എന്‍.ജെ.സോളി ടീച്ചര്‍(50) നിര്യാതയായി.

പയ്യന്നൂര്‍: പയ്യന്നൂര്‍ പുഞ്ചക്കാട് സെന്റ് മേരീസ് സ്‌കൂള്‍ അധ്യാപിക എന്‍.ജെ.സോളി(50)നിര്യാതയായി. ഉളിക്കല്‍ സ്വദേശിനിയായ ഇവര്‍ എടാട്ട് താമസിച്ചുവരികയാണ്. പുഞ്ചക്കാട് സെന്റ് മേരീസ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം നാളെ രാവിലെ 11.30ന് ഉളിക്കല്‍ പുറവയല്‍ സെന്റ് ജോര്‍ജ് ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും. … Read More

കടന്നപ്പള്ളി ലോകത്തില്‍ ഒന്നുമാത്രം –പരിയാരം പലതുണ്ട്. കടന്നപ്പള്ളിക്ക് വേണ്ടി പി.പി.ചന്തുക്കുട്ടി നമ്പ്യാരുടെ ഒറ്റയാള്‍ പോരാട്ടം-

പരിയാരം: പരിയാരം എന്ന പ്രദേശവുമായി ഭൂപരമായി പോലും യാതൊരു ബന്ധവുമില്ലാത്ത പ്രദേശത്തിന് പരിയാരം എന്ന് പേര് നല്‍കിയതിനെതിരെ ഒറ്റയാള്‍ പോരാട്ടവുമായി ചന്തുക്കുട്ടി നമ്പ്യാര്‍. പ്രദേശത്തിന്റെ പേര് എല്ലാ രേഖകളിലും ഔദ്യോഗികമായി കടന്നപ്പള്ളി എന്നാക്കി മാറ്റണമെന്ന ആവശ്യവുമായി കഴിഞ്ഞ ഒരു വര്‍ഷമായി നിരന്തര … Read More

ശകുന്തളയുടെ ബന്ധുക്കളെത്തി; പരിയാരം പോലീസിനും മേരിഭവനും ആഹ്‌ളാദദിനം.

പരിയാരം: ശകുന്തള നാഗേഷ് താണ്ഡേല്‍ ഇനി അനാഥയല്ല, നീണ്ട നാളത്തെ അന്വേഷണത്തിനൊടുവില്‍ ബന്ധുക്കളെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചപ്പോള്‍ പരിയാരം മേരിഭവനിലെ മദര്‍സുപ്പീരിയര്‍ സിസ്റ്റര്‍ ക്ലെന്റിനും പരിയാരം പോലീസ് സ്‌റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസറായ പി.വി.രാജേഷിനും അത് മറക്കാനാവാത്ത അനുഭവമായി. ജനവരി 16 നാണ് … Read More

ഷാനവാസിന് ജന്‍മനാടിന്റെ സ്വീകരണം-

വെള്ളാവ്: 22 വര്‍ഷത്തെ സൈനികസേവനത്തിന് ശേഷം വിരമിച്ച് നാട്ടിലെത്തിയ വെള്ളാവിലെ പി. ഷാനവസിന് എന്റെ വെള്ളാവ് വാട്‌സആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഗ്രൂപ്പിന്റെ സ്‌നേഹോപഹാരം ചടങ്ങില്‍ അധ്യക്ഷത വഹിച്ച അഡ്മിന്‍ രാജീവന്‍ വെള്ളാവ് ഷാവാസിന് സമ്മാനിച്ചു. സുരേഷ് വെള്ളാവ്, അനസ് … Read More

മണിപ്പൂര്‍-ജീവകലാകേന്ദ്രം തെരുവോര ചിത്രരചനയും സ്‌നേഹജ്വാലയും സംഘടിപ്പിക്കും.

