ടി ടി കെ ദേവസ്വം ക്ലാര്‍ക്ക് മുല്ലപ്പള്ളി നാരായണനെ സസ്‌പെന്റ് ചെയ്തു

തളിപ്പറമ്പ്: ടി ടി കെ ദേവസ്വം ക്ലാര്‍ക്ക് മുല്ലപ്പള്ളി നാരായണനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. എക്‌സിക്യുട്ടീവ് ഓഫീസറുടെ താല്‍ക്കാലിക ചുമതല വഹിച്ച കാലയളവില്‍ നാരായണന്‍ നടത്തിയതായി ആരോപിക്കപ്പെട്ട ക്രമക്കേടുകളുടെ പേരിലാണ് സസ്‌പെന്‍ഷന്‍ നടപടി ഉണ്ടായിട്ടുള്ളത്. ദേവസ്വം ബോര്‍ഡിനെയും നവീകരണ സമിതിയെയും … Read More

ഡി.സി.സി ജന.സെക്രട്ടെറിമാര്‍ നാളെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ഉപവസിക്കും.

തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നാളെ ആശുപത്രിക്ക് മുന്നില്‍ സത്യാഗ്രഹ സമരം നടത്തും. ഡി.സി.സി ജന.സെക്രട്ടെറി അഡ്വ.രാജീവന്‍ കപ്പച്ചേരി, ഡി.സി.സി ജന.സെക്രട്ടെറിയും യു.ഡബ്ല്യു.ഇ.സി കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ നൗഷാദ് ബ്ലാത്തൂരുമാണ് രാവിലെ 10 മുതല്‍ സത്യാഗ്രഹ സമപം … Read More

തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 2025 ഫിബ്രവരി: എട്ട്(ശനി) ഒ.പി.വിവരങ്ങള്‍-

തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 2025 ഫിബ്രവരി: എട്ട്(ശനി) ഒ.പി.വിവരങ്ങള്‍- കണ്ണ് വിഭാഗം, സര്‍ജറി, ദന്തല്‍, കുട്ടികളുടെ വിഭാഗം. മെഡിസിന്‍, ജനറല്‍ ഒ.പി, സായാഹ്ന ഒ.പി. പ്രതിരോധകുത്തിവെപ്പുകള്‍ ജീവിതശൈലിരോഗ ക്ലിനിക്ക്.

മാതമംഗലം ഗവ.ഹൈസ്‌ക്കൂള്‍ 1976-77 ബാച്ച് സ്‌നേഹസംഗമം നടത്തി.

പിലാത്തറ: മാതമംഗലം. ഗവ:ഹൈസ്‌ക്കൂള്‍ 1976-77-എസ്.എസ്.എല്‍.സി ബാച്ചിന്റെ സ്‌നേഹസംഗമം പിലാത്തറ ഗോള്‍ഡന്‍ ഗ്രയിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു. ചെന്നൈ മദ്രാസ് സംസ്‌കൃത കോളേജ് പ്രിന്‍സിപ്പാല്‍ ഡോ.ടി.പി.രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.അരവിന്ദാക്ഷന്‍ അധ്യക്ഷതവഹിച്ചു. വി.കെ.രമണി അനുസ്മരണ പ്രഭാഷണം നടത്തി. സുരേന്ദ്രമോഹന്‍ കണ്ടോന്താര്‍, ടി.പി.വിജയലക്ഷ്മി, എ.വി ദാമോദരന്‍, … Read More

എസ്.ഡി.പി.ഐ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പ്രസവവാര്‍ഡ് ഒന്നര മാസത്തിലധികമായി അടച്ചു പൂട്ടിയതില്‍ പ്രതിഷേധിച്ച് ആശുപത്രിയിലേക്ക് എസ്ഡിപിഐ തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ച് എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം എം.ജെ മാത്യു ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ … Read More

എരിപുരത്ത് കാറിടിച്ച് വഴിയാത്രകാരി മരിച്ചു.

പഴയങ്ങാടി: എരിപുരത്ത് കാറിടിച്ച് വഴിയാത്രകാരി മരിച്ചു. വി.വി.ഭാനുമതി(58)ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. സൊസൈറ്റിയില്‍ പാല്‍ വിതരണം കഴിഞ്ഞ് റോഡ് മുറിച്ച് കടക്കവേ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ സ്ത്രീയെ 200 മീറ്ററോളം വലിച്ചിഴച്ചാണ് കാര്‍ നിന്നത്. ഭര്‍ത്താവ്: വിശ്വനാഥന്‍. മക്കള്‍: … Read More

കൂറ്റനാട് നേര്‍ച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു.

പാലക്കാട്: കൂറ്റനാട് നേര്‍ച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോന്‍ എന്ന പാപ്പാന്‍ ആണ് മരിച്ചത്. കൂറ്റനാട് നേര്‍ച്ച ആഘോഷ പരിപാടിക്കായി കൊണ്ടുവന്ന വള്ളംകുളം നാരായണന്‍കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ആഘോഷ പരിപാടിയുടെ അവസാന … Read More

പൊതുസ്ഥലത്ത് അടിപിടികൂടിയ രണ്ടുപേര്‍ അറസ്റ്റില്‍.

കണ്ണൂര്‍: പൊതുസ്ഥലത്ത് അടിപിടികൂടിയ രണ്ടുപേര്‍ അറസ്റ്റില്‍. മാവിലായി വെറ്റിനറി ആശുപത്രിക്ക് സമീപത്തെ പുത്തന്‍പുരയില്‍ പി.പി.ഭാഗിഷ്(49), കൊറ്റാളി കുഞ്ഞിപ്പള്ളി കിഴക്കുമ്പാട്ട് റിജേഷ്(42) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ എസ്.ഐ പി.പി.ഷമീല്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 5.30 ന് കണ്ണൂര്‍ ഹെഡ്‌പോസ്റ്റ് ഓഫീസിന് സമീപത്തുവെച്ചായിരുന്നു … Read More

കെ.സി.മധുസൂതനന്‍ അനുസ്മരണം സംഘടിപ്പിച്ചു.

തളിപ്പറമ്പ്: ബിജെപി തളിപ്പറമ്പ് മണ്ഡലം ജന.സെക്രട്ടറിയായിരുന്ന അഡ്വ.കെ.സി.മധുസൂതനന്‍ അനുസ്മരണം കുറുമാത്തൂരില്‍ ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഷൈമ പ്രദീപന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എ.പി.ഗംഗാധരന്‍, അജികുമാര്‍ കരിയില്‍, രമേശന്‍ ചെങ്ങുനി എന്നിവര്‍ … Read More

പരിയാരത്തെ മെഡിക്കല്‍ കോളേജ് കാന്റീനുകളെക്കുറിച്ച് ആക്ഷേപമുയരുന്നു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന സഹകരണ കാന്റീനുകളെ കുറിച്ച് പരാതികള്‍ വ്യാപകം. തീര്‍ത്തും അംഗീകരിക്കാന്‍ കഴിയാത്ത നിലയിലുള്ള വിലയാണ് അവിടെ നിന്ന് ഈടാക്കുന്നതെന്നാണ് ആക്ഷേപം. പ്രത്യേകിച്ച് ആദിവാസി മേഖലയില്‍ നിന്നും സാധാരണയില്‍ സാധാരണക്കാരായ രോഗികള്‍ അഭയം തേടുന്ന സ്ഥലം … Read More