ക്ഷേത്രച്ചിറയില്‍ യുവാവ് മുങ്ങിമരിച്ചു.

തളിപ്പറമ്പ്: ക്ഷേത്രച്ചിറയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കര്‍ണാടക പുത്തൂര്‍ സ്വദേശി മുഹമ്മദ് അസിന്‍(21)ആണ് മരിച്ചത്. മംഗലാപുരത്ത് നിന്ന് വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോവുകയായിരുന്ന സംഘത്തിലെ അംഗമായ അസിന്‍ ഇന്ന് രാവിലെ കടമ്പേരി ചുഴലിഭഗവതിക്ഷേത്രച്ചിറയില്‍ കുളിക്കാനിറങ്ങിയപ്പോഴായാണ് അപകടം സംഭവിച്ചത് .  

പ്രമാദമായ മോഷണക്കേസുകളിലും കാത്ത്‌ലാബ് തകര്‍ത്ത കേസിലും അന്വേഷണമില്ല.

പരിയാരം: പ്രമാദമായ പഴയ  മോഷണക്കേസന്വേഷണങ്ങള്‍ പൂര്‍ണമായും നിലച്ച പരിയാരം പോലീസ് സ്‌റ്റേഷനില്‍ മെഡിക്കല്‍ കോളേജിലെ കാത്ത്‌ലാബ് തകര്‍ത്ത കേസിലും അന്വേഷണം നിലച്ചു. 2022 ഏപ്രില്‍ 20 ന് നടന്ന കാത്ത്‌ലാബ് തകര്‍ക്കല്‍ സംഭവത്തില്‍ പൊതുമതല്‍ നശീകരണത്തിന് ജാമ്യമില്ലാത്ത പി.ഡി.പി.പി ആക്റ്റ് പ്രകാരമാണ് … Read More

പരിയാരത്ത് വീണ്ടും മോഷ്ടാക്കള്‍-മൂന്ന് വര്‍ഷത്തിനിടയില്‍ ഒറ്റ മോഷണത്തിലും പ്രതികളെ പിടിച്ചില്ല.

പരിയാരം: പരിയാരത്ത് വീണ്ടും മോഷണം, ഇത്തവണ നഷ്ടമായത് പതിനേഴര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രമാദമായ നിരവധി മോഷണങ്ങളും സംഭവങ്ങളും നടന്നുവെങ്കിലും ഒന്നില്‍പോലും പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രധാന മോഷണങ്ങള്‍- ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിളയാങ്കോട്ടെ … Read More

പരിയാരത്ത് വന്‍ കവര്‍ച്ച- 35 പവന്‍ സ്വര്‍ണ്ണവും പണവും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു.

പരിയാരം: പരിയാരം ചിതപ്പിലെപൊയിലില്‍ വന്‍ കവര്‍ച്ച, 35 പവന്‍ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും നിരവധി വിലപ്പിടിച്ച രേഖകളും മോഷണംപോയി. പളുങ്കുബസാറിലെ നാജിയാ മന്‍സിലില്‍ അബ്ദുള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അബ്ദുള്ളയും കുടുംബവും ഇന്നലെ രാത്രി എട്ടോടെ വീട് പൂട്ടി തൊട്ടടുത്തപള്ളിയില്‍ നബിദിനാഘോഷ … Read More

പി.ജി.ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും സൂചന സമരം നടത്തി.

പരിയാരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പി.ജി.ഡോക്ടര്‍മാരും എം.ബി.ബി.എസ്-ദന്തല്‍ ഹൗസ് സര്‍ജന്‍സ് അസോസിയേഷനുകളും സൂചനാ സമരം നടത്തി. സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ച സമരത്തിന്റെ ഭാഗമായിട്ടായിരുന്നു സമരം. സ്‌റ്റൈപ്പന്റ് വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ അലംഭാവം, അമിതമായ … Read More

വാര്യര്‍സമാജം ഓണാഘോഷവും കുടുംബസംഗവും.

തളിപ്പറമ്പ്: സമസ്ത കേരള വാരിയര്‍ സമാജം തളിപ്പറമ്പ് യൂണിറ്റ് ഓണാഘോഷവും കുടുംബസംഗമവും തൃച്ചംബരം തുളസി ഹാളില്‍ നടന്നു. മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.നാരായണവാര്യര്‍ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് രാധാകൃഷ്ണന്‍ മാണിക്കോത്ത് മുഖ്യപ്രഭാഷണം … Read More

പരിയാരത്ത് ഒരു ഭയങ്കരമായ ബോംബ്-ഒടുവില്‍ പൊട്ടി–

പരിയാരം: പരിയാരം ഏമ്പേറ്റില്‍ ബോംബ് ഭീഷണി. കള്ള് ഷാപ്പ് മതിലിന് മുകളില്‍ കണ്ടെത്തിയ ബോംബ് പരിയാരം പോലീസും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് പരിശോധന നടത്തിയതിന് ശേഷമാണ് വ്യാജനാണെന്ന് സ്ഥിരീകരിച്ചത്. ഇത് മാരക പ്രഹരശേഷിയുള്ള ബോംബാണെന്ന സംശയം ഏറെ നേരം പരിഭ്രാന്തിക്കിടയാക്കി. ഇന്ന് … Read More

കെ.സി.സോമന്‍ നമ്പ്യാരെ കേരളാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ആദരിച്ചു.

കണ്ണൂര്‍: കെ.സി.സോമന്‍ നമ്പ്യാര്‍ക്ക് ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആദരവ്. 154-ാമത് ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ചാണ് ചെറുപ്പം മുതല്‍ ഖദര്‍ വസ്ത്രം ധരിക്കുന്ന പൊതു സാമൂഹ്യപ്രവര്‍ത്തകനും കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ഡയരക്ടറുമായ കെ.സി.സോമന്‍ നമ്പ്യാരെ ആദരിച്ചത്. കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ … Read More

25 ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്ത അംഗണ്‍വാടി ടീച്ചറുടെ 1,30,000 തട്ടിയെടുത്തു.

ചിറ്റാരിക്കാല്‍: ലണ്ടനിലെ ഡോക്ടറാണെന്ന് പരിചയപ്പെടുത്തി 25 ലക്ഷം ഡോളര്‍ സമ്മാനം വാഗ്ദാനം ചെയ്ത് അംഗന്‍വാടി അധ്യാപികയില്‍ നിന്നും 1,30,000 രൂപ തട്ടിയെടുത്തു. പാലാവയല്‍ ഓടക്കൊല്ലി കല്ലിക്കാല്‍ ഹൗസില്‍ ഉഷരാജുവാണ് (48) തട്ടിപ്പിനിരയായത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ദമ്പതികള്‍ ലണ്ടനിലെ ഡോക്ടറാണെന്നാണ് പറഞ്ഞത്. … Read More

യുവകലാ സാഹിതി ഗാന്ധി സ്മൃതി ഒക്ടോബര്‍-5 ന് പയ്യന്നൂരില്‍

പയ്യന്നൂര്‍: ഫാസിസത്തിനെതിരെ ഗാന്ധി സ്മൃതി എന്ന മുദ്രാവാക്യമുയര്‍ത്തി പയ്യന്നൂര്‍ ആനന്ദതീര്‍ത്ഥ ആശ്രമത്തില്‍ യുവകലാസാഹിതി സംസ്ഥാനതല സംഗമം ഒക്ടോബര്‍ 5 ന് നടക്കും. 4 മണിക്ക് നടക്കുന്ന പരിപാടി പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അജിത്ത് കൊളാടി മുഖ്യപ്രഭാഷണം നടത്തും. … Read More