ഒരു കാലഘട്ടത്തിന്റെ ഊട്ടുപുര ഓര്‍മ്മയാവുന്നു

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: നൂറ്റാണ്ടിന്റെ ഭക്ഷണശാല ഇനി ഓര്‍മ്മ. തളിപ്പറമ്പുകാരുടെ ഒരു കാലഘട്ടത്തിന്റെ ഊട്ടുപുരയായ സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണ സംഘം നടത്തിയ കാന്റീന്‍ കെട്ടിടമാണ് പൊളിച്ചുമാറ്റിത്തുടങ്ങിയത്. മെയിന്‍ റോഡില്‍ രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ ബസ്റ്റാന്റ് പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഏറ്റവും തിരക്കേറിയ ഭക്ഷണശാലയായിരുന്നു കാന്റീന്‍. … Read More

ഞാന്‍ ഞാന്‍ മാത്രം. @-46.

     മഞ്ഞിലാസിന്റെ ബാനറില്‍ എം.ഒ.ജോസഫ് നിര്‍മ്മിച്ച് ഐ.വി.ശശി സംവിധാനം ചെയ്ത സിനിമയാണ് ഞാന്‍ ഞാന്‍ മാത്രം. മധു, സോമന്‍, ജോസ്, ജയഭങാരതി, സീമ, ബഹദൂര്‍, ശങ്കരാടി, പപ്പു, ഗോവിന്ദന്‍കുട്ടി, സുമിത്ര, ആറന്‍മുള പൊന്നമ്മ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. ജോണ്‍പോളിന്റെ കഥക്ക് തോപ്പില്‍ഭാസിയാണ് … Read More

സര്‍ സയ്യദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്ദ്യാര്‍ത്ഥികള്‍ക്കായി ലാബ് വിസിറ്റും ബോധവത്കരണ ക്ലാസ്സും നടത്തി

തളിപ്പറമ്പ്: മന്നയിലെ ദി നീതി ബയോലാബ് സര്‍ സയ്യദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോകെമിസ്ട്രി വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന ലാബ് സന്ദര്‍ശനവും രക്തപരിശോധനയുടെ ഗുണമേന്മയെ കുറിച്ചുള്ള ബോധവക്കാരണ ക്ലാസും സംഘടിപ്പിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള 25 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.  

നീലേശ്വരം വെടിക്കെട്ട് അപകടം: മരണം നാലായി

നിലേശ്വരം: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍രാജ്(19)ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു മരണം. ഇതോടെ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന … Read More

പുഷ്പഗിരി സ്വദേശി എം.ഡി.എം.എയുമായി അറസ്റ്റില്‍.

തളിപ്പറമ്പ്: എം.ഡി.എം.എയുമായി പുഷ്പഗിരി സ്വദേശിയായ യുവാവ് അറസ്റ്റില്‍. പുഷ്പഗിരി സാജ് മഹലില്‍ സഞ്ജീദ് സഈദ്(29)നെയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനൂജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ്ടീമും തളിപ്പറമ്പ് എസ്.ഐ സി.വല്‍സരാജനും സംഘവും ചേര്‍ന്ന് പിടികൂടിയത്. ഇന്ന് ഉച്ചക്ക് 2.20 ന് … Read More

മുസ്ലിംലീഗ് പൂവത്ത് പന്തം കൊളുത്തി പ്രകടനം നടത്തി

പൂവം: എ.ഡി.എം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി നവംബര്‍ 4 തിങ്കളാഴ്ച്ച രാവിലെ കണ്ണൂരില്‍ നടത്തുന്ന കലക്ടറുടെ വസതിയിലേക്കുള്ള മാര്‍ച്ചിന്റെ പ്രചാരണാര്‍ത്ഥം ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ … Read More

മണിക്കല്‍ പാലത്തില്‍ വൈദ്യുതിവിളക്കുകള്‍ വേണം–പ്രദേശം ടൂറിസം വികസനത്തിന് അനുയോജ്യം

എരുവാട്ടി: മണിക്കല്‍ പാലം ഇരുട്ടില്‍. പാലത്തില്‍ ആകെയുണ്ടായിരുന്ന രണ്ട് സോളാര്‍ വിളക്കുകളുടെ ബാറ്ററികള്‍ കളവുപോയതോടെ പാലം ഒരു വര്‍ഷത്തിലേറെയായി ഇരുട്ടിലാണ്. 10 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പാലം 2017 മാര്‍ച്ച് 23 നാണ് ഉദ്ഘാടനം ചെയ്തത്. എരുവാട്ടി-മണിക്കല്‍ പ്രദേശങ്ങളെ ബന്ധിപ്പിച്ച് … Read More

തളിപ്പറമ്പ് മാരത്തോണ്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് മാരത്തോണ്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ലഹരിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി ഡിസംബര്‍ 31 ന് നടത്തുന്ന മരത്തോണിന്റെ ഔദ്യോഗിക രജിസ്‌ട്രേഷന്‍ ലോഞ്ച് ആരംഭിച്ചു. നവംബര്‍ 3 മുതല്‍ ഡിസംബര്‍ 20 വരെയാണ് രജിസ്‌ട്രേഷന്‍. ഔദ്യോഗിക പരിപാടി … Read More

ജീവസന്ദേശം 2024 സുവിശേഷ യോഗവും സംഗീത വിരുന്നും

ചെങ്ങളായി: കണ്ണൂര്‍ ജില്ലയിലെ പഞ്ചായത്തിലെ ചേരംകുന്ന് മുയാലംതട്ട് ചര്‍ച്ച് ഓഫ് ഗോഡ് എബനേസര്‍സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗവും സംഗീത വിരുന്നും 2024 നവംബര്‍ 5, 6 തീയതികളില്‍ (ചൊവ്വ ബുധന്‍)സഭാഹാളിന് സമീപമുള്ള ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്നു. ഈ യോഗത്തില്‍ കര്‍ത്താവില്‍ പ്രസിദ്ധനായ പാസ്റ്റര്‍: … Read More

സംസ്ഥാനപാതയില്‍ അനധികൃത വയ്യാവേലി-എ.ടി.എം ലേക്ക് പോകാന്‍ ചാടി കടക്കണം

തളിപ്പറമ്പ്: റോഡരികില്‍ ഇരുമ്പ്കമ്പി സ്ഥാപിച്ച് ചങ്ങലവേലി കെട്ടുന്നത് പൊതുജനങ്ങള്‍ക്ക് ദുരിതമായി. സംസ്ഥാനപാത-36 ല്‍ സഹകരണ ആശുപത്രിക്ക് മുന്നിലാണ് ഈ കയ്യേറ്റവേലി. ഇത് കാരണം ആളുകള്‍ക്ക് നടന്നുപോകാനോ ബസ് കാത്തുനില്‍ക്കാനോ സാധിക്കുന്നില്ല. ഈ ഭാഗത്തുള്ള എ.ടി.എം കൗണ്ടറില്‍ നിന്ന് പണം എടുക്കാന്‍ പോലും … Read More