കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് യൂനിയന്‍ ദ്വിദിന ക്യാമ്പ് തുടങ്ങി. കെ.എസ്.ആര്‍.ടി.സി തൊഴിലാളികളെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് പി.സന്തോഷ് കുമാര്‍.എം.പി.

പറശിനിക്കടവ്:കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിയിലെതൊഴിലാളികളെ വിശ്വാസത്തിലെടുക്കാനും സംരക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് സി.പി.ഐ. ദേശീയ നിര്‍വ്വാഹക സമിതിയംഗം അഡ്വ.പി.സന്തോഷ്‌കുമാര്‍ എം.പി.ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍ ( എ.ഐ.ടി.യു.സി) മധ്യ മലബാര്‍ മേഖല ക്യാമ്പ് പറശിനിക്കടവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു … Read More

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ 3 ഡി പ്രിന്റിംഗ് നൂതന ചികിത്സയും

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ മാക്‌സിലോഫേഷ്യല്‍ സര്‍ജറി വിഭാഗത്തില്‍ മുഖത്തിന്റെയും താടിയെല്ലുകളുടെയും വൈരൂപ്യങ്ങള്‍, കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ എന്നിവക്കുള്ള ചികിത്സ 3 ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആധുനീകരിച്ചു. ടെമ്പറോ മാന്‍ഡിബുലാര്‍ ജോയിന്റിനെ (ചെവിയുടെ സമീപമുള്ള കീഴ്ത്താടിയെല്ലിന്റെ സന്ധി ) … Read More

കക്കറയില്‍ പുലിയോ ? കാട്ടുനായയോ? -നാട്ടുകാര്‍ ഭീതിയില്‍.

കക്കറ: പെരിങ്ങോം-വയക്കര പഞ്ചായത്തില്‍ പുലിഭീതി തുടരുന്നു. ഇന്നലെ കക്കറ കരിമണലില്‍ വളര്‍ത്തുനായയെ കടിച്ചുകീറി കൊന്നത് പുലിയാണെന്ന സംശയത്തില്‍ വനംവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയിരുന്നു. കരിമണല്‍ സ്വദേശി ജനാര്‍ദനന്റെ വീട്ടിലെ നായയെയാണ് കൊന്നത്. അവശിഷ്ടങ്ങള്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കണ്ടുകിട്ടിയിരുന്നു. പുലിയുടേതെന്ന് സംശയിക്കുന്ന … Read More

രാജ്ഭവന്‍ മാര്‍ച്ച് തളിപ്പറമ്പില്‍ ഇന്ന് വ്യാപാരികളുടെ വിളംബരജാഥ

തളിപ്പറമ്പ്: ചെറുകിട വ്യാപാരമേഖലയിലെ കുത്തകവല്‍ക്കരണത്തിനെതിരെയും കെട്ടിട വിടകയിനത്തില്‍ 18 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയതിനെതിരെയും വ്യാപാരികള്‍ നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് നവംബര്‍ 7 ന് നടക്കും. സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇന്ന്(നവംബര്‍-5) വൈകുന്നേരം അഞ്ചിന് … Read More

കടം വാങ്ങിയ പണത്തിന് പകരം തല്ല്-പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: കടംവാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. തളിപ്പറമ്പ് കോട്ടക്കുന്നിലെ മണ്ടൂര്‍ വീട്ടില്‍ എം.സിദ്ദിഖിനാണ്(39)മര്‍ദ്ദനമേറ്റത്. ഉമ്മര്‍ എന്നയാള്‍ ഒക്ടോബര്‍ 23 ന് രാത്രി 10.30 ന് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായാണ് പരാതി. തന്നോട് കടമായി വാങ്ങിയ പണം … Read More

ബസും ബൊലേറോയും കൂട്ടിയിടിച്ചു. കുപ്പം ഖലാസിയിലെ അലിക്ക് പരിക്കേറ്റു.

