തളിപ്പറമ്പ് നഗരസഭയില്‍ കണ്‍ട്രോള്‍റൂം തുറന്നു–ഫോണ്‍ നമ്പറുകള്‍-9074452136, 9447044087.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ ദുരന്തനിവാരണത്തിനായി പ്രത്യേക വിഭാഗം രൂപീകരിച്ചു. ഇന്ന് വൈകുന്നേരം ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായിയുടെ നേതൃത്വത്തില്‍ നഗരസഭയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കാലവര്‍ഷക്കെടുതിയില്‍ എന്ത് അത്യാഹിതങ്ങള്‍ ഉണ്ടായാലും … Read More

മാര്‍ക്കറ്റ്‌റോഡ് വഴി ഇനി ബസ് സര്‍വീസ് ഇല്ല.

തളിപ്പറമ്പ്: മാര്‍ക്കറ്റ്‌റോഡ് വഴി ഇനിബസ് സര്‍വീസ് ഉണ്ടാവില്ല, ഇപ്പോള്‍ പോകുന്ന വഴിയിലൂടെ തന്നെ തുടര്‍ന്നും ബസ് സര്‍വീസ് നടക്കും. മാര്‍ക്കറ്റ് റോഡ് വഴി ഗതാഗതം തിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി തളിപ്പറമ്പ് താലൂക്ക് വികസനസമിതിയില്‍ ഉന്നയിക്കപ്പെടുന്ന പരാതികള്‍ സംബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് … Read More

കേന്ദ്ര അണുവിമുക്തി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ പുന:സംസ്‌ക്കരണവും അണുവിമുക്തലാക്കലും എന്ന വിഷയത്തില്‍ 19-ാമത് ദേശീയ സമ്മേളനം ജൂലൈ-7 രാവിലെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടക്കും.

പരിയാരം: കേന്ദ്രഅണുവിമുക്തി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ പുന:സംസ്‌ക്കരണവും അണുവിമക്തലാക്കലും എന്ന വിഷയത്തില്‍ 19-ാമത് ദേശീയ സമ്മേളനം ജൂലൈ-7 രാവിലെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടക്കും. മെഡിക്കല്‍ എജ്യൂക്കേഷന്‍ ഹാളില്‍ രാവിലെ 10 ന് ആരംഭിക്കുന്ന സെമിനാര്‍ എം.വിജിന്‍ എം.എല്‍എ … Read More

റാഗിംഗ് നടത്തിയതിന് അഞ്ച് വിദ്യാര്‍ത്ഥികളുടെ പേരില്‍ പോലീസ് കേസെടുത്തു

തളിപ്പറമ്പ്: റാഗിംഗ് നടത്തിയതിന് അഞ്ച് വിദ്യാര്‍ത്ഥികളുടെ പേരില്‍ പോലീസ് കേസെടുത്തു. തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ ഇരിണാവ് പയ്യട്ടത്തെ വെണ്ടക്കന്‍ വീട്ടില്‍ മുഹമ്മദ് അഫ്നാന്റെ പരാതിയിലാണ് കേസ്. ജൂണ്‍-14 നായിരുന്നു സംഭവം. സീനിയര്‍ വിദ്യാര്‍ത്ഥികളായ ചെറുകുന്ന് പാലങ്ങാട്ട് വീട്ടില്‍ … Read More

സുനോജ് അമ്പാടിയായി ഇന്നുമുതല്‍ ഓടിത്തുടങ്ങി.

തളിപ്പറമ്പ്: സുനോജ് അമ്പാടിയായി ഏര്യത്തുനിന്നും ഇന്ന് രാവിലെ മുതല്‍ സര്‍വീസ് ആരംഭിച്ചു. ഇന്ന് രാവിലെ ഒന്‍പതിന് ഏര്യത്തുനിന്നും ബസ് സര്‍വീസ് പുനരാരംഭിച്ചതായി ബസ് ജീവനക്കാര്‍ പറഞ്ഞു. ഒരു വര്‍ഷത്തോളമായി ബസ് ഓടാത്തതുകാരണം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസാണ് ആദ്യമായി … Read More

