തളിപ്പറമ്പില്‍ നാളെ (ജൂണ്‍-4) ചക്കമഹോല്‍സവം.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ നാളെ(ജൂണ്‍-4) ചക്കമഹോല്‍സവം. നഗരസഭാ ഓഫീസ് വളപ്പിലാണ് ചക്കമഹോല്‍സവം നടക്കുന്നത്. ങ്ങവൈവിധ്യങ്ങളായ ചക്കവിഭവങ്ങളുടെ നിര്‍മ്മാണവും വിപണനവും നടത്തുന്നതിന് പുറമെ ചക്കവിഭവങ്ങളുടെ മല്‍സരവും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 11.30 ന് ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്യും. നഗരസഭാ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിലാണ് … Read More

തൃക്കാക്കര വിജയം-തളിപ്പറമ്പില്‍ യു.ഡി.എഫിന്റെ അഹ്ലാദ പ്രകടനം-

തളിപ്പറമ്പ്: തൃക്കാക്കരയിലെ ഉജ്ജ്വല വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് തളിപ്പറമ്പ് മുനിസിപ്പല്‍ യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്‌ളാദ പ്രകടനം നടത്തി. ഡി.സി.സി ജന.സെക്രട്ടെറിമാരായ ടി.ജനാര്‍ദ്ദനന്‍, ഇ.ടി. രാജീവന്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, തളിപ്പറമ്പ ടൗണ്‍ മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസ്, … Read More

ലൈഫാണെങ്കിലും അങ്ങനെയങ്ങ് കൊടുക്കാന്‍ പറ്റില്ലെന്ന് തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗം

തളിപ്പറമ്പ്: ലൈഫ് പദ്ധതിയില്‍ വീടിന് അപേക്ഷ നല്‍കിയവരില്‍ നിന്ന് അര്‍ഹരായവരെ ഒഴിവാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ നഗരസഭക്ക് ലഭിച്ച 74 അപേക്ഷകരില്‍ നിന്നും 53 പരെ മാത്രമേ തെരഞ്ഞെടുക്കാനാവൂ എന്ന നിലപാടിലായിരുന്നു ഭരണപക്ഷം. എന്നാല്‍ അപേക്ഷകരായ … Read More

അങ്ങനെ നിങ്ങള്‍ സുഖിക്കണ്ട-ഞങ്ങള്‍ കുഴിച്ചുതോണ്ടും–എന്ന് സ്വന്തം വാട്ടര്‍ അതോറിറ്റി-ഒപ്പ് !!!!

തളിപ്പറമ്പ്: പുതുതായി മെക്കാഡം ടാറിങ്ങ് നടത്തിയ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനറോഡ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ വെട്ടിപ്പൊളിച്ചു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് മുന്നിലെ റോഡിലാണ് ഈ വിക്രിയ നടന്നത്. റോഡ് വീതി കൂട്ടി ടാറിട്ടതോടെ അതിനടിയില്‍ പെട്ടു പോയ വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ പൊട്ടി … Read More

ലോക പുകയില വിരുദ്ധദിനം ആഘോഷിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ലോക പുകയിലവിരുദ്ധ ദിനം സമുചിതം ആഘോഷിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ: കെ.ടി.രേഖ പരിപാടി ഉദ്ഘാടനം ചെയ്തു. നെഞ്ചുരോഗ വിദഗ്ദന്‍ ഡോ:ജാഫര്‍ ബഷീര്‍ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ: അരുണ്‍ അഭിലാഷ് … Read More

മൂന്നര പതിറ്റാണ്ടിന്റെ ഓര്‍മ്മകള്‍ പങ്ക് വെച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം

തളിപ്പറമ്പ്:മൂന്നര പതിറ്റാണ്ടിന്റെ ഓര്‍മ്മകള്‍ പങ്ക് വെച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു കൂടി. തളിപ്പറമ്പ് ചിന്മയമിഷന്‍ കോളേജ് 1984-87 വര്‍ഷ സാമ്പത്തിക ശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥികളാണ് ചിന്മയ വിദ്യാലയ അങ്കണത്തില്‍ സംഗമിച്ചത്. പി.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഒ.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. എം .കെ.പ്രകാശ് ക്ലാസെടുത്തു. … Read More

തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ തെരഞ്ഞെടുപ്പില്‍ 11 പേര്‍ നോമിനേഷന്‍ നല്‍കി.

തളിപ്പറമ്പ്: തളിപ്പറമ്പ് സഹകരണ സ്റ്റോര്‍ തെരഞ്ഞെടുപ്പില്‍ 2022-27 വര്‍ഷത്തെ ഭരണസമിതിയിലേക്ക് 10 പേര്‍ നോമിനേഷന്‍ നല്‍കി. ഇന്നലെയായിരുന്നു നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം. മല്‍സരിക്കുന്നവരുടെ പാനല്‍ ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ഇന്നലെ അംഗീകരിച്ചിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് ജന.സെക്രട്ടെറിയും മുതിര്‍ന്ന നേതാവുമായ … Read More

മുസ്ലിം യൂത്ത് ലീഗ് നേതാവിന്റെ ബൈക്ക് കത്തിച്ചു-

തളിപ്പറമ്പ്: മുസ്ലിംയൂത്ത്‌ലീഗ് നേതാവിന്റെ ബൈക്ക് കത്തിച്ചു. യൂത്ത് ലീഗ് തളിപ്പറമ്പ് മുന്‍സിപ്പല്‍ കമ്മറ്റി ട്രഷറര്‍ ബപ്പു അഷറഫിന്റെ ഭാര്യവീട്ടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ അജ്ഞാതസംഘം കത്തിച്ചത്. കെ.എല്‍ 59 എന്‍ 2477 നമ്പര്‍ ആക്‌സിസ് ബൈക്കാണ് കത്തിച്ചത്. … Read More

ഇനി വീട്ടിലിരുന്ന് ടിക്കറ്റെടുക്കാം— തളിപ്പറമ്പും സ്മാര്‍ട്ടായി-

തളിപ്പറമ്പ്: തളിപ്പറമ്പിലെ സിനിമാ തിയേറ്ററുകളും സ്മാര്‍ട്ടാവുന്നു. നാളെ മുതല്‍(27-5-22) ക്ലാസിക്-ക്രൗണ്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിക്കും. എന്നാല്‍ ആലിങ്കീല്‍-പാരഡൈസ് തിയേറ്ററുകളില്‍ ഈ സംവിധാനം തുടങ്ങിയിട്ടില്ല. BOOK MY SHOW എന്ന ഓണ്‍ലൈന്‍ ആപ്പ് വഴിയാണ് സീറ്റുകള്‍ റിസര്‍വ്വ് ചെയ്യേണ്ടത്. നാളെ മുതല്‍ … Read More

മതനിരപേക്ഷതക്ക് കാവലിരിക്കുക എന്നതാണ് പ്രാഥമിക ദൗത്യം-കെ. ഇ. എന്‍

തളിപ്പറമ്പ്: സമകാലീന ഇന്ത്യയില്‍ മതനിരപേക്ഷതക്ക് കാവലിരിക്കുകയാണ് സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രാഥമിക ദൗത്യമെന്ന് കെ.ഇ.എന്‍. കുഞ്ഞഹമ്മദ്. തളിപ്പറമ്പ് കെ.കെ.എന്‍ പരിയാരം ഹാളില്‍ ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് ടി.വി.ജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. … Read More