തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍: മെഡിസിന്‍, സര്‍ജറി, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി, സൈക്യാട്രി, ഇ.എന്‍.ടി. ജനറല്‍ ഒ.പി, ജീവിതശൈലിരോഗ ക്ലിനിക്ക്. ഓഡിയോളജി ആന്റ് സ്പീച്ച് തെറാപ്പി, ഡയറ്റീഷ്യന്‍. സാന്ത്വനപരിചരണം,

തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഇന്ന്(04-01-2024)വ്യാഴം പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍ ഇവയാണ്: മെഡിസിന്‍, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി. കണ്ണ് വിഭാഗം, സര്‍ജറി, ദന്തല്‍, ജനറല്‍ ഒ.പി. ഓഡിയോളജി & സ്പീച്ച്‌തെറാപ്പി, ഡയറ്റീഷ്യന്‍. 24 മണിക്കൂര്‍ കാഷ്വാലിറ്റി. ജീവിതശൈലിരോഗ ക്ലിനിക്ക്.

മുഹമ്മദ് മുസ്തഫക്കും ബന്ധുക്കള്‍ക്കുമെതിരെ ഗാര്‍ഹികപീഡന നിയമപ്രകാരം കേസ്.

തളിപ്പറമ്പ്: സ്വർണ്ണാഭരണങ്ങളും പണവും കൈവശപ്പെടുത്തിയ ശേഷം കൂടുതൽ പണമാവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് ഭർത്താവിനും ബന്ധുക്കൾക്കും എതിരെ പോലീസ് കേസ്. എളമ്പേരംപാറയിലെ മുഹമ്മദ് മുസ്തഫ, മുഹ്സിന, സാഹിദ എന്നിവരുടെ പേരിലാണ് ഗാർഹിക പീഡന നിയമപ്രകാരം കേസ്. ഫാറൂഖ് നഗറിലെ ജാസ് വില്ലയിൽ … Read More

സ്‌ക്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചു- പയ്യന്നൂര്‍ സ്വദേശിയുടെ കാല്‍പാദം അറ്റുവീണു.

തളിപ്പറമ്പ്: സ്‌ക്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന്റെ കാല്‍പാദം അറ്റുവീണു. ഇന്നലെ രാത്രി ഒന്‍പതോടെ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ കരിമ്പം ടി.എന്‍.എച്ച് ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. പയ്യന്നൂര്‍ പെരുമ്പയിലെ എ.എഫ്.സി ഫ്രൂട്ട്‌സില്‍ ജീവനക്കാരനായ കുഞ്ഞിമംഗലം കണ്ടംകുളങ്ങര സ്വദേശിയും ഇപ്പോള്‍ മുതിയലത്ത് താമസക്കാരനുമായ കിഴക്കേപുരയില്‍  … Read More

പുതുച്ചേരി നിയമസഭാ സ്പീക്കര്‍ രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

തളിപ്പറമ്പ്: പുതുച്ചേരി നിയമസഭാ സ്പീക്കര്‍ ആര്‍.ശെല്‍വം തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മട്ടന്നൂരിലും മാഹിയിലും മുയ്യത്തും സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ സ്പീക്കര്‍ ഉച്ചക്ക് 11.45 മുതല്‍ 12.15 വരെ അരമണിക്കൂര്‍ നേരമാണ് ക്ഷേത്രത്തില്‍ ചെലവഴിച്ചത്. ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ചെങ്ങുനി … Read More

തളിപ്പറമ്പ് പോലീസ് ഇതൊന്നും അറിയുന്നില്ലേ–ഇയാളെക്കൊണ്ട് പൊറുതിമുട്ടി.

