്വയംപര്യാപ്തത കൈവരിക്കാനൊരുങ്ങുകയാണ് ചെറുതാഴം ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും ആവശ്യമായ പച്ചക്കറികള്‍ ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 222 വനിതാ ഗ്രൂപ്പുകളിലായി 65 ഏക്കര്‍ സ്ഥലത്തും 11100 ഗ്രോബാഗിലും പച്ചക്കറി കൃഷി ചെയ്യുന്നു. … Read More

അമ്മയുടെ മരണാനന്തര ചടങ്ങിനിടയില്‍ മകന്‍ ഹൃദയാഘാതം മൂലം മരിച്ചു.

ചെറുതാഴം കോക്കാട് കുടല്‍ വള്ളിയില്ലത്ത് അശോകന്‍ (55) നിര്യാതനായി. പരിയാരം: ചെറുതാഴം കോക്കാട് കുടല്‍ വള്ളിയില്ലത്ത് അശോകന്‍ (55) നിര്യാതനായി. തിരുവനന്തപുരം സെന്‍ട്രല്‍ മെഡിക്കല്‍ സ്റ്റോറില്‍ സ്‌റ്റോര്‍ കീപ്പര്‍ ആയിരുന്നു. ഡിസംബര്‍ 21 ന് നിര്യാതയായ അമ്മയുടെ അടിയന്തിര ചടങ്ങ് ഇന്നലെയും … Read More

ഈ സത്യസന്ധതക്ക് നൂറില്‍ നൂറുമാര്‍ക്ക്–

പിലാത്തറ: ഹരിതകര്‍മ്മസേനക്ക് നല്‍കിയ പ്ലാസ്റ്റിക്ക്‌സാധനങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ ഒന്നരപവന്‍ സ്വര്‍ണവള ഉടമസ്ഥക്ക് തിരിച്ചുനല്‍കി സേനാംഗങ്ങള്‍ മാതൃകയായി. വീടുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് സാധനങ്ങളില്‍ നിന്ന് ചെറുതാഴം പഞ്ചായത്ത് 14, 15 വാര്‍ഡുകളിലെ ഹരിതകര്‍മ്മ സേനാംഗങ്ങളായ എം.ഗീത, വി.രാധ, പി.സുമതി, അനിത എന്നിവര്‍ക്കാണ് പഴയ … Read More

ഔഷധത്തോട്ടം നിര്‍മ്മിച്ചുനല്‍കി-41 ഇനം ഔഷധചെടികള്‍

പരിയാരം:  ചെറുതാഴം ആയുര്‍വേദ ആശുപത്രിയില്‍ ഔഷധതോട്ടം നിര്‍മ്മിച്ച് നല്‍കി. തലക്കോടത്ത് ഉണര്‍വ്വ് സ്വാശ്രയ സംഘമാണ് ഔഷധത്തോട്ടം നിര്‍മ്മിച്ച് നല്‍കിയത്. മണ്ടൂരില്‍ ആശുപത്രി പരിസരത്തെ നാല് സെന്റ് ഭൂമിയില്‍ ബ്രഹ്മി, വയമ്പ്, ചെറുചീര, കറ്റാര്‍വാഴ, നിലവേപ്പ്, മുറികൂടി, ചെറുനാരകം, തുളസി, അയ്യപ്പന, ശതാവരി, … Read More