യഹോവയുടെ സാക്ഷികളുടെ ത്രിദിന കണ്‍വന്‍ഷന്‍ നവംബര്‍ എട്ടിന് ആരംഭിക്കും

തളിപ്പറമ്പ്: ലോകത്തിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സംഘാടകരായ യഹോവയുടെ സാക്ഷികള്‍ പൊതുജനങ്ങളെ ആശ്വസിപ്പിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, പ്രചോദനം നല്‍കുന്ന ഒരു പരിപാടിയുമായി തളിപ്പറമ്പിലെ ബാബില്‍ ഗ്രീന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തുന്നു. യഹോവയുടെ സാക്ഷികളുടെ ‘സന്തോഷ വാര്‍ത്ത അറിയിക്കുക’ എന്ന 2024- ലെ ത്രിദിന … Read More

കെ.എസ്.ഇ.ബി ക്യാഷ്‌കൗണ്ടര്‍ പ്രവര്‍ത്തനം പഴയതുപോലെ ക്രമീകരിക്കണം.

തളിപ്പറമ്പ്: കെ.എസ്.ഇ.ബിയില്‍ വൈദ്യുതി ബില്ല് അടക്കാനുള്ള സമയം വെട്ടിച്ചുരുക്കിയതില്‍ തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. ക്യാഷ് കൗണ്ടറിന്റെ പ്രവര്‍ത്തനം പഴയതുപോലെ ക്രമീകരിക്കമമെന്നാവശ്യപ്പെട്ട് ഭാരവാഹികളായ കെ.എസ്.റിയാസ്, വി.താജുദ്ദീന്‍, ടി.ജയരാജ് എന്നിവര്‍ ചേര്‍ന്ന് കെ.എസ്.ഇ.ബി അധികൃതര്‍ക്ക് നിവേദനം നല്‍കി.

റെയില്‍വെ റിസര്‍വേഷന്‍ കേന്ദ്രം തുറക്കണം- എം.പി.യുടെ ശ്രദ്ധയില്‍ പെടുത്തിയതായി രാഹുല്‍ വെച്ചിയോട്ട്

എം.പി.യുടെ ഓഫീസ് ഇടപെട്ടു. തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ ഉടന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി രാഹുല്‍ വെച്ചിയോട്ട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കെ സുധാകരന്‍ എംപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അനുവദിച്ച റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍, … Read More

പ്രശസ്ത വിവര്‍ത്തകനും യുക്തിവാദിയും നിരൂപകനുമായ എം. പി. സദാശിവന്‍ (89) അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത വിവര്‍ത്തകനും യുക്തിവാദിയും നിരൂപകനുമായ എം പി സദാശിവന്‍ (89) അന്തരിച്ചു. ദീര്‍ഘകാലം കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിലുള്ള യുക്തിരേഖ മാസികയുടെ എഡിറ്റര്‍ ആയിരുന്നു. ഇന്ത്യന്‍ ഓഡിറ്റ് ഡിപ്പാര്‍ട്ടുമെന്റില്‍ സീനിയര്‍ ഓഡിറ്റ് ഓഫീസറായും പ്രവര്‍ത്തിച്ചു. ആയിരത്തൊന്ന് രാവുകള്‍, ഡ്രാക്കുള, ഡെകാമെറണ്‍ … Read More

വയോധികന്‍ ആസിഡ് കഴിച്ച് മരിച്ചു.

