അഴിമുഖത്ത് ബോട്ടില്‍ നിന്നും വെള്ളത്തില്‍ ചാടിയ വയോധികനെ ജലഗതാഗതവകുപ്പ് ജീവനക്കാര്‍ രക്ഷപ്പെടുത്തി

തളിപ്പറമ്പ്: ഓടിക്കൊണ്ടിരിക്കുന്ന ബോട്ടില്‍ നിന്നും അഴിമുഖത്തേക്ക് എടുത്തുചാടിയ വയോധികനെ ബോട്ട് ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ മാട്ടൂല്‍-അഴീക്കല്‍ ഫെറി സര്‍വീസ് നടത്തുന്ന എസ്-48-ാം നമ്പര്‍ ബോട്ടില്‍ നിന്നുമാണ് ഇന്നലെ ഉച്ചയോടെ മാട്ടൂല്‍ സ്വദേശി ഹംസ(75)എന്നയാള്‍ വളപട്ടണം പുഴയുടെ … Read More

തളിപ്പറമ്പ് ഗവ.താലൂ,ക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി–ഫിബ്രവരി: ഏഴ്(വെള്ളി)-ഒ.പി.വിവരങ്ങള്‍.

തളിപ്പറമ്പ് ഗവ.താലൂ,ക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ 2025 ഫിബ്രവരി: ഏഴ്(വെള്ളി)-ഒ.പി.വിവരങ്ങള്‍. നെഞ്ചുരോഗം, കുട്ടികളുടെ വിഭാഗം, സര്‍ജറി, ഇ.എന്‍.ടി ഗൈനക്കോളജി, ദന്തല്‍, മെഡിസിന്‍, സാന്ത്വനപരിചരണം. സായാഹ്ന ഒ.പി. ജനറല്‍ ഒ.പി, ഡയറ്റീഷ്യന്‍. ജീവിതശൈലിരോഗ ക്ലിനിക്ക്. 24 മണിക്കൂര്‍ അത്യാഹിതവിഭാഗം  

മാതമംഗലത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി ആശ്രയപദ്ധതി സഹായവിതരണം എട്ടിന്

മാതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാതമംഗലം യൂണിറ്റില്‍ ആശ്രയപദ്ധതി പ്രകാരം മരണാനന്തര സഹായ വിതരണം നാളെ മാതമംഗലം വ്യാപാരഭവനില്‍ നടക്കും. ഏകോപന സമിതി സംസ്ഥാന ജന. സെക്രട്ടറി ദേവസ്യ മേച്ചേരി സഹായ വിതരണം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. … Read More

ക്യാമ്പ് വാര്‍ഷികം-ടീം ബ്ലാക്ക് ബുള്‍സ് ഓവറോള്‍ ചാമ്പ്യന്മാര്‍

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ കൂട്ടായ്മയായ ക്യാമ്പിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് മത്സരത്തില്‍ ടീം ബ്ലാക്ക് ബുള്‍സ് ഓവറോള്‍ ചാമ്പ്യന്മാരായി. ക്രിക്കറ്റ്, വോളിബോള്‍, കമ്പവലി, ബാഡ്മിന്റണ്‍, ഷൂട്ടൗട്ട്, ക്യാരംസ്, അത്റ്റലിറ്റിക്‌സ് എന്നീ മത്സര ഇനങ്ങളില്‍ ആധികാരിക വിജയം … Read More

തളിപ്പറമ്പില്‍ വീണ്ടും എക്‌സൈസിന്റെ ലഹരിവേട്ട-ഒന്നേകാല്‍കിലോ കഞ്ചാവ് സഹിതം ഒഡീഷ സ്വദേശി അറസ്റ്റില്‍.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എക്‌സൈസിന്റെ കഞ്ചാവ് വേട്ട-ഒന്നേകാല്‍ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍. തളിപ്പറമ്പ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എബി തോമസും സംഘവും കുറുമാത്തൂര്‍, പൊക്കുണ്ട് ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ് ഒന്നേ കാല്‍ കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് … Read More

കേരളാ സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍(KSMBAA)തളിപ്പറമ്പ് മേഖലാ സമ്മേളനം.

തളിപ്പറമ്പ്: കേരളാ സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ മേഖലാ സമ്മേളനം തളിപ്പറമ്പ അറഫാത്ത് ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തില്‍ സംസ്ഥാന പ്രസിഡന്റ് ജോസഫ് വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ നടന്നു. തളിപ്പറമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.എസ. റിയാസ് … Read More

തളിപ്പറമ്പ് താലൂക്ക് ആശുപത്രി ഒ.പി വിവരങ്ങള്‍(2025 ഫിബ്രവരി: ആറ്(വ്യാഴം)

2025 ഫിബ്രവരി: ആറ്(വ്യാഴം) കണ്ണ് വിഭാഗം, മെഡിസിന്‍, കുട്ടികളുടെ വിഭാഗം. നെഞ്ചുരോഗം, സര്‍ജറി, ദന്തല്‍. ജനറല്‍ ഒ.പി. സായാഹ്ന ഒ.പി. ജീവിതശൈലിരോഗ ക്ലിനിക്ക്.

വടക്കേമലബാറിലെ ഏറ്റവുംവലിയ പുരപ്പുറ സൗരോര്‍ജ പ്ലാന്റ് പരിയാരത്ത് ഉദ്ഘാടനം ചെയ്തു.

പരിയാരം : മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം കമ്പനി പുതിയ ഉയരങ്ങളിലേക്ക്. 1.86 കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ച വടക്കേമലബാറിലെ ഏറ്റവും വലിയ പുരപ്പുറ സൗരോര്‍ജ പ്ലാന്റ്  പ്രവര്‍ത്തനം തുടങ്ങി. കണ്ണൂര്‍ ജില്ലയിലെ പരിയാരം അമ്മാനപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം ഫാക്ടറിയിലാണ് … Read More

യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍

തളിപ്പറമ്പ്:യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പടപ്പേങ്ങാട് സ്വദേശി ഓലിയന്റകത്ത് മുഹമ്മദ് ഷഹീദ് (32) നെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ഒരു വര്‍ഷത്തിലധികമായി നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തിയതിനുമാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ … Read More

സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നത് തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം ആദ്യമായി 62000 കടന്ന സ്വര്‍ണവില ഇന്ന് 63,000 കടന്നും കുതിച്ചു. 760 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,000 കടന്നത്. 63,240 രൂപയായാണ് സ്വര്‍ണവില … Read More