അങ്ങാടിക്കപ്പുറത്ത്-38 വര്‍ഷം തികയുന്നു-

മലയാള സിനിമയുടെ നാഴികക്കല്ലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമകള്‍ നിര്‍മ്മിച്ച ബാനറാണ് ജെ.എം.ജെ.ആര്‍ട്‌സ്. എം.ഡി.ജോര്‍ജ്, ഭാര്യ റോസമ്മ ജോര്‍ജ് എന്നിവരായിരുന്നു നിര്‍മ്മാതാക്കള്‍. ഏയ്ഞ്ചല്‍ ഫിലിംസ് എന്ന പേരില്‍ വിതരണ കമ്പനി നടത്തിയിരുന്ന ഇവര്‍ 1981 ലാണ് എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഓപ്പോള്‍ എന്ന … Read More

വടിവാള്‍ ദുരൂഹത നീക്കണം- കേസെടുക്കണം: രാഹുല്‍ വെച്ചിയോട്ട്.

തളിപ്പറമ്പ്: സിപിഎം ശക്തി കേന്ദ്രത്തില്‍ നിന്നും വടിവാള്‍ കണ്ടെത്തിയ സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് ഇതുവരെ കേസെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് വി.രാഹുല്‍. തോട്ടിന്‍കരയില്‍ വടിവാള്‍ കണ്ടെത്തിയത് ദുരൂഹമാണ്. പുന്നക്കുളങ്ങരയിലെ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസിന്റെ സൈഡില്‍ നിന്നാണ് വടിവാള്‍ … Read More

ആറാമത്തെ ചര്‍ച്ച-ആര്‍.ഡി.ഒയുടേത് പ്രഹസനചര്‍ച്ച- ബഹിഷ്‌ക്കരിച്ചതായി വ്യാപാരികള്‍.

തളിപ്പറമ്പ്: വെറുതെ വിളിച്ചുകൂട്ടുന്ന മീറ്റിങ്ങുകള്‍ കൊണ്ട് കാര്യമില്ലെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. തളിപ്പറമ്പ് മെയിന്‍ റോഡിലെ ഗതാഗതപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി ഇന്ന് വിളിച്ചുചേര്‍ത്ത യോഗം തളിപ്പറമ്പ് മര്‍ച്ചന്റസ് അസോസിയേഷന്‍ ബഹിഷ്‌ക്കരിച്ചു. ഈ വിഷയത്തില്‍ ഇന്ന് നടന്നത് ആറാമത്തെ … Read More

സുനോജ് ബസ് നാളെ രാവിലെ 7 മുതല്‍ ഓടിത്തുടങ്ങും-കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ഇംപാക്ട്-

തളിപ്പറമ്പ്: ഒടുവില്‍ സുനോജ് ബസ് ഓടുന്നു, നാള രാവിലെ ഏഴിന് ഏര്യത്തുനിന്നും ബസ് സര്‍വീസ് പുനരാരംഭിക്കുമെന്ന് ബസ് ജീവനക്കാര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു. ഒരു വര്‍ഷത്തോളമായി ബസ് ഓടാത്തതുകാരണം ജനങ്ങല്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് ഓണ്‍ലൈന്‍ന്യൂസാണ് ആദ്യമായി വാര്‍ത്ത നല്‍കിയത്. സംഭവം ശ്രദ്ധയില്‍ … Read More

പുന്നക്കുളങ്ങരയില്‍ നിന്ന് വടിവാള്‍ കണ്ടെത്തി.

തളിപ്പറമ്പ്:  ബക്കളം പുന്നക്കുളങ്ങരയില്‍ നിന്ന് ആറ് വടിവാളുകള്‍ കണ്ടെത്തി. തോട്ടിന്‍കരയില്‍ നിന്ന് ഇന്ന് വൈകുന്നേരം ആറോടെയാണ് വടിവാളുകള്‍ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചത്പ്രകാരം പോലീസ് സ്ഥലത്തെത്തി വാളുകള്‍ കസ്റ്റഡിയിലെടുത്തു. പി.വി.സി പൈപ്പിന്റെ ഉറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു വാളുകള്‍. പഴക്കംചെന്ന വാളുകളാണെന്ന് പോലീസ് പറഞ്ഞു. … Read More