നവകേരള സദസ്: തളിപ്പറമ്പ് മണ്ഡലം സംഘാടക സമിതി ഓഫീസ് തുറന്നു.

തളിപ്പറമ്പ്: നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ തളിപ്പറമ്പ് നിയോജക മണ്ഡലം സംഘാടക സമിതി ഓഫീസ് തുറന്നു. തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. നവകേരള … Read More

ഭിന്നശേഷിക്കാര്‍ക്ക് ക്ഷേത്രദര്‍ശനത്തിനായി വീല്‍ചെയര്‍ സമ്മാനിച്ച് കുഞ്ഞിമംഗലം റോട്ടറി.

പിലാത്തറ: ഭിന്നശേഷിക്കാര്‍ക്ക് ക്ഷേത്രദര്‍ശനത്തിനായി വീല്‍ചെയര്‍ സൗകര്യമൊരുക്കി കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ്. ചെറുതാഴം ഹനുമാരമ്പലത്തിലാണ് വീല്‍ചെയര്‍ ഒരുക്കിയത്. ഭിന്നശേഷികാരിയും രാഷ്ട്രപതിയുടെ അവാര്‍ഡ് ജേതാവുമായ ലോക പ്രശസ്ത ചിത്രകലാകാരി സുനിത തൃപ്പാണിക്കര ക്ഷേത്ര ട്രസ്റ്റിക്കു വീല്‍ ചെയര്‍ നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. റോട്ടറി പ്രസിഡന്റ് … Read More

ബസിടിച്ച് സൈക്കില്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക്‌ പരിക്കേറ്റു.

തളിപ്പറമ്പ്: സൈക്കിള്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥിയെ അമിതവേഗതയില്‍ എത്തിയ സ്വകാര്യബസ് ഇടിച്ചു തെറിപ്പിച്ചു.  ഇന്ന് രാവിലെ പത്തരയോടെ മദ്രസക്ക് സമീപത്തെ പെട്രോള്‍പമ്പിന് മുന്നിലായിരുന്നു അപകടം. മീത്തലെപാത്ത് ബഷീറിന്റെ മകന്‍ ബിലാലിനാണ് പരിക്കേറ്റത്. ആവേ മരിയ എന്ന ബസാണ് കുട്ടിയെ ഇടിച്ചുവീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ … Read More

അവല്‍ ആണോ ? ഏഴോം നാടിന്റെ സ്വന്തം വി.വി.കെ. ആന്റ് സണ്‍സ്.

കരിമ്പം.കെ.പി.രാജീവന്‍ അവില്‍ എന്ന ഭക്ഷ്യവസ്തുവിന്റെ പഴക്കം എത്ര യുഗങ്ങള്‍ക്ക് മുമ്പാണെന്ന് കൃത്യമായി ആര്‍ക്കും അറിയില്ല. നെല്ലുകൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷ്യപദാര്‍ഥമാണ് അവല്‍ അഥവാ അവില്‍. സ്ഥാനികളെ കാണാന്‍ പോകുമ്പോള്‍ കാഴ്ചദ്രവ്യമായി അവലു കൊണ്ടുപോകുന്ന പതിവ് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നു. ശ്രീകൃഷ്ണനെ കാണാന്‍ ദ്വാരകയിലേക്കു പോയ … Read More

പി.ദാമോദരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ഐ.ആര്‍.പി.സി.ക്ക്

പിലാത്തറ: പ്രമുഖ സഹകാരിയും സാമൂഹിക-രാഷ്ട്രീയ-സാംസ്‌ക്കാരിക-സംഘടനാ നേതാവുമായിരുന്ന പി.ദാമോദരന്‍ മാസ്റ്റരുടെ സ്മരണാര്‍ത്ഥം കുളപ്പുറം സാംസ്‌കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ മൂന്നാമത് പുരസ്‌കാരം ജില്ലാ ഐ.ആര്‍.പി.സി.ക്ക്. ഐ.ആര്‍.പി.സി നടത്തിവരുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനത്തെ വിലയിരുത്തിയാണ് പുരസ്‌കാരം. 25,000 രൂപയും മൊമന്റോയും അടങ്ങുന്ന പുരസ്‌കാരം നവംബര്‍ രണ്ടാം … Read More

