ദേശീയ തലത്തില്‍ മതേതര കക്ഷികള്‍ ഒന്നിച്ചു നില്‍ക്കണം: അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ

കണ്ണൂര്‍: ദേശീയതലത്തില്‍ മോദിക്കെതിരായ രാഷ്ട്രീയ പോരാട്ടത്തിലും മതേതരത്വം സംരക്ഷിക്കാനും ബഹുസ്വരത കാത്തുസൂക്ഷിക്കാനുമുള്ള പോരാട്ടത്തിലും മതേതര കക്ഷികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഐഎന്‍എല്‍ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണം: ആന്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി.

ധര്‍മ്മശാല: ആന്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഡി.സി.സി ജന.സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ വനിത പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥകര്‍ക്കെതിരെ നടപടി വേണമെന്ന് … Read More

ലേലുഅല്ലൂ, വേലുഅല്ലു–മാപ്പാക്കണം മാപ്പാക്കണം-വനിതാനേതാവിനെ അപമാനിച്ച കോണ്‍ഗ്രസ് പ്രാദേശിക നേതാവ് മാപ്പുപറഞ്ഞ് തടിയൂരി.

തളിപ്പറമ്പ്: ആവേശപ്പുറത്ത് അധിക്ഷേപം നടത്തിയ കോണ്‍ഗ്രസ് പ്രാദേശികനേതാവ് ഒടുവില്‍ മാപ്പുപറഞ്ഞ് കേസില്‍ നിന്ന് തലയൂരി. കഴിഞ്ഞ ദിവസം തളിപ്പറമ്പ് നഗരത്തില്‍ അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ മാറ്റിയത് സംബന്ധിച്ചാണ് അധിക്ഷേപചാറ്റ് പുറത്തുവന്നത്. തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിലെ മുന്‍ ഡയരക്ടറും നഗരത്തിലെ ഇലക്ട്രോണിക്‌സ് … Read More

മുന്‍ മന്ത്രി ടി.എച്ച്.മുസ്തഫ(82)നിര്യാതനായി.

കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ (82) നിര്യാതനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറെ നാളുകളായി ചികിത്സയിലായിരുന്നു. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ 1991 മുതല്‍ 1995 വരെ കേരളത്തിലെ ഭക്ഷ്യമന്ത്രിയായി … Read More

ഇന്ന്(14-01-2024)ഞായര്‍. തളിപ്പറമ്പ് താലൂക്ക് ഗവ.ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍ : 24 മണിക്കൂര്‍ കാഷ്വാലിറ്റി, ജനറല്‍ ഒ.പി. സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല.

ഹാപ്പിനെസ്സ് ചലച്ചിത്ര മേള: സുഹാസിനി മണിരത്‌നം ഉദ്ഘാടനം ചെയ്യും

ഹാപ്പിനെസ്സ് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം ജനുവരി 21 ന് രാവിലെ 10 മണിക്ക് ക്ലാസ്സിക് തീയറ്ററില്‍ പ്രശസ്ത സിനിമാതാരം സുഹാസിനി മണിരത്‌നം ഉദ്ഘാടനം ചെയ്യും. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ഉദ്ഘാടന ചിത്രമായി കെന്‍ ലോച്ചിന്റെ ദ … Read More

തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന്റെ ആശ്രാമത്ത് ചിറയ്ക്ക്ചുറ്റും സൗരോര്‍ജ വിളക്കുകളുടെ സമര്‍പ്പണം ജനുവരി 21 ന്.

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രച്ചിറ ഇനി സൗരോര്‍ജ പ്രഭയില്‍ ഭക്തര്‍ക്ക് മികച്ച ആത്മീയാനുഭവമാകും. ക്ഷേത്രത്തില്‍ നിന്ന് കുറച്ച് അകലെ തെക്കുഭാഗത്തായി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പണി കഴിപ്പിക്കപ്പെട്ട ആശ്രാമത്ത് ചിറ തളിപ്പറമ്പിന്റെ ഏറ്റവും വലിയ ജലസ്രോതസ്സാണ്. ചിരപുരാതനമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ ആശ്രാമത്ത് ചിറയ്ക്ക് … Read More

ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവല്‍ മലബാറിന്റെ സാംസ്‌ക്കാരിക ഉല്‍സവം: ഷെറി ഗോവിന്ദന്‍.

ധര്‍മ്മശാല: തളിപ്പറമ്പില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവര്‍ മലബാറിന്റെ സാംസ്‌ക്കാരിക ഉല്‍സവമാക്കി മാറ്റണമെന്ന് കെ.എസ്.എഫ്.ഡി. ഡയരക്ടറും സംവിധായകനുമായ ഷെറി ഗോവിന്ദന്‍. ധര്‍മ്മശാല ഗവ.എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ ചലച്ചിത്രമേളയുടെ വിജയത്തിനായി വിളിച്ചുചേര്‍ത്ത ബ്ലോഗര്‍മാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു … Read More

ഹാപ്പിനെസ്സ് ചലച്ചിത്രമേള: സംഘാടക സമിതി ഓഫീസ് തുറന്നു

തളിപ്പറമ്പ്: ഹാപ്പിനെസ്സ് ഫെസ്റ്റിവല്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സംഘാടക സമിതി ഓഫീസ് തുറന്നു. തളിപ്പറമ്പ് ക്ലാസ്സിക് തീയറ്ററിന് സമീപത്തെ ഓഫീസിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ലുക്മാന്‍ അവറാന്‍ നിര്‍വഹിച്ചു. സംഘാടകസമിതി ചെയര്‍മാനും തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത … Read More

സീബ്രക്രോസില്‍ ഒരു രക്തസാക്ഷിപുളിമ്പറമ്പിലെ കോമത്ത് കുഞ്ഞിക്കോരന്‍(78)ആണ് ഇന്നലെ രാത്രി മരണപ്പെട്ടത്.

തളിപ്പറമ്പ്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു. പുളിമ്പറമ്പിലെ കോമത്ത് കുഞ്ഞിക്കോരന്‍(78)ആണ് ഇന്നലെ രാത്രി മരണപ്പെട്ടത്. കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് തളിപ്പറമ്പ് ദേശീയപാതയില്‍ ബസ്റ്റാന്റിന് മുന്നിലെ സീബ്രാക്രോസില്‍ വെച്ച് റോഡ് മുറിച്ചുകടക്കെ അമിതവേഗതയിലെത്തിയ വാഹനം ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിയവെയാണ് … Read More