കെ.രാജന്‍-കടന്നുപോയത് തന്റെ മാധ്യമ ഗുരുനാഥന്‍-പി.രാജന്റെ കുറിപ്പ്-

തളിപ്പറമ്പ്: ഒന്നിനെയും ഭയപ്പെടാതെ മാധ്യമപ്രവര്‍ത്തനം നടത്തണമെന്ന് ഉപദേശിക്കുകയും പ്രവര്‍ത്തിയിലൂടെ കാണിച്ചുതരികയും ചെയ്ത വ്യക്തിത്വമായിരുന്നു ഇന്നലെ അന്തരിച്ച കെ.രാജനെന്ന് ശിഷ്യനും തളിപ്പറമ്പിലെ സീനിയര്‍ പത്രപ്രവര്‍ത്തകനുമായ പി.രാജന്‍ ഓര്‍ക്കുന്നു. 1989 ല്‍ തലശേരിയില്‍ നിന്ന് പ്രസിദ്ധീകരിച്ച ചേതന പത്രത്തിന്റെ തളിപ്പറമ്പ് ലേഖകനായി കെ.രാജന്റെ കീഴില്‍ … Read More

സി.പി.എം. തളിപ്പറമ്പ് ഏരിയാ സമ്മേളനം 20, 21 തീയതികളില്‍-ഇന്ന് ആദ്യകാലപ്രവര്‍ത്തക സംഗമം-

തളിപ്പറമ്പ്: സി.പി.എം തളിപ്പറമ്പ് ഏരിയാ സമ്മേളനം നവംബര്‍ 20,21 തീയതികളില്‍ കൂവോട് എ.കെ.ജി സ്‌റ്റേഡിയത്തിലെ പി.വാസുദേവന്‍നഗറില്‍ നടക്കും. 20 ന് രാവിലെ കേന്ദ്രകമ്മറ്റഇ അംഗവും മന്ത്രിയുമായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി നിരവധി അനുബന്ധപരിപാടികള്‍ ഇതിനകം നടന്നുകഴിഞ്ഞു. ഇന്ന് … Read More

വീടിന്റെ രണ്ടാം നിലയില്‍ നിന്ന് കിണറ്റില്‍ വീണ് നിര്‍മ്മാണതൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം-

തളിപ്പറമ്പ്: വീടിന്റെ രണ്ടാം നിലയില്‍ ഷീറ്റിടുന്നതിനിടയില്‍ താഴെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പരിയാരം മരിയപുരത്തെ ഡേവിഡ് തോമസിന്റെ മകന്‍ പറമ്പില്‍ ഹൗസില്‍ ജിതിന്‍(27) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് പതിനൊന്നരയോടെയായിരുന്നു സംഭവം. നരിക്കോട്ടെ കുളങ്ങരവളപ്പ് ചന്ദ്രന്റെ വീടിന്റെ രണ്ടാം നിലയില്‍ … Read More

കേരളാ പത്മശാലിയസംഘം തളിപ്പറമ്പ് ശാഖാ സമ്മേളനം-

തളിപ്പറമ്പ്: കേരള പത്മശാലിയസംഘം തളിപ്പറമ്പ് ശാഖാ സമ്മേളനം പൂക്കോത്ത്‌തെരുവില്‍ നടന്നു. സംസ്ഥാന ജോ.സെക്രട്ടറി സതീശന്‍ പുതിയേട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.രമേശന്‍ റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംഘടനയുടെ മുതിര്‍ന്ന മുന്‍കാല ഭാരവാഹികളായ എന്‍.വി.പത്മനാഭനെയും, … Read More

പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ വയോധികനെ തളിപ്പറമ്പില്‍ കണ്ടെത്തി

തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ വയോധികനെ തളിപ്പറമ്പില്‍ കണ്ടെത്തി. കഴിഞ്ഞ 12 ന് കാണാതായ മണ്ണാര്‍ക്കാട് സ്വദേശി ഗോപി (74) നെയാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. മന്നയിലെ ഹോട്ടലില്‍ ജോലി തേടിയെത്തിയപ്പോള്‍ നാട്ടുകാര്‍ പോലീസില്‍ വിവരം നല്‍കുകയായിരുന്നു. ജനമൈത്രി … Read More

റാഗിങ്ങ്- സര്‍ സയ്യിദ് കോളേജിലെ നാല് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: സര്‍സയ്യിദ് കോളേജില്‍ റാഗിങ്ങ്, നാല് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയെ റാഗിങ്ങിന് വിധേയനാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രിന്‍സിപ്പാളിന്റെ പരാതിയിലാണ് തളിപ്പറമ്പ് എസ്.ഐ.പി.സി.സഞ്ജയ്കുമാര്‍ നാല് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. പയ്യാവൂരിലെ  മുഹമ്മദ് നിദാന്‍(18), … Read More

തളിപ്പറമ്പില്‍ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍-

തളിപ്പറമ്പ്: കഞ്ചാവുമായി രണ്ടുപേര്‍ തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി.  സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഡ്യൂട്ടിയുടെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി അഷ്‌റഫിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് ടൗണ്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ കുടുങ്ങിയത്. പുളിയുല്‍ സ്വദേശി മനോഹരന്‍(38), ചപ്പാരപ്പടവിലെ … Read More

തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ തീരദേശ റോഡുകള്‍ക്ക് ഒരുകോടി എണ്‍പത്തിയൊന്ന് ലക്ഷം രൂപയുടെ ഭരണാനുമതിയായി-

തളിപ്പറമ്പ്: തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ മൂന്ന് സുപ്രധാന തീരദേശ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കായി ഒരുകോടി എണ്‍പത്തിയൊന്ന് ലക്ഷം രൂപയുടെ ഭരണാനുമതിയായി. കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പാവന്നൂര്‍കടവ്-കൂളിക്കുന്ന-പുഞ്ചാക്കല്‍ വയല്‍ 700 മീറ്റര്‍ റോഡിന് നാല്‍പ്പത്തിഏഴ് ലക്ഷം രൂപയും, തളിപ്പറമ്പ് മുന്‍സിപ്പാലിറ്റിയിലെ കുപ്പം വൈര്യാംകോട്ടം 1440 … Read More

ചന്ദനമോഷ്ടാക്കളില്‍ നിന്ന് പിടികൂടിയത് 20 ലക്ഷം രൂപയുടെ ചന്ദനം- മൂന്നുപേര്‍ അറസ്റ്റില്‍- രണ്ടുപേര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതം-

തളിപ്പറമ്പ്: ചന്ദനമോഷ്ടാക്കളില്‍ നിന്ന് പിടികൂടിയത് 20 ലക്ഷം രൂപയുടെ 133 കിലോ ചന്ദനം. ഇന്നലെ പെരുമ്പടവ് തലവില്‍ വിളയാര്‍ക്കോട് ചന്ദനമരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ നാട്ടുകാരുടെ പിടിയിലായത്. വെള്ളോറയിലെ ഗോപാലകൃഷ്ണന്‍ (48), കെ.പ്രദീപന്‍(48), ബിനേഷ്‌കുമാര്‍(43) എന്നിവരെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് … Read More

മുക്കുപണ്ട തട്ടിപ്പ് രണ്ടുപേര്‍കൂടി അറസ്റ്റില്‍-

തളിപ്പറമ്പ്: പഞ്ചാബ് നാഷണല്‍ ബേങ്കിലെ മുക്കുപണ്ടപണയ തട്ടിപ്പ് കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി. ഏഴാംമൈല്‍ അസ്വതിയിലെ സി.വേണുഗോപാലന്‍(74), പുളിമ്പറമ്പ് ദീപത്തിലെ ജയപ്രസാദ്(50) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ.പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. ഇരുവരേയും തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു.