ഹാഷിഷ് ഓയില്‍ സിഗിരറ്റില്‍ പുരട്ടി വലിക്കുന്നതിനിടയില്‍ യുവാവ് അറസ്റ്റിലായി.

കണ്ണൂര്‍: ഹാഷിഷ് ഓയില്‍ സിഗിരറ്റില്‍ പുരട്ടി വലിക്കുന്നതിനിടയില്‍ യുവാവ് അറസ്റ്റിലായി. എടച്ചൊവ്വ സ്പിന്നിംഗ് മില്ലിന് സമീപത്തെ അസ്മാസില്‍ അബ്ദുല്‍ഖാദറിന്റെ മകന്‍ അജ്‌നാസിനെയാണ്(33) കണ്ണൂര്‍ ടൗണ്‍ എസ്.ഐ പി.വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് 1.30 നാണ് പട്രോളിങ്ങിനിടെ ഇയാള്‍ പിടിയിലായത്.

പന്നിയൂരിലെ ഷംഷീറും പാപ്പിനിശേരിയിലെ ഹസീബും എം.ഡി.എം.എയുമായി അറസ്റ്റില്‍.

വളപട്ടണം: പോലീസ് മയക്കുമരുന്ന് വേട്ട തുടരുന്നു, കാറില്‍ എം.ഡി.എം.എയുമായി സഞ്ചരിച്ച രണ്ടുപേര്‍ വളപട്ടണം പോലീസിന്റെ പിടിയിലായി. പന്നിയൂര്‍  കാരാക്കൊടി ചപ്പന്റകത്ത് പുതിയപുരയില്‍ സി.പി.ഷംഷീര്‍(41), പാപ്പിനിശേരി ചുങ്കത്തെ തോണിയന്‍ പുതിയപുരയില്‍ ടി.പി.മുഹമ്മദ് ഹസീബ്(27) എന്നിവരെയാണ് വളപട്ടണം എസ്.ഐ ടി.എം.വിവിന്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ  … Read More

വ്യാപാരികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

തളിപ്പറമ്പ്: ലഹരി നമുക്ക് വേണ്ടേ വേണ്ട എന്ന മുദ്രാവാക്യം ഉയര്‍ത്തി വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്‌വിംഗിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ ലഹരിവിരുദ്ധ പ്രതി്ജ്ഞ നടത്തി. യൂത്ത്‌വിങ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്ത് എല്ലാ യൂണിറ്റുകളിലും പ്രതിഷേധ സായാഹ്ന കൂട്ടായ്മ സംഘടിപ്പിച്ചതിന്റെ ഭാഗമായിട്ടാണ് തളിപ്പറമ്പ് … Read More

പാലാവയലിലെ യുവതിയെ വീട്ടില്‍ നിന്ന് കാണാതായി.

ചിറ്റാരിക്കാല്‍: യുവതിയെ വീട്ടില്‍ നിന്ന് കാണാതായി. പാലാവയലിലെ വട്ടക്കുന്നേല്‍ വീട്ടില്‍ തോമസ് ഏബ്രഹാമിന്റെ മകള്‍ അലീന തോമസിനെയാണ്(23)കാണാതായത്. ഇന്നലെ രാവിലെ 9 മണിക്കും വൈകുന്നേരം 4 നും ഇടയിലാണ് വീട്ടില്‍ നിന്നും അലീനയെ കാണാതായത്. പിതാവ് തോമസ് ഏബ്രഹാമിന്റെ പരാതിയില്‍ ചിറ്റാരിക്കാല്‍ … Read More

കഞ്ചാവ്ബീഡി വലിച്ചതിന് യുവാവിനെതിരെ പോലീസ് കേസെടുത്തു.

