ജയ്മാരുതിയുടെ പ്രിയംവദ-@48.

48 വര്‍ഷം മുമ്പ് കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത് ജയമാരുതിയുടെ ബാനറില്‍ ടി.ഇ.വാസുദേവന്‍ നിര്‍മ്മിച്ച സിനിമയാണ് പ്രിയംവദ. 1976-ജനുവരി 16 നാണ് ജിയോ പിക്‌ച്ചേഴ്‌സ് സിനിമ പ്രദര്‍ശനത്തിനെത്തിച്ചത്. എസ്.എല്‍.പുരം സദാനന്ദനാണ് കഥ, തിരക്കഥ, സംഭാഷണം എഴുതിയത്. ക്യാമറ-എന്‍.കാര്‍ത്തികേയന്‍, എഡിറ്റിംഗ് ബി.എസ്.മണി. കല-എസ് കൊന്നനാട്ട്, … Read More

തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍-

ഇന്ന്(16-01-2024)ചൊവ്വ. തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍  പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍- മെഡിസിന്‍, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി. ഇ.എന്‍.ടി, ദന്തല്‍, ജനറല്‍ ഒ.പി. ഓഡിയോളജി & സ്പീച്ച് തെറാപ്പി, ഡയറ്റീഷ്യന്‍. 24 മണിക്കൂര്‍ കാഷ്വാലിറ്റി. ജീവിതശൈലിരോഗ ക്ലിനിക്ക്.  

ലോഡ്ജിലെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനരോഷം.

തളിപ്പറമ്പ്: രാജരാജേശ്വരക്ഷേത്രത്തിന് സമീപത്തെ ലോഡ്ജില്‍ നടക്കുന്ന അനാശാസ്യപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരു വര്‍ഷത്തിലേറെയായി ക്ഷേത്രപരിസരത്തെ ഈ ലോഡ്ജ് കേന്ദ്രീകരിച്ച് നടക്കുന്ന പെണ്‍വാണിഭപ്രവര്‍ത്തനങ്ങള്‍ പ്രദേശവാസികളുടെ സമാധാന   ജീവിതത്തിന് തന്നെ ഭീഷണിയായി മാറിയിരിക്കയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പരാതികള്‍ ഇല്ലാത്തതിനാല്‍ ഇടപെടാനാവില്ലെന്ന പോലീസിന്റെ … Read More

ജെ.സി.ഐ ഓറിയെന്റേഷന്‍ പ്രോഗ്രാം നടത്തി.

തളിപ്പറമ്പ്: ജെ.സി.ഐ തളിപ്പറമ്പിന്റെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍ ഹൊറൈസണില്‍ പുതിയ അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രസിഡന്റ് ഡോ:സൗദയുടെ അധ്യക്ഷതയില്‍ ആരംഭിച്ച പരിശീലന പരിപാടിക്ക് നാഷണല്‍ ട്രെയിനര്‍ ശ്രീനി പള്ളിയത്ത് നേതൃത്വം നല്‍കി. അലുമിനി ക്ലബ്ബ് നാഷണല്‍ ചെയര്‍മാന്‍ ഇ.ആര്‍.പ്രമോദ്കുമാര്‍ പ്രസംഗിച്ചു. മുന്‍ … Read More

കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍-ഡോ.പി.ബി.ജയഗോപാല്‍ പ്രസിഡന്റ്, എസ്.എം.അഷറഫ് സെക്രട്ടെറി.

പരിയാരം: കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ പുതിയ പ്രസിഡന്റായി ഡോ.പി.ബി.ജയഗോപാലിനെയും സെക്രട്ടറിയായി ഡോ.എസ്.എം.അഷ്‌റഫിനെയും തിരഞ്ഞെടുത്തു. പാലക്കാട് ലക്ഷ്മി ഹോസ്പിറ്റല്‍ കാര്‍ഡിയോളജി വിഭാഗം തലവനാണ് ഡോ. പി.ബി.ജയഗോപാല്‍. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജി വിഭാഗം തലവനും പ്രഫസറുമാണ് ഡോ.എസ്.എം.അഷ്‌റഫ്.

മറഞ്ഞിരുന്നാലും മനസിന്റെ കണ്ണില്‍ മലരായി വിരിഞ്ഞ ജോയി.

കരിമ്പം.കെ.പി.രാജീവന്‍ സംഗീതത്തിന്റെ മാസ്മരികതയുടെ ശക്തി പാട്ടുകളിലേക്ക് സന്നിവേശിപ്പിച്ച അപൂര്‍വ്വം സംവിധായകരിലൊരാളാണ് കെ.ജെ.ജോയി. 1975 ലെ ലവ് ലെറ്റര്‍ മുതല്‍ 1994 ല്‍ പി.ജി.വിശ്വംഭരന്‍ സംവിധാനം ചെയ്ത ദാദ വരെ 71 സിനിമകളിലെ 239 ഗാനങ്ങള്‍ക്കാണ് സംഗീതം പകര്‍ന്നത്.   അധികമാര്‍ക്കും കൈകാര്യം … Read More

ടി.പി.സുരേഷ്ബാബുവിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് പറശിനിക്കനവ് കൂട്ടായ്മ.

തളിപ്പറമ്പ്: പറശിനിക്കനവ് 82 പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ടി.പി.സുരേഷ് ബാബുവിനെ അനുസ്മരിച്ചു. ഇന്നലെ വൈകുന്നേരം  ധര്‍മ്മശാല കല്‍കോ ഹാളില്‍ നടന്ന പരിപാടി. ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി.മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. സി.നാരായണന്‍ അധ്യക്ഷത  വഹിച്ചു. ടി. ഗംഗാധരന്‍, കെ.വി.പ്രേമരാജന്‍, ടി.മോഹനന്‍, പി.പി.ഗോവിന്ദന്‍, … Read More

പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു.

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു. 77 വയസ്സായിരുന്നു. പുലര്‍ച്ചെ 2.30 ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്. 1975 ല്‍ ലൗ ലെറ്റര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ സംഗീതരംഗത്ത് അരങ്ങേറ്റം. 71 ചിത്രങ്ങള്‍ക്ക് … Read More

ഇന്ന്(15-01-2024)തിങ്കള്‍ തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍. 24 മണിക്കൂര്‍കാഷ്വാലിറ്റി, ജനറല്‍ ഒ.പി. ജീവിതശൈലിരോഗ ക്ലിനിക്ക്, ഡയറ്റീഷ്യന്‍. സര്‍ജറി, മെഡിസിന്‍, കുട്ടികളുടെ വിഭാഗം. മനോരോഗം, ഇ.എന്‍.ടി, കണ്ണ്, ദന്തല്‍. ഓഡിയോളജി & സ്പീച്ച്‌തെറാപ്പി.  

നടി നിഖില വിമലിനെ മനുഷ്യച്ചങ്ങലക്ക് ക്ഷണിച്ച് ഡി.വൈ.എഫ്.ഐ

തളിപ്പറമ്പ്: നടി നിഖിലാ വിമലിനെ വീട്ടിലെത്തി മനുഷ്യച്ചങ്ങലക്ക് ക്ഷണിച്ച് ഡിവൈഎഫ്‌ഐ. സംസ്ഥാന സെക്രട്ടറി വി.കെ.സനോജാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. റെയില്‍വേ യാത്രാദുരിതത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ ജനുവരി 20-നാണ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മനുഷ്യച്ചങ്ങല … Read More