തളിപ്പറമ്പ്: അധികാര രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി വിദ്വേഷം വിതച്ചുകൊണ്ട് മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന മത വര്‍ഗ്ഗീയ വാദികളുടെ അജണ്ടക്കെതിരെ തളിപ്പറമ്പ് ജീവകലാ കേന്ദ്രം സ്‌നേഹജ്വാല തീര്‍ക്കുന്നു. നാളെ ആഗസ്ത് 4 ന് വൈകുന്നേരം 4. മണിക്ക് നിരവധി ചിത്രകാരന്‍മാര്‍ പങ്കെടുത്ത് കൊണ്ട് നഗരത്തില്‍ തെരുവോര … Read More

വിശ്വാസികള്‍ക്ക് വേണ്ടി തല്ലുകൊണ്ടത് സഖാവ് കൃഷ്ണപിള്ളയും എ.കെ.ജിയുമാണെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംഷീര്‍.

തളിപ്പറമ്പ്: തനിക്ക് നേരെ എതിര്‍പ്പുമായി വരുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് സ്പീക്കര്‍ എ.എന്‍.ഷംഷീര്‍. വിശ്വാസികള്‍ക്ക് വേണ്ടി തല്ലുകൊണ്ടത് കൃഷ്ണപിള്ളയും എ.കെ.ജിയുമാണെന്നും അവരന്ന് കൊണ്ട തല്ലിന്റെ ഫലമാണ് ഇന്ന് ഏത് ക്ഷേത്രത്തിലും ജാതിഭേദമന്യേ എല്ലാവര്‍ക്കും കയറാന്‍ സാധിക്കുന്നതെന്നും അദ്ദേഹം കടമ്പേരിയില്‍ പറഞ്ഞു. പി.വി.കെ.കടമ്പേരിയുടെ ഒന്‍പതാം ചരമവാര്‍ഷികദിനത്തില്‍ … Read More

മെഡിക്കല്‍ കോളേജ് കാമ്പസില്‍ നാല് ഹൈമാസ്റ്റ് ലാമ്പ്-സ്വിച്ചോണ്‍ ചെയ്തു.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥാപിച്ച 4 ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച്ഓണ്‍ എം.വിജിന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.ടി.കെ.പ്രേമലത അധ്യക്ഷത വഹിച്ചു. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ മുഖ്യതിഥിയായിരുന്നു. എം.വിജിന്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് … Read More

700 പേക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു-കെ.പി.മുനീര്‍ പിടിയില്‍.

തളിപ്പറമ്പ്: എഴുന്നൂറ് പേക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടികൂടി. കുറുമാത്തൂര്‍ പൊക്കുണ്ടിലെ കുന്നുംപുറത്ത് പുതിയപുരയില്‍ കെ.പി.മുനീറിനെയാണ്(42) പോലീസ് പിടികൂടിയത്. അതിരിയാട് അഷറഫ് ക്വാര്‍ട്ടേഴ്‌സിലെ മുനീറിന്റെ റൂമില്‍ നിന്നാണ് ഹാന്‍സ് പിടിച്ചെടുത്തത്. ഇവിടെ വ്യാപകമായി ഹാന്‍സ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങല്‍ ഉയര്‍ന്ന … Read More

തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതിയുടെ രാമായണ മനമസത്രം ആഗസ്ത്-6 ന്.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണ മനന സത്രം ആഗസ്ത് 6 ഞായറാഴ്ച രാവിലെ 9.30 മുതല്‍ തൃച്ചംബരം തുളസി ഹാളില്‍ നടക്കും. പ്രഭാഷണം, രാമായണ പാരായണ മത്സരം, രാമായണ പ്രശ്‌നോത്തരി മത്സരം, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കല്‍ എന്നിവ നടക്കും. … Read More

വനംവകുപ്പിന്റെ മരങ്ങളുടെ ഇ-ലേലം ആഗസ്ത്-10 ന്.

കാസര്‍ഗോഡ്: കേരള വനം വകുപ്പിന്റെ കീഴില്‍ ഗവണ്മെന്റ് ഡിപ്പോ പരപ്പയില്‍ 1958 പരപ്പ തേക്ക് പ്ലാന്റേഷനില്‍ നിന്നും ലഭിച്ച തേക്ക്, മറ്റ് വിവിധ ഇനം തടികള്‍ ആഗസ്ത് 10- ന് ഇ-ലേലത്തില്‍ വില്‍ക്കപ്പെടുന്നു. ഇ-ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ എല്ലാ ദിവസവും പരപ്പ … Read More