കടന്നപ്പള്ളിയില്‍ യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു.

കടന്നപ്പള്ളി: യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടന്നപ്പള്ളി കിഴക്കേക്കര ബദര്‍ മസ്ജിദിന് സമീപത്തെ പാറോല്‍ ഹൗസില്‍(ഫാസില്‍ മഹല്‍) ഫാസില്‍ മുഹമ്മദ്കുഞ്ഞിയാണ് (24) മരിച്ചത്. പിതാവ് പരേതനായ മുഹമ്മദ് കുഞ്ഞി, മാതാവ്: സുബൈദ. സഹോദരി: ഷംസീറ. ഇന്ന് രാവിലെ പത്തരയോടെയാണ് ഫാസിലിനെ … Read More

പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ നിന്നു ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു.

ആലപ്പുഴ: ചിറയില്‍ പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ നിന്നു ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. എടത്വ മരിയാപുരം കാഞ്ചിക്കല്‍ ബെന്നി ജോസഫാണ് (62) മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ വൈദ്യുതി കമ്പി പൊട്ടിവീഴുകയായി. വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും കമ്പി നീക്കുകയോ ഫ്യൂസ് ഊരുകയോ … Read More

അബോധാവസ്ഥയിൽ റോഡിൽ വീണു കിടന്ന നിലയിൽ കണ്ട മധ്യവയസ്ക്കൻ മരിച്ചു.

തളിപ്പറമ്പ്: അബോധാവസ്ഥയിൽ റോഡിൽ വീണു കിടന്ന നിലയിൽ കണ്ട മധ്യവയസ്ക്കൻ മരിച്ചു. തീയ്യന്നൂരിലെ ബാബു താന്നിമൂട്ടിൽ (55) ആണ് മരിച്ചത്. ഇക്കഴിഞ്ഞ സപ്തംബർ 1 ന് രാത്രി 9 നാണ് ബാബുവിനെ തളിപ്പറമ്പ് കോടതി റോഡിൽ അബോധാവ സ്ഥയിൻ കണ്ടത്. തുടർന്ന് … Read More

ബക്കളത്ത് വയോധികന്‍ ബസിടിച്ച് മരിച്ചു

തളിപ്പറമ്പ്: പാല് വാങ്ങാന്‍ പോകവെ ബസിടിച്ച് വയോധികന്‍ മരിച്ചു. ബക്കളം കടമ്പേരി റോഡിലെ കുന്നില്‍ രാജന്‍ (77) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ഏഴിന് പാല് വാങ്ങാന്‍ പോയപ്പോള്‍ ബക്കളം ടൗണില്‍ വെച്ച് ആര്യ എന്ന ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു. ഇടിച്ച … Read More

വീടിന് മുന്നിലെ റോഡില്‍ തലകറങ്ങി വീണ മധ്യവയസ്‌ക്കന്‍ മരിച്ചു.

പരിയാരം: വീടിന് മുന്നില്‍ തലകറങ്ങി വീണ മധ്യവയസ്‌ക്കന്‍ മരിച്ചു. ഏഴിലോട് ചക്ലിയ കോളനിയിലെ മീത്തലെ പുരയില്‍ വീട്ടില്‍ എം.പി.ഗണേശനാണ്(48)മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഭാര്യ: ഉഷ. മക്കള്‍: വിനീഷ്, ഗ്രീഷ്മ. ശവസംസ്‌ക്കാരം നാളെ(ഒക്ടോബര്‍-17) … Read More

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ വെച്ചാണ് ക്ഷണിക്കാതെയെത്തിയ ജില്ലാ … Read More

യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്ന റെയില്‍വെ ജീവനക്കാരന്‍ അറസ്റ്റില്‍.

കോഴിക്കോട്: കോഴിക്കോട് ട്രെയിനില്‍ നിന്നും വീണ് തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് റെയില്‍വെ പൊലീസ്. സംഭവത്തില്‍ പ്രതിയായ റെയില്‍വെ കരാര്‍ ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി അനില്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ചെന്നൈ സ്വദേശിയായ … Read More

വയോധികന്‍ തോട്ടില്‍ മരിച്ചനിലയില്‍

ചുള്ളിക്കര എരുമപ്പള്ളത്തെ കരിയില്‍ വീട്ടില്‍ കെ.വി.ജോസഫാണ്(പാപ്പന്‍ ചേട്ടന്‍-99) മരിച്ചത്. ചുള്ളിക്കര: വയോധികന്‍ തോട്ടില്‍ മരിച്ച നിലയില്‍. കള്ളാര്‍ ചുള്ളിക്കര എരുമപ്പള്ളത്തെ കരിയില്‍ വീട്ടില്‍ കെ.വി.ജോസഫിനെയാണ്(പാപ്പന്‍ ചേട്ടന്‍- 99) വീട്ടിനടുത്തുള്ള തോട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. പറമ്പില്‍ അടക്ക പെറുക്കാന്‍ പോയപ്പോള്‍ അബദ്ധത്തില്‍ … Read More

റിസോര്‍ട്ടിലെ നീന്തല്‍കുളത്തില്‍ മരിച്ച ദൃശിന്റെ സംസ്‌ക്കാരം ഇന്ന് വൈകുന്നേരം.

ജോസ്ഗിരി: രാജഗിരിയിലെ സര്‍വോസോണിക് റിസോര്‍ട്ടിലെ നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ച കണ്ണപുരം തൃക്കോത്ത് സ്വദേശി ദൃശിന്‍ ഗിരീഷിന്റെ സംസ്‌ക്കാരം ഇന്ന് വൈകുന്നേരം തൃക്കോത്ത് സ്മശാനത്തില്‍ നടക്കും. തൃക്കോത്തെ ഗിരീശന്‍-മായ ദമ്പതികളുടെ മകന്‍ എലിയന്‍ വീട്ടില്‍ ദൃശിന്‍ ഗിരീഷിനെയാണ് (28)മരിച്ച നിലയില്‍ കണ്ടത്. സഹോദരന്‍ ശിബിന്‍. … Read More

കണ്ണപുരത്തെ യുവാവ് ജോസ്ഗിരിയിലെ റിസോര്‍ട്ടില്‍ മുങ്ങിമരിച്ചു.

ജോസ്ഗിരി: കണ്ണപുരം സ്വദേശിയായ യുവാവ് ജോസ്ഗിരിയിലെ റിസോര്‍ട്ടിനകത്തെ സ്വിമ്മിംഗ്പൂളില്‍ മുങ്ങിമരിച്ചു. തൃക്കോത്തെ ഗിരീശന്‍-മായ ദമ്പതികളുടെ മകന്‍ എലിയന്‍ വീട്ടില്‍ ദൃശ്യന്‍(28)നെയാണ് മരിച്ച നിലയില്‍ കണ്ടത്. സഹോദരന്‍ ശിബിന്‍. ബില്‍ഡിംഗ് സൂപ്പര്‍വൈസറായ ദൃശസ്യന്‍ ഇന്നലെയാണ് സുഹൃത്തുക്കളോടൊപ്പം ജോസ്ഗിരിയിലെ റിസോര്‍ട്ടില്‍ വിനോദയാത്രക്ക് പോയത്. കൂടുതല്‍ … Read More