തളിപ്പറമ്പ്: മാനസികരോഗിയായി അഭിനയിക്കുന്ന അരിയില്‍ സ്വദേശിയുടെ അതിക്രമങ്ങള്‍ കൊണ്ട് തളിപ്പറമ്പ് നിവാസികള്‍ പൊറുതിമുട്ടുകയാണ്. മുഴുവന്‍ സമയവും മദ്യത്തിന് അടിമയായ ഇയാള്‍ മദ്യം വാങ്ങാനുള്ള പണത്തിനായി മോഷണം പതിവാക്കിയിരിക്കുകയാണ്. കടകളിലും വീടുകളിലും പുറത്തുവെച്ച സാധനങ്ങള്‍ കണ്ണ് തെറ്റിയാല്‍ അടിച്ചു മാറ്റും. സുന്ദരികളായ സ്ത്രീകളെ … Read More

പൂന്തുരുത്തി തോട് നവീകരണത്തിന് വീറോടെ വാദിച്ച് വല്‍സരാജനും സുരേഷും.

തളിപ്പറമ്പ്: കീഴാറ്റൂര്‍ ഓവുചാല്‍ മൂന്നാംഘട്ടം നിര്‍മ്മാണത്തിന് അമൃത് അര്‍ബന്‍ ഇന്‍ഫ്രാസ്‌ട്രെക്‌ച്ചെര്‍ ഡവലപ്‌മെന്റ് ഫണ്ടില്‍ നിന്നും 5 കോടി രൂപ അനുവദിച്ചതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ചൂടേറിയ ചര്‍ച്ച നടന്നു. പാലകുളങ്ങര-പൂന്തുരുത്തി തോടിന്റെ നവീകരണത്തിന് നിര്‍ദ്ദേശിച്ച പദ്ധതി നടപ്പിലാക്കാത്തതിനെതിരെ ബി.ജെ.പി.കൗണ്‍സിലര്‍മാരായ … Read More

അവസാനമായി കാനം കണ്ണൂരിലെത്തിയത് ഏപ്രില്‍ 19 ന് തളിപ്പറമ്പില്‍

തളിപ്പറമ്പ്: അവസാനമായി കാനം രാജേന്ദ്രന്‍ കണ്ണൂരിലെത്തിയത് ഏപ്രില്‍ 19 ന് തളിപ്പറമ്പ് കാഞ്ഞിരങ്ങാട് സി.കെ.ചന്ദ്രപ്പന്‍ സ്മാരകം ഉദ്ഘാടനം ചെയ്യാനാണ്. വൈകുന്നേരം അഞ്ച് മണിക്കായിരുന്നു ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിരുന്നത് സി.കെ.ചന്ദ്രപ്പനെ അനുസ്മരിച്ച് കൊണ്ട് ആരംഭിച്ച ഉദ്ഘാടന പ്രസംഗം പിന്നീട് കേന്ദ്രം ഭരിക്കുന്ന മോദി … Read More

പതിമൂന്നായിരം തുണിസഞ്ചികളുമായി തളിപ്പറമ്പ് നഗരസഭ.

തളിപ്പറമ്പ്: പ്ലാസ്റ്റിക്ക്‌സഞ്ചി ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്കിന് പകരം തുണി സഞ്ചി എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തളിപ്പറമ്പ് നഗരസഭയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പതിമൂന്നായിരം തുണി സഞ്ചിയുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി … Read More

ജനപ്രതിനിധിയുണ്ടോ-? ഒന്ന് അധ്യക്ഷത വഹിക്കാന്‍!-താലൂക്ക് വികസനസമിതി പ്രഹസനസമിതിയായി.

തളിപ്പറമ്പ്: അധ്യക്ഷത വഹിക്കാന്‍ ജനപ്രതിനിധിയില്ലാത്തതിനാല്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി 20 മിനുട്ടോളം ജനപ്രതിനിധിയെ കാത്തുനിന്നു, ഒടുവില്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തിലേക്ക് പോകുകയായിരുന്ന വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭനെ തഹസില്‍ദാര്‍ പി.സജീവന്‍ ഫോണില്‍ വിളിച്ചുവരുത്തിയാണ് യോഗം ആരംഭിച്ചത്. യോഗത്തില്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ … Read More