പയ്യന്നൂര്‍: ടൂറിസറ്റ് ബസും ബൊലേറോ ജീപ്പും കൂട്ടിയിച്ചു, കുപ്പം ഖലാസിയിലെ അലിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 5.15 ന് പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലായിരുന്നു അപകടം. … Read More

കുറ്റിയാട്ടൂരില്‍ ഗ്രാമസഭകള്‍ പാര്‍ട്ടി ഓഫീസില്‍ നടത്താനുള്ള പഞ്ചായത്ത് തീരുമാനത്തിന് തിരിച്ചടി, പരാതിയെ തുടര്‍ന്ന് വേദി മാറ്റി

കുറ്റിയാട്ടൂര്‍: കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ കാര്‍ഷികഗ്രാമസഭ സി പി എം പാര്‍ട്ടി ഓഫീസില്‍ നടത്താനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിന് തിരിച്ചടി. വാര്‍ഡ് 6 വടുവന്‍കുളം എ കെ ജി മന്ദിരത്തില്‍ നടത്താന്‍ നിശ്ചയിച്ച ഗ്രാമസഭയാണ് കുറ്റിയാട്ടൂര്‍ സര്‍വ്വീസ് ബാങ്ക് ഹാളിലേക്കും വാര്‍ഡ് 10 … Read More

കക്കറ കരിമണലില്‍ പുലിയോ? വളര്‍ത്ത് നായയെ കടിച്ചു കൊന്ന നിലയില്‍

കക്കറ: കക്കറ കരിമണലില്‍ പുലി ഇറങ്ങിയതായി സംശയം. കരിമണല്‍ സ്വദേശി ജനാര്‍ദനന്റെ വീട്ടിലെ നായയെ ഇന്നലെ കാണാതായിരുന്നു. ഇന്ന് അതിന്റെ അവശിഷ്ടങ്ങള്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കണ്ടുകിട്ടി. പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകളും ഇവിടെ കണ്ടെത്തി. ഇത് പരിശോധിക്കാനായി വനം വകുപ്പ് ഉദ്യോഗസ്തര്‍ … Read More

തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ പൂട്ടി—ഉടന്‍ തുറക്കണമെന്ന് റെയില്‍വെ യൂസേഴ്‌സ് ഫോറം.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റെയില്‍വെറിസര്‍വേഷന്‍ കൗണ്ടര്‍ വീണ്ടും പൂട്ടി. റെയില്‍വെ അംഗീകാരം പുതുക്കി നല്‍കാത്തതിനെ തുടര്‍ന്നാണ് ഒക്ടോബര്‍ 31 ന് കൗണ്ടര്‍ അടച്ചത്. നേരത്തെ വര്‍ഷത്തില്‍ ഒരിക്കലായിരുന്നു പുതുക്കല്‍ നടന്നിരുന്നത്. പിന്നീട് 6 മാസമായും മൂന്നു മാസമായും കാലാവധി കുറച്ചു. … Read More

രുചിമികവ് ഇനി എല്ലാ ആഘോഷങ്ങള്‍ക്കും. കോഫി ഹൗസ് കാറ്ററിംഗ് & ഈവന്റ് രംഗത്തേക്കും.

തളിപ്പറമ്പ്: ഹോട്ടല്‍ വ്യാപാര രംഗത്തെ മാതൃകാ സ്ഥാപനമായ ഇന്ത്യന്‍ കോഫി ഹൗസ് ഇനി കാറ്ററിംഗ് ഈവന്റ് രംഗത്തേക്കും ചുവടുവെക്കുന്നു. വിവാഹങ്ങള്‍ ഉള്‍പ്പെടെ എല്ലാ ആഘോഷങ്ങള്‍ക്കും ഇനി കോഫിഹൗസിന്റെ സേവനം ലഭ്യമാവും. ഈവന്റ് ആന്റ് കാറ്ററിംഗ് ഓഫീസിന്റെ ഉദ്ഘാടനം നവംബര്‍- 5 ന് … Read More