മോഷണം: അന്വേഷണം ചുടല, കോരന്‍പീടിക, ചിതപ്പിലെപൊയില്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്-

പരിയാരം: ഡോ.ഷക്കീര്‍ അലിയുടെ വീട്ടില്‍ നടന്ന മോഷണക്കേസിന്റെ അന്വേഷണം നടക്കുന്നത് കോരന്‍പീടിക, ചിതപ്പിലെപൊയില്‍, ചുടല പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്. മോഷ്ടാക്കള്‍ ഈ പ്രദേശത്തുള്ളവരാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായ ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മോഷണവിവരമറിഞ്ഞ് ഇന്നലെ ഡോക്ടറുടെ വീട്ടുപരിസരത്ത് എത്തിയവരില്‍ ചിലരെ ചുറ്റിപ്പറ്റിയും അന്വേഷണം … Read More

ഒക്ടോബര്‍ 21-പോലീസ് സ്മൃതി ദിനം ആചരിച്ചു.

തളിപ്പറമ്പ്:കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കും, ആഭ്യന്തര ക്രമസമാധാന പാലനത്തിനുമായി ജീവത്യാഗം ചെയ്യേണ്ടിവന്ന ധീരരായ പോലീസ് ഉദ്യോഗസ്ഥരുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചു. നിരവധി പോലീസ് ഉദ്യോഗസ്ഥരാണ് ഓരോ വര്‍ഷവും ഭാരതത്തിന്റെ ആഭ്യന്തര ക്രമസമാധാനം സംരക്ഷിക്കുന്നതിന് വേണ്ടി … Read More

പരിയാരം-അന്വേഷണം മുന്‍ ക്രിമിനലുകളെ കേന്ദ്രീകരിച്ച്-ശരിയായ ദിശയിലെന്ന് പോലീസ്.

പരിയാരം: പരിയാരം മോഷണസംഭവത്തില്‍ നേരത്തെ ക്രിമിനല്‍കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന ചിലരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ റൂറല്‍ പോലീസ് മേധാവി അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഒരു സംഘത്തെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങളുടെ … Read More

എ.കെ.പി.എ തളിപ്പറമ്പ് മേഖല-പി.സി.വല്‍സരാജ് പ്രസിഡന്റ്, കെ.രഞ്ജിത്ത് സെക്രട്ടെറി, ബാബു പ്രണവം ട്രഷറര്‍

നാഷണല്‍ ഹൈവേയില്‍ അപകടങ്ങള്‍ കുറക്കുന്നതിനായി ബസ്‌ബേ നിര്‍മ്മിക്കണമെന്ന് എ.കെ.പി.എ. തളിപ്പറമ്പ്:പുതുതായി നിര്‍മ്മിക്കുന്ന നാഷണല്‍ ഹൈവേയില്‍ അപകടങ്ങള്‍ കുറക്കുന്നതിനായി ബസ് സ്റ്റോപ്പുകളില്‍ ബസ്‌ബേ നിര്‍മ്മിക്കണമെന്ന് ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍(എ.കെ.പി.എ) തളിപ്പറമ്പ് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. അത്യാവശ്യമായ ഇടങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്ക് റോഡ് മുറിച്ച് … Read More

പരിയാരം മോഷണം-ശക്തമായ നടപടി ഉണ്ടാകുമെന്ന് ഡി.ജി.പി ഡോ.ഷേക്ക് ദര്‍വേഷ് സാഹിബ്.

തിരുവനന്തപുരം: പരിയാരം മോഷണ പരമ്പര, ശക്തമായ നടപടി ഉണ്ടാകും എന്ന് ഡി ജി പി ഡോ.ഷെയ്ക് ദര്‍വേശ് സാഹിബ്. പരിയാരം മോഷണ പരമ്പരയില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഡി ജി പി ഷെയ്ക്ക് ദര്‍വേശ് സാഹേബ് ഉറപ്പ് നല്‍കിയതായി കെ പി … Read More