എസ്.ഐക്ക് മര്‍ദ്ദനം-കടയുടമക്കെതിരെ കേസ്-

തളിപ്പറമ്പ്: പൊതു സ്ഥലത്ത് തക്കാളിപ്പെട്ടിയില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ മാറ്റിവെക്കാനാവശ്യപ്പെട്ട എസ്.ഐ.ക്ക് മര്‍ദ്ദനം, ഫ്രൂട്ട് സ്റ്റാള്‍ ഉടമക്കെതിരെ കേസ്. പെരിങ്ങോം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ തൃച്ചംബരം സി.എം.ഹൗസിലെ പി.പി.അബൂബക്കര്‍ സിദ്ദിക്കിനാണ്(52) മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി ഏഴരക്കായിരുന്നു സംഭവം. തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് … Read More

ബസ്റ്റാന്റില്‍ മരിച്ച നിലയില്‍-

നടുവില്‍: വയോധികനെ നടുവില്‍ പഞ്ചായത്ത് ബസ്റ്റാന്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് വെയിന്റിങ്ങ് ഷെല്‍ട്ടറില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. പാണത്തൂര്‍ സ്വദേശി വര്‍ഗീസ് എന്നയാളെന്ന് സംശയിക്കുന്നതായി സ്ഥലത്തെത്തിയ കുടിയാന്‍മല പോലീസ് പറഞ്ഞു.

ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊലപ്പെടുത്തി യുവാവ് തുങ്ങിമരിച്ചു.

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. 39 കാരനായ പാലക്കാട് സ്വദേശി ഗിരിദാസും 31-കാരിയായ തൃശൂര്‍ കല്ലൂര്‍ സ്വദേശി രസ്മയുമാണ് മരിച്ചത്. രസ്മയെ കൊലപ്പെടുത്തിയശേഷം ഗിരിദാസ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മദ്യം കഴിപ്പിച്ചശേഷം … Read More

മാസശമ്പളം കൃത്യമായി നല്‍കണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍-ഡി.എം.ഇക്ക് നിവേദനം നല്‍കി.

പരിയാരം: മാസശമ്പളം കൃത്യമായി നല്‍കണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ അസോസിയേഷന്‍ ഭാരവാഹികള്‍ മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ.റംല ബീവിയേയും ജോയന്റ് ഡയറക്ടറെയും സന്ദര്‍ശിച്ച് നിവേദനങ്ങള്‍ നല്‍കി. മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ പൊതുവായ വിഷയങ്ങളും ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് തടഞ്ഞ് വെച്ച ആനുകൂല്യങ്ങള്‍ അനുവദിക്കേണ്ട വിഷയങ്ങളെയും … Read More

അപ്പോഴും പറഞ്ഞില്ലേ–വേണ്ടാ വേണ്ടാന്ന്—കാണാം ദേശീയ ജലപാത——-

തളിപ്പറമ്പ്: കനത്ത മഴയില്‍ കീഴാറ്റൂര്‍ വയല്‍ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയില്‍ വയല്‍ക്കിളി സമരനായകന്‍ സുരേഷ് കീഴാറ്റൂല്‍ ജനങ്ങളോട് പറയുന്നു. ഇപ്പോല്‍ ഞാന്‍ പറഞ്ഞത് എന്തായി. കീഴാറ്റൂര്‍ വയലിലൂടെ ദേശീയപാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടന്നുവരുന്നതിനിടയിലാണ് വയല്‍ വെള്ളത്തില്‍ മുങ്ങിയത്. ഇനി റോഡ് പണി … Read More

കീഴാറ്റൂരിലെ പൊന്ന്യത്ത് പരുന്നോന്‍ നാരായണന്‍നമ്പ്യാര്‍(95)നിര്യാതനായി.

