സുരേഷ്‌ഗോപിയുടെ ജന്‍മദിനത്തില്‍ മീങ്കുളംക്ഷേത്രത്തില്‍ പാല്‍പ്പായസവും പുഷ്പാഞ്ജലിയും.

ഓലയമ്പാടി: കേന്ദ്രമന്ത്രി ഭരത് സുരേഷ് ഗോപിയുടെ പിറന്നാളോടനുബന്ധിച്ച് മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പാല്‍പ്പായസം വഴിപാട്. ഓലയമ്പാടിയിലെ ഓട്ടോഡ്രൈവറും എസ്.ജി.ഫാന്‍സ് അംഗവുമായ ബാബു അരയമ്പത്താണ് വഴിപാട് നടത്തിയത്. ഭരത് സുരേഷ് ഗോപിയുടെ പേരില്‍ പുഷ്പാഞ്ജലിയുംനടത്തി. .തുടര്‍ന്ന് ഓലയമ്പാടി അംഗന്‍വാടി കുട്ടികള്‍ക്ക് പാല്‍പായസം വിതരണം … Read More

പി.ജയരാജനെതിരെ ആഞ്ഞടിച്ച് മനുതോമസ്.

പി.ജയരാജനെതിരെ ഫേസ് ബുക്ക് പോസ്റ്റില്‍ ആഞ്ഞടിച്ച് മനു തോമസ്. ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ- ശ്രി. പി.ജയരാജന്‍ .. താങ്കള്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഒരു സംവാദത്തിന് തുടക്കമിട്ട സ്ഥിതിക്ക് മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ കൊത്തി വലിക്കാന്‍ അവസരമൊരുക്കുകയാണ് താങ്കള്‍’ ചെയ്യുന്നത്. … Read More

തുടര്‍ച്ചയായ രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില വീണ്ടും 53,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില വീണ്ടും 53,000ല്‍ താഴെ. ഇന്ന് 200 രൂപ കുറഞ്ഞതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53000ല്‍ താഴെ എത്തിയത്. 52,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 … Read More

പോക്‌സോ-പഴയങ്ങാടി സ്വദേശിക്ക് 13 വര്‍ഷം കഠിനതടവും 65,000 പിഴയും.

തളിപ്പറമ്പ്: 13 വയസുകാരിയെ ലൈംഗികാക്രമണം നടത്തിയ കേസില്‍  പ്രതിക്ക് 13 വര്‍ഷം കഠിനതടവും 65,000 രൂപ പിഴയും ശിക്ഷ. പഴയങ്ങാടി ബസ്റ്റാന്റിന് സമീപത്തെ സമീറാസ് വീട്ടില്‍ പി.എം.ഹനീഫിനെയാണ്(58) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2021 സപ്തംബര്‍ 19ന് … Read More

റിട്ട.ഡിവൈ.എസ്.പി പാനക്കാരന്‍ കുഞ്ഞിരാമന്‍(63) നിര്യാതനായി.

പെരിങ്ങോം: റിട്ട.ഡി.വൈ.എസ്.പി പെരിങ്ങോത്തെ പാനക്കാരന്‍ കുഞ്ഞിരാമന്‍(63)നിര്യാതനായി. ഭാര്യ: ലളിത(റിട്ട.അധ്യാപിക). മക്കള്‍: ശ്രാവണ്‍, ശ്രുതി. മരുമക്കള്‍: സൗമ്യ, ജിതേഷ്. ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം നാലിന് പെരിങ്ങോത്തെ സമുദായ ശ്മശാനത്തില്‍. തളിപ്പറമ്പ് എസ്.ഐ, സി.ഐ തസ്തികകളില്‍ ജോലി നോക്കിയിരുന്നു. കാസര്‍ഗോഡ് വിജിലന്‍സില്‍ നിന്നാണ് വിരമിച്ചത്.

ബാലസംഘം യൂണിറ്റ് പ്രസിഡന്റ് തൂങ്ങിമരിച്ചു

ബക്കളം: ബാലസംഘം യൂണിറ്റ് പ്രസിഡന്റ് തൂങ്ങിമരിച്ചു. മൈലാട് മൊറാഴ ഗവ.യു.പി.സ്‌ക്കൂളിന് സമീപത്തെ സി.അഭിന്‍കൃഷ്ണ(18)നെയാണ് ഇന്നലെ ഉച്ചക്ക് 12 മണിയോടെ വീടിന്റെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ചേരമ്പേത്ത് ശശി-സുമതി ദമ്പതികളുടെ മകനാണ്. സഹോദരി: … Read More

ജനതാദള്‍ നേതാവ് വി.വി.ജോര്‍ജ് മാസ്റ്റര്‍(74) നിര്യാതനായി

പരിയാരം: ഇരിങ്ങല്‍ യു.പി.സ്‌കൂള്‍ റിട്ട. അധ്യാപകന്‍ വി വി ജോര്‍ജ് മാസ്റ്റര്‍(74) നിര്യാതനായി. ജനതാദള്‍ ജില്ലാ കമ്മറ്റി അംഗമായിരുന്നു. സംസ്‌കാരം നാളെ (27-06-24) വൈകുന്നേരം രണ്ട് മണിക്ക് പരിയാരം കോരന്‍പീടികയിലുള്ള വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം തളിപ്പറമ്പ് സെന്റ് മേരിസ് ഫൊറോന പള്ളിയുടെ … Read More

എം.ഡി.എം.എക്കാരായ കുപ്പം സ്വദേശികള്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: കാറില്‍ എം.ഡി.എം.എ കടത്തുകയായിരുന്ന കുപ്പം സ്വദേശികളായ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. മുക്കുന്നിലെ സൂപ്പി പോക്കറകത്ത് വീട്ടില്‍ എസ്.പി.മന്‍സൂര്‍(36), പുള്ളിയില്‍ വീട്ടില്‍ ഷുഹൈബ്(23)എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം.ഹേമലതയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമംഗങ്ങളും തളിപ്പറമ്പ് എസ്.എച്ച്.ഒ എം.എല്‍.ബെന്നിലാലു, … Read More

വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ കര്‍ണാടകയിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 9 വര്‍ഷം തടവും 60,000 രൂപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ കര്‍ണാടകയിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 9 വര്‍ഷം തടവും 60,000 രൂപ പിഴയും ശിക്ഷ. വലിയ അരീക്കാമലയിലെ വാളിയാങ്കല്‍ വീട്ടില്‍ ബിപിന്‍ കുര്യന്‍(28)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2017 … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് യൂണിയന്‍: മൂന്ന് സീറ്റുകളിലേക്ക് എസ്.എഫ്.ഐ എതിരില്ലാതെ.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് യൂണിയന്‍: മൂന്ന് സീറ്റുകളിലേക്ക് എസ്.എഫ്.ഐ എതിരില്ലാതെ. പരിയാരം: മുപ്പത് വര്‍ഷത്തിന് ശേഷം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നടക്കുന്ന മല്‍സരത്തില്‍ മൂന്ന് സീറ്റുകളിലേക്ക് എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് സെക്രട്ടെറിയായി … Read More