ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍.

ചട്ടംചാല്‍: കുടുംബവഴക്കിനെതുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഇന്ന് രാവിലെ 8 ന് തെക്കില്‍ ബണ്ടിച്ചാലിലെ തെവളപ്പില്‍ വീട്ടില്‍ ഷംസീനയെ(30) വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് ഭര്‍ത്താവ് ബി.എ.ഇസ്മായിലിനെ(40)മേല്‍പ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തലയിലും കൈകളിലും വെട്ടേറ്റ ഷംസീനയെ കാസര്‍ഗോഡ് കെയര്‍വെല്‍ ആശുപത്രിയില്‍ … Read More

കമ്പനിസ്വാമിയുടെ ഇളയമകന്‍ എന്‍.ഗണപതി(85) ബംഗളൂരുവില്‍ നിര്യാതനായി.

ബംഗളൂരു: ആധുനിക തളിപ്പറമ്പിന്റെ രാജശില്പ്പി അന്നദാനപ്രഭു എന്ന് അറിയപ്പെടുന്ന പി.നീലകണ്ഠ അയ്യരുടെ(കമ്പനിസ്വാമി)ഇളയ മകന്‍ എന്‍. ഗണപതി (85) ബംഗളൂരുവില്‍ നിര്യാതനായി. 40 വര്‍ഷത്തോളം ഇന്ത്യയിലെ ഡിഫെന്‍സ് ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: തങ്കം. മക്കള്‍:-ലത, സവിത. മരുമക്കള്‍:-ലക്ഷ്മണന്‍ (മസ്‌ക്കറ്റ്), റാം … Read More

കോണ്‍ഗ്രസ് (എസ്) രാഷ്ട്രസുരക്ഷാദിനം ആചരിച്ചു

കണ്ടോന്താര്‍: രജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം കോണ്‍ഗ്രസ് (എസ്) കല്ല്യാശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രസുരക്ഷാദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കണ്ടോന്താര്‍ സി.എച്ച് ഹരിദാസ് സ്മാരക മന്ദിരത്തിന്റെ പരിസരത്ത് നടന്ന ചടങ്ങ് പ്രതിജ്ഞ ചൊല്ലി കൊടുത്ത് കൊണ്ട് ബ്ലോക്ക് പ്രസിഡന്റ് ടി.രാജന്‍ ഉദ്ഘാടനം … Read More

കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ശുചീകരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

പരിയാരം: കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ക്യാമ്പസ് മാലിന്യമുക്ത പരിസ്ഥിതി സൗഹൃദ ക്യാമ്പസാക്കി മാറ്റുന്നുതിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തില്‍ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും പരിസരങ്ങള്‍ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. ഡി.വൈ.എഫ്.ഐ യൂത്ത്ബ്രിഗേഡ്, എസ്.വൈ.എസ് സ്വാന്തനം , … Read More

ആരോപണം തെറ്റാണെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കണം: വെല്ലുവിളിച്ച് എ.പി.ഗംഗാധരന്‍

തളിപ്പറമ്പ്: ടി ടി കെ ദേവസ്വത്തില്‍ നിരവധി ക്രമക്കേടുകള്‍ നടത്തി സ്വയരക്ഷക്കായി ഭരണകക്ഷി യൂണിയനായ സി ഐ ടി യുവില്‍ ചേര്‍ന്ന മുല്ലപ്പള്ളി നാരായണനെ സംരക്ഷിക്കാനുള്ള സി ഐ ടി യു നീക്കം അങ്ങേയറ്റം പരിഹാസ്യമാണെന്ന് ബി ജെ പി സംസ്ഥാന … Read More

സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല-പവന് 52,440 രൂപ.

  കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 52,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6555 രൂപ നല്‍കണം. അഞ്ചുദിവസത്തിനിടെ 1700 രൂപ വര്‍ധിച്ച് 52,500 കടന്ന് മുന്നേറിയ സ്വര്‍ണവില ഇന്നലെ ഇടിഞ്ഞാണ് ഈ നിലവാരത്തില്‍ എത്തിയത്. കഴിഞ്ഞ മാസം … Read More

എം.കൃഷ്ണന്‍നായരുടെ മണിത്താലിയുടെ 40 വര്‍ഷങ്ങള്‍

മനോരാജ്യം വാരികയില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ച മൊയ്തു പടിയത്തിന്റെ ഭൂകമ്പം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമായിരുന്നു മണിത്താലി. ടി.ഇ.വാസുദേവന്‍ നിര്‍മ്മിച്ച് എം.കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് കഥാകൃത്ത് കൂടിയായ മൊയ്തു പടിയത്ത് തന്നെയാണ്. പ്രേംനസീര്‍, മമ്മൂട്ടി, ബാലന്‍ കെ … Read More

തളിപ്പറമ്പില്‍ സ്വാതന്ത്ര്യദിനാഘോഷം: നഗരസഭാ കാര്യാലയത്തില്‍ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായിയും തൃച്ചംബരം സെന്റ് പോള്‍സില്‍ റവ.ഡോ.വര്‍ഗീസ് ചക്കാലക്കലും ദേശീയപതാക ഉയര്‍ത്തി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ കാര്യാലയത്തില്‍ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി ദേശീയപതാകയുയര്‍ത്തി. വൈസ്‌ചെയര്‍മാര്‍ കല്ലിങ്കീല്‍ പത്മനാഭന്‍, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ പി.പി.മുഹമ്മദ്‌നിസാര്‍, കെ.നബീസാബീവി, കെ.പി.ഖദീജ, കൗണ്‍സിലര്‍മാരായ സലീം കൊടിയില്‍, കെ.രമേശന്‍, പി.സി.നസീര്‍, കെ.വല്‍സരാജന്‍, ഒ.സുജാത, പി.വി.സുരേഷ്, പി.റഹ്‌മത്ത്ബീഗം, പി.കെ.സാഹിദ, നഗരസഭാ സെക്രട്ടെറി കെ.പി.സുബൈര്‍, എഞ്ചിനീയര്‍ … Read More

ഈസ്റ്റ് എളേരി പഞ്ചായത്ത് ഓഫീസില്‍ മോഷണം: 15,000 രൂപയുടെ ബാറ്ററികള്‍ കാണാതായി.

ചിറ്റാരിക്കാല്‍: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ മോഷണം, 15,000 രൂപയുടെ യു.പി.എസ് ബാറ്ററികളും പഴയ യു.പി.എസും മോഷ്ടിച്ചു. 2024 ഏപ്രില്‍ 25 നും ജൂലായ്-8 നും ഇടയിലായി ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനകത്ത് സൂക്ഷിച്ച ഉപയോഗശൂന്യമായ യു.പി.എസും അതോടൊപ്പമുണ്ടായിരുന്ന 10 … Read More

എസ്.ഐ എ.ജി.അബ്ദുള്‍റൗഫിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍.

തിരുവനന്തപുരം: പ്രമുഖ കുറ്റാന്വേഷകന്‍ എസ്.ഐ എ.ജി.അബ്ദുള്‍റൗഫിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. പെരിങ്ങോം സ്വദേശിയായ ഇദ്ദേഹം പ്രമാദമായ നിരവധി കേസുകളില്‍ തന്റെ കഴിവുകള്‍ വിനിയോഗിച്ച് കുറ്റവാളികളെ കണ്ടെത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചിരുന്നു. 1997 ല്‍ കേരള ആംഡ് പോലീസ് നാലാം ബററാലിയനില്‍ കോണ്‍സ്റ്റബിളായി സര്‍വീസില്‍ … Read More