സ്‌നേഹാദരം പരിപാടിയില്‍ സംവിധായകന്‍ ഷെറിയേയും ശുചിത്വവ്യക്തിത്വം ഹനീഫയേയും ആദരിക്കും.

തളിപ്പറമ്പ്: കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്റ് റീഡിങ്ങ് റൂമിന്റെ സ്‌നേഹാദരം പരിപാടി ജൂലായ്-17 ന് നാളെ മൈത്രിനഗര്‍ യോഗാ സെന്ററില്‍ നടക്കും. വൈകുന്നേരം 4.30 ന് മുന്‍ നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്യും. വികസനകാര്യ സ്ഥിരം സമിതി … Read More

ഇത്തവണ മാനേജ്‌മെന്റ് ക്വാട്ട സീറ്റുകള്‍ മെരിറ്റ് മാത്രം.

തളിപ്പറമ്പ്: സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഇത്തവണ മാനേജ്‌മെന്റ് ക്വാട്ട സൗജന്യമായി മെരിറ്റ് അടിസ്ഥാനത്തില്‍ നല്‍കാന്‍ തീരുമാനം. തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മറ്റിയുടെ കീഴിലുള്ള ഈ സ്‌കൂളില്‍ മുന്‍കാലങ്ങളില്‍ മാനേജ്‌മെന്റ് ക്വാട്ടയിലെ സീറ്റുകള്‍ സീതീസാഹിബിലും റോയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുിലും പഠിച്ച് … Read More

ബക്കളത്ത് മിന്നല്‍ 2 മുരളി–അശ്ലീല പോസ്റ്റര്‍ പതിച്ചവര്‍ക്കെതിരെ കേസ്-

തളിപ്പറമ്പ്: അശ്ലീല പോസ്റ്റര്‍ പതിച്ചവര്‍ക്കെതിരെ ഹോട്ടലുടമയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ബക്കളത്തെ സ്‌നേഹ-ഇന്‍-ഹോട്ടലുടമ കണ്ണൂര്‍ സൂര്യ അപ്പാര്‍ട്ട്‌മെന്റ് ചേനോളി ഹൗസില്‍ സി.കെ.സദാനന്ദന്റെ പരാതിയിലാണ് കേസ്. ഇന്നലെ രാവിലെ ആറിന് കെ.എല്‍ 41 എല്‍ 7502 നമ്പര്‍ കാറിലെത്തിയ രണ്ടുപേരാണ് ഹോട്ടലിന്റെ ചുറ്റുമതിലിലും … Read More

മരങ്ങളും പരസ്യബോര്‍ഡും കടപുഴകി-

  തളിപ്പറമ്പ്: കനത്ത മഴയിലും കാറ്റിലും മരങ്ങളും പരസ്യബോര്‍ഡും കടപുഴകി, അഗ്നിശമനസേന തടസങ്ങള്‍ നീക്കംചെസ്തു. ഇന്നലെ രാത്രി ഏഴോടെ കൊളത്തൂരിനടുത്ത് തലക്കുളത്താണ് രണ്ട് മരങ്ങള്‍ കടപുഴകി വീണത്. ഒരുമരം ഇകട്രിക്ക് ലൈനില്‍ വീണതിനാല്‍ വൈദ്യുതി നിലയ്ക്കുകയും ചെയ്തു. മറ്റൊരു കൂറ്റന്‍മരം കൂലം-കൊളത്തൂര്‍ … Read More

ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.

എലപ്പുള്ളി: പാലക്കാട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേനാരി കാരാങ്കോട് കളഭത്തില്‍ ഉദയാനന്ദ് – രാധിക ദമ്പതികളുടെ ഏക മകനായ യു അമര്‍ത്യ (14) ആണു മരിച്ചത്. ഒഴിവുസമയങ്ങളില്‍ അമര്‍ത്യ മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കാറുണ്ട്. … Read More

പതിറ്റാണ്ടുകളായുള്ള നെട്ടോട്ടത്തിനൊടുവില്‍ മാതമംഗലം ഗവ: ടി.ടി.ഐ.ക്ക് കെട്ടിടമൊരുങ്ങി- നാളെ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