ചിറ്റാരിക്കാല്‍: ആസിഡ് കഴിച്ച് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു. മാലോത്ത് പറമ്പ കാരിക്കുന്നേല്‍ വീട്ടില്‍ കെ.എം.മാണി(85)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12.15 നാണ് ആസിഡ് കഴിച്ച് അവശനിലയില്‍ കണ്ട മാണിയെ പരിയാരത്തൈ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 9.15 ന് … Read More

തിരിച്ചുകയറി സ്വര്‍ണവില. ഇന്ന് പവന് 80 രൂപവര്‍ധിച്ച് വീണ്ടും 59,000 ലേക്ക് സ്വര്‍ണവില അടുത്തു. 58,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

കൊച്ചി: നാലുദിവസത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വര്‍ണവില. ഇന്ന് പവന് 80 രൂപവര്‍ധിച്ച് വീണ്ടും 59,000 ലേക്ക് സ്വര്‍ണവില അടുത്തു. 58,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപ വര്‍ധിച്ച് 7365 രൂപയായി. നാലുദിവസത്തിനിടെ 800 രൂപയാണ് കുറഞ്ഞത്. … Read More

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ ഏഴാംക്ലാസുകാരിക്ക് പരിക്കേറ്റു.

പരിയാരം: അധ്യാപകന്റെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. പരിയാരം പോലീസ് പരിധിയിലെ ഒരു വിദ്യാലയത്തിലാണ് സംഭവം. ഏഴാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിനിക്കാണ് ഇന്നലെ വൈകുന്നേരം 3.45 ന് അധ്യാപകന്റെ മര്‍ദ്ദനമേറ്റത്. വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനി ഇനി സ്‌ക്കൂളില്‍ പോകുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞതോടെയാണ് രക്ഷിതാക്കള്‍ വിവരം … Read More

കുതിരവട്ടം ഓവുചാല്‍-ചെലവ് 10 ലക്ഷം. തളിപ്പറമ്പ് നഗരസഭയില്‍

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: പത്ത്‌ലക്ഷം രൂപ ചെലവ്, മൂന്നാഴ്ച്ചയോളം വാഹനഗാഗതം തടഞ്ഞ് റോഡ് മുറിച്ച് നിര്‍മ്മാണം, പക്ഷെ-നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ പണി പാളി. എഞ്ചിനീയര്‍മാരും ഓവര്‍സിയര്‍മാരും മറ്റ് സാങ്കേതിക ജീവനക്കാരും പരിചയസമ്പന്നനെന്ന് പറയപ്പെടുന്ന കരാറുകാരനും ചേര്‍ന്ന് നിര്‍മ്മിച്ച ഓവുചാല്‍ കണ്ടാല്‍ കോഴിക്കോട് നിന്ന് കുതിരവട്ടം … Read More

രാജ്ഭവന്‍ മാര്‍ച്ച്: വ്യാപാരികള്‍ വിളംബര ജാഥ നടത്തി

തളിപ്പറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുകിട വ്യാപാരമേഖലയിലെ കുത്തക വല്‍ക്കരണത്തിനെതിരെയും കെട്ടിട വാടക ഇനത്തില്‍ 18% ജി.എസ്.ടി ഏര്‍പ്പെടുത്തിയതിനെതിരെയും വ്യാപാരദ്രോഹ നടപടിക്കെതിരെയും നവംബര്‍ 7-ന് വ്യാഴാഴ്ച സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരയുടെ നേതൃത്വത്തില്‍ നടത്തുന്ന … Read More

കണ്ണൂര്‍ അര്‍ബന്‍ നിധിക്കതിരെ പിന്നെയും കേസ്. മലപ്പുറം സ്വദേശിയുടെ 29,12,000 തട്ടിയെടുത്തു.

കണ്ണൂര്‍: കണ്ണൂര്‍ അര്‍ബന്‍ നിധി മലപ്പുറം സ്വദേശിയില്‍ നിന്നും 29,12,000 രൂപ തട്ടിയെടുത്തതായി പരാതി, ആറുപേര്‍ക്കെതിരെ കേസെടുത്തു. മലപ്പുറം കെ.പുരത്തെ വെളുവില്‍ വീട്ടില്‍ പി.അനൂപാണ്(56) തട്ടിപ്പിന് ഇരയായത്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് 2021 ഡിസംബര്‍ 31 മുതല്‍ 2022 നവംബര്‍ … Read More