സംസ്‌ക്കാരം നാളെ(19-5-22) രാവിലെ 9 മണിക്ക് കീഴാറ്റൂര്‍ പൊതു ശ്മശാനത്തില്‍. തളിപ്പറമ്പ്: കീഴാറ്റൂരിലെ ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകന്‍ പൊന്ന്യത്ത് പരുണോന്‍ നാരായണന്‍ നമ്പ്യാര്‍ (95്)നിര്യാതയായി. ഭാര്യ: പരേതയായ തിട്ടയില്‍ നാണിഅമ്മ. മക്കള്‍: ചന്ദ്രശേഖരന്‍, സതിദേവി (കൂവോട്)പുരുഷോത്തമന്‍ (എക്‌സ് മിലിട്ടറി) സുമതി. മരുമക്കള്‍: … Read More

പാലകുളങ്ങരയില്‍ സപ്താഹവേദിയില്‍ ഭക്തജനത്തിരക്ക്

തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹം മൂന്നാം ദിനം സമാപിച്ചു. സപ്താഹയജ്ഞം മൂന്നാം ദിവസത്തേക്ക് കടന്നതോടെ ഭക്തജനങ്ങളുടെ വലിയ പങ്കാളിത്തമാണ് അനുഭവപ്പെടുന്നത്. കാലത്ത് 6 മണിക്ക് വിഷ്ണു സഹസ്രനാമത്തോടെ യജ്ഞം ആരംഭിച്ചു. ഋഷഭോപദേശം, ഭരതചരിതം, നരകവര്‍ണ്ണന, അജാമിളോപാഖ്യാനം, … Read More

കക്കാട്-പി.കൗലത്ത്–557

കണ്ണൂര്‍: കക്കാട് വാര്‍ഡ് മുസ്‌ലിം ലീഗ് നിലനിര്‍ത്തി. മുസ്ലിം ലീഗിന്റെ കുത്തക വാര്‍ഡില്‍ ഇത്തവണ സിപിഎമ്മിന്റെ ശക്തമായ പ്രവര്‍ത്തനത്തെ അതിജീവിച്ചാണ് ലീഗിലെ പി.കൗലത്ത് 557 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. കഴിഞ്ഞ തവണ നേടിയ 466 വോട്ടിന്റെ ഭൂരിപക്ഷത്തെ മറികടന്നാണ് വിജയം.  

തെക്കെ കുന്നുമ്പ്രം— സി.പി.എം സീറ്റ് നിലനിര്‍ത്തി–ഭൂരിപക്ഷം കുറഞ്ഞു-

മുഴപ്പിലങ്ങാട്: ഉപതിരഞ്ഞെടുപ്പ് നടന്ന ആറാം വാര്‍ഡ് എല്‍.ഡി.എഫ്. നിലനിര്‍ത്തി. സി.പി.എമ്മിലെ രമണി ടീച്ചര്‍ 37 വോട്ടിനാണ് യു.ഡി.എഫ്.ലെ പി.പി.ബിന്ദുവിനെ പരാജയപ്പെടുത്തിയത്. ഇതോടെ പഞ്ചായത്ത് ഭരണം സംബന്ധിച്ച ആശങ്ക ഒഴിവായി. വിധി എതിരായിരുന്നുവെങ്കില്‍ ഭരണ മാറ്റം ഉറപ്പായതിനാല്‍ തിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ കേന്ദ്രങ്ങള്‍ … Read More

രണ്ട് ബാറ്ററി വാങ്ങിയ കുറ്റത്തിന് 30 വര്‍ഷം ജയില്‍- ഒടുവില്‍ മോചനം.

ചെന്നൈ: രണ്ട് പെന്‍ടോര്‍ച്ച് ബാറ്ററി വാങ്ങിക്കൊടുത്തു എന്ന കുറ്റത്തിന് 30 വര്‍ഷം ജയിലില്‍ കഴിഞ്ഞ പേരറിവാളന് ഒടുവില്‍ മോചനം. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണ്‍ 11-നാണു പേരറിവാളനെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലാകുമ്പോള്‍ വെറും 19 വയസ്സ് … Read More