പിലാത്തറ: മൂന്നര പതിറ്റാണ്ട് കാലമായി മാതമംഗലത്ത് പ്രവര്‍ത്തിച്ച് വരുന്ന ഗവ. ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിന് സ്വന്തം കെട്ടിടമൊരുങ്ങി. ഭൗതികസൗകര്യങ്ങളുടെ കുറവില്‍ സീറ്റുകള്‍ വെട്ടിക്കുറക്കുകയും അംഗീകാരം തന്നെ നഷ്ടമാകുമെന്ന സ്ഥിതി വരെയെത്തുകയും ചെയ്ത ടി.ടി.ഐ.ക്ക് പ്രതീക്ഷയേകുന്നതാണ് പുതിയ കെട്ടിട സൗകര്യം. 1987 ല്‍ … Read More

കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലേക്ക് യു.ഡി.എഫിന്റെ പ്രതിഷേധ മാര്‍ച്ച്.

പിലാത്തറ: പഞ്ചായത്ത് പദ്ധതി നിര്‍വ്വഹണത്തില്‍ ഗ്രാമസഭാ തീരുമാനങ്ങളെ അട്ടിമറിക്കുന്നത് ജനകീയ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ പി.ടി.മാത്യു. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫ് ജനപ്രതിനിധികളുള്ള വാര്‍ഡുകളെ ഫണ്ട് വിനിയോഗത്തിലും പദ്ധതികളിലും അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് യു.ഡി.എഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം … Read More

മാധ്യമങ്ങളുടെ അപവാദപ്രചാരണങ്ങള്‍ വിലപ്പോവില്ല-പി.പി.ദിവ്യ.

തളിപ്പറമ്പ്: മാധ്യമങ്ങളുടെ അപവാദപ്രചാരണങ്ങളൊന്നും വിലപ്പോവില്ലെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയെ ജനങ്ങള്‍ക്കറിയാമെന്നും പി.പി.ദിവ്യ. സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മറ്റി സംഘടിപ്പിച്ച വാഹനജാഥക്ക് പന്നിയൂര്‍ സെന്‍ട്രലില്‍ നല്‍കിയ സ്വീകരണത്തില്‍ സാസാരിക്കുകയായിരുന്നു അവര്‍. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം നടത്തുന്ന അപവാദപ്രചാരണങ്ങളെ തുറന്നുകാണിക്കുന്നതിന് സി.പി.എം സംഘടിപ്പിക്കുന്ന പ്രചാരണ ജാഥയുടെ ഭാഗമായി … Read More

ടി.വിക്രം ഉത്തരമേഖലാ ഐ.ജിയായി ചുമതലയേറ്റു.

  കോഴിക്കോട്: ഉത്തരമേഖലാ പോലീസ് ഐ.ജിയായി ടി.വിക്രം ചുമതലയേറ്റു. കോഴിക്കോട്ടെ ഓഫീസില്‍ ബുധനാഴ്ച്ചയാണ് ഇദ്ദേഹം ചാര്‍ജെടുത്തത്. ആഭ്യന്തര സുരക്ഷാ വിഭാഗത്തിലേക്ക് സ്ഥലംമാറിയ അശോക് യാദവില്‍ നിന്നാണ് ടി.വിക്രം ചുമതലയേറ്റെടുത്തത്. ചാര്‍ജെടുത്ത ഉടന്‍തന്നെ തൃശൂര്‍, കണ്ണൂര്‍ റേഞ്ചുകളിലെ ഉന്ത ഉദ്യോഗസ്ഥരുടെ യോഗത്തിലും അദ്ദേഹം … Read More

എങ്ങിനെ മറക്കും പ്രതാപ് പോത്തനെ.

കരിമ്പം.കെ.പി.രാജീവന്‍ 1978 ല്‍ ഭരതന്‍ സംവിധാനം ചെയ്ത ആരവം എന്ന ചിത്രം കണ്ടവരാരും തന്നെ അതിലെ കൊക്കരക്കോ എന്ന കഥാപാത്രത്തെ മറക്കില്ല, തൊട്ടടുത്ത വര്‍ഷം ഭരതന്‍ തന്നെ സംവിധാനം ചെയ്ത തകരയിലെ തകരയും മലയാളിയുടെ മനസില്‍ നിന്ന് മാഞ്ഞുപോകില്ല. വ്യത്യസ്തമെന്ന് പറയാവുന്ന … Read More