മയ്യില്‍: കഞ്ചാവ്ബീഡി വലിച്ചതിന് യുവാവിനെതിരെ പോലീസ് കേസെടുത്തു. കുറ്റിയാട്ടൂര്‍ മുള്ളേരിക്കണ്ടി വീട്ടില്‍ കെ.പി.ആകാശ് ജയപ്രകാശിന്റെ പേരിലാണ് കേസ്. ഇന്നലെ വൈകുന്നേരം 6.30 ന് തിട്ടയില്‍ വെച്ചാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ മയ്യില്‍ ഇന്‍സ്‌പെക്ടര്‍ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ ആകാശിനെ പിടികൂടിയത്.

വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണവും കവര്‍ന്നു.

ചന്തേര: വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണവും കവര്‍ച്ച ചെയ്തതായി പരാതി. തെക്കെ തൃക്കരിപ്പൂര്‍ കക്കുന്നത്തെ ചാലക്കോട് വീട്ടില്‍ സി.ജിതിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മാര്‍ച്ച് 9 ന് രാത്രി 8 നും 11.30 നും ഇടയിലാണ് കവര്‍ച്ച നടന്നതെന്ന് കരുതുന്നു. വീടിന്റെ … Read More

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍.

ചന്തേര: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍. പിലിക്കോട് മാങ്കടവത്ത് കൊവ്വലിലെ പാവൂര്‍വീട്ടില്‍ പി.വി.ഷിജു(42)നെയാണ് ചന്തേര എസ്.ഐ കെ.പി.സതീഷ് പിടികൂടിയത്. 25 പാക്കറ്റ് ഹാന്‍സ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം 3.30 ന് മാങ്കടവത്ത്‌കൊവ്വല്‍ പ്രഭ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് … Read More

കുട്ടി ഡ്രൈവര്‍ പിടിയില്‍ ആര്‍.സി.ഉടമ ഷീബക്കെതിരെ പോലീസ് കേസ്

ചന്തേര: കുട്ടി ഡ്രൈവര്‍ സ്‌ക്കൂട്ടറോടിച്ചു, ആര്‍.സി ഉടമ ഷീബക്ക് പണികിട്ടി. ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്നലെ വൈകുന്നേരം 6 ന് ഇന്‍സ്‌പെക്ടര്‍ കെ.പ്രശാന്തിന്റെ  നേതൃത്വത്തില്‍  നടന്ന പട്രോളിംഗിനിടെയാണ് കുട്ടി ഡ്രൈവര്‍ കുടുങ്ങിയത്. ചെറുവത്തൂര്‍ കൊവ്വല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദിന് സമീപം … Read More

പുഴമണല്‍ മോഷ്ടിച്ച് കടത്തുകയായിരുന്ന മൂന്ന് മിനി ലോറികള്‍ മയ്യില്‍ പോലീസ് പിടികൂടി.

മയ്യില്‍: പുഴമണല്‍ മോഷ്ടിച്ച് കടത്തുകയായിരുന്ന മൂന്ന് മിനി ലോറികള്‍ മയ്യില്‍ പോലീസ് പിടികൂടി. നാറാത്ത് കല്ലൂരിക്കടവില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചെ 1.30 ന് കെ.എല്‍-13 എ.എക്‌സ്-4915, കെ.എല്‍-52 പി 8572 എന്നീ മിനിലോറികളാണ് എസ്.എച്ച്.ഒ പി.സി.സഞ്ജയ്കുമാര്‍ പിടികൂടിയത്. പോലീസിനെ കണ്ട ഉടനെ … Read More

കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന രണ്ടുപേര്‍ പിടിയില്‍.

മയ്യില്‍: കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന രണ്ടുപേര്‍ പിടിയില്‍. കുറ്റിയാട്ടൂര്‍ വടുവന്‍കുളത്തെ അതുല്യ വീട്ടില്‍ അഖില്‍ ബാബു(24), തിട്ടയില്‍ തീര്‍ത്ഥം വീട്ടില്‍ പി.വി.അഭിമന്യു(30) എന്നിവരെയാണ് മയ്യില്‍ എസ്.എച്ച്.ഒ പി.സി.സഞ്ജയ്കുമാര്‍ പിടികൂടിയത്.