തട്ടിപ്പുകാര്‍ക്ക് ഇവിടെ താലോലം-വിവാദ സഹകരണ ധനകാര്യ സ്ഥാപനത്തിനെതിരെ ഇടപാടുകാര്‍.

തളിപ്പറമ്പ്: ക്ഷേമപെന്‍ഷനില്‍പോലും കയ്യിട്ടുവാരിയ ജീവനക്കാരനില്‍ നിന്നും തട്ടിച്ചെടുത്ത തുക തിരിച്ചടപ്പിച്ച് കോംപ്ലിമെന്റാക്കിയ അധികൃതര്‍ക്കെതിരെ ഇടപാടുകാരില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉയരുന്നു. തളിപ്പറമ്പിലെ പ്രമുഖ സഹകരണ ധനകാര്യ സ്ഥാപനത്തില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത പിഗ്മി കളക്ടറില്‍ നിന്നും പണം ഈടാക്കിയ ശേഷം അയാളെ ജോലിയില്‍ … Read More

വരൂ കാരക്കുണ്ട് വെള്ളച്ചാട്ടം റെഡിയാണ്-അടിക്കാം പൊളിക്കാം.

  തളിപ്പറമ്പ്: മഴക്കാലത്ത് മാത്രം സജീവമാകുന്ന കാരക്കുണ്ട് വെള്ളച്ചാട്ടം റെഡിയായി. കോടയില്‍ പുതഞ്ഞ മലയോരത്തെ റബര്‍ തോട്ടങ്ങള്‍ക്ക് നടുവിലൂടെ സഞ്ചരിച്ചാല്‍ കണ്ണൂര്‍ മാതമംഗലത്തിനടുത്ത് പറവൂര്‍ പുഴയും കടന്ന് കാരക്കുണ്ടിലെത്താം. താഴേക്കുള്ള ചെറു റോഡിലൂടെ അല്‍പം മുന്നോട്ട് നടന്നാല്‍ പാറയില്‍ തട്ടി നുരഞ്ഞു … Read More

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മൂന്ന് മാറ്റങ്ങള്‍; അറിയാം പരിഷ്‌കാരം

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിന് പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനത്തില്‍ മൂന്ന് പ്രധാന മാറ്റങ്ങളാണ് റെയില്‍വേ നടപ്പാക്കാന്‍ പോകുന്നത്. തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള പുതിയ നടപടിക്രമം, റിസര്‍വേഷന്‍ ചാര്‍ട്ട് എട്ടു മണിക്കൂര്‍ മുന്‍പ് തയ്യാറാക്കല്‍, പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനത്തിന്റെ … Read More

ഇ.കെ.ജിയുടെ ശൈലി യുവ മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും മാതൃകയാക്കണം-പി.കെ.സരസ്വതി.

പരിയാരം:തളിപ്പറമ്പിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ ജനകീയ പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയ തരംഗം ഇല്ലാത്ത കാലത്തും അധികാരികളുടേയും പൊതുജനങ്ങളുടേയും മുന്നിലെത്തിക്കാന്‍ ഇ.കെ.ജി കാണിച്ച നിസ്വാര്‍ത്ഥ മാധ്യമപ്രവര്‍ത്തന ശൈലി യുവ മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും മാതൃകയാക്കണമെന്ന് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി കെ സരസ്വതി. … Read More

ജൂലൈ മാസത്തില്‍ രാജ്യത്ത് മൊത്തം 13 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

ന്യൂഡല്‍ഹി: ജൂലൈ മാസത്തില്‍ രാജ്യത്ത് മൊത്തം 13 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ബാങ്കിന് അവധിയാണ്. പ്രാധാന്യം അനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ … Read More

ഇ കെ ജി അനുസ്മരണം നാളെ.

പരിയാരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന പരിയാരത്തെ ഇ.കെ.ഗോവിന്ദന്‍ നമ്പ്യാര്‍( ഇ.കെ.ജി) അനുസ്മനരണം നാളെ. ആറാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ തിങ്കളാഴ്ച രാവിലെ 7.30 ന് തൊണ്ടന്നൂര്‍ കൈരളിയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും സംഘടിപ്പിക്കുന്നു. … Read More

തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ഭദ്രകാളിക്കും പരാശക്തിക്കും പ്രത്യേകം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കും.

തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ ഭദ്രകാളിക്കും പരാശക്തിക്കും പ്രത്യേകം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാനും, നിലവിലുള്ള ശ്രീകോവിലിലെ തെക്കേപള്ളിയറയില്‍ ദുര്‍ഗയും ഭൂതഗണങ്ങളും, വടക്കേ പള്ളിയറയില്‍ ഗുരുവിനും പഞ്ചമൂര്‍ത്തികള്‍ക്കും സ്ഥാനം നല്‍കി മൂന്ന് വര്‍ഷത്തിനകം പുതിയ ക്ഷേത്രങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനും  ക്ഷേത്രനടയില്‍ നടന്ന താംബൂലപ്രശന ചിന്തയില്‍ … Read More

നാലമ്പലയാത്രയുമായി അമ്പാടി തീര്‍ത്ഥയാത്ര ഗ്രൂപ്പ-ജൂലായ് 21, 22 തീയതികളില്‍.

ഓലയമ്പാടി: അമ്പാടി തീര്‍ത്ഥയാത്ര ഗ്രൂപ്പിന്റെ നാലമ്പലയാത്ര ജൂലായ് 21-22എന്നീ തീയതികളില്‍ നടക്കും. 21 ന് തിങ്കള്‍ വൈകുന്നേരം 6.30ന് ഓലയമ്പാടിയില്‍ നിന്നും പുറപ്പെടുന്നു. മാതമംഗലം, പിലാത്തറ, പഴയങ്ങാടി വഴിയാണ് യാത്ര കടന്നുപോകുന്നത്. കര്‍ക്കിടകമാസത്തെ രാമായണ മാസമായാണ് നമ്മള്‍ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ … Read More

ഓടുന്ന ബസിലെ ഡ്രൈവറെ ആക്രമിച്ച് ബസ് അപകടത്തിലാക്കിയ പ്രതി അറസ്റ്റില്‍.

പഴയങ്ങാടി: ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവറെ ആക്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മാട്ടൂല്‍ സെന്‍ട്രലിലെ മാവിന്റെ കീഴില്‍ വീട്ടില്‍ കെ.ഷബീറിനെയാണ്(40) പഴയങ്ങാടി എസ്.ഐ കെ.സുഹൈല്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് 12.20 ന് മാട്ടൂല്‍ ചര്‍ച്ച് റോഡിലാണ് സംഭവം നടന്നത്. കണ്ണൂര്‍-മാട്ടൂല്‍ റൂട്ടില്‍ … Read More

ആലക്കോട് പൂട്ടിയിട്ട വീട്ടുവളപ്പില്‍ തലയോട്ടിയും അസ്ഥികളും

ആലക്കോട്: പൂട്ടിക്കിടക്കുന്ന വീട്ടുവളപ്പില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. വായാട്ടുപറമ്പിലെ കാവാലത്ത് ജോയി എന്നയാളുടെ വിദേശത്തുള്ള ബന്ധുവിന്റെ വീട്ടുവളപ്പിലാണ് ചിതറിക്കിടക്കുന്ന നിലയില്‍ അസ്ഥികൂടവും തലയോട്ടിയും പഴയ വസ്ത്രങ്ങളും കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം അഞ്ചോടെ വെള്ളാട്ടെ ശാസ്താംപടവില്‍ മെല്‍വിന്‍മാത്യു പറമ്പില്‍ ശുചീകരണ പ്രവൃത്തി … Read More