ഭക്തജനങ്ങള്‍ ഹൃദയത്തില്‍ സ്വീകരിച്ച പാലകുളങ്ങര സപ്താഹം അഞ്ചാംദിനത്തില്‍ ഭക്തജനപ്രവാഹം.

തളിപ്പറമ്പ്: ഭക്തജനങ്ങള്‍ ഹൃദയത്തില്‍ സ്വീകരിച്ച പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹം ഇന്ന് അഞ്ചാം ദിനം വിശേഷ പരിപാടികളോടെ സമാപിച്ചു. കാലത്ത് 6 മണിക്ക് വിഷ്ണു സഹസ്രനാമത്തോടെ യജ്ഞം ആരംഭിച്ചു. ബാലലീല, കാളിയമര്‍ദ്ദനം, ഗോവര്‍ദ്ധനോദ്ധാരണം, ഉദ്ദവദൂത്, രുഗ്മിണീ സ്വയംവരം എന്നിവയായിരുന്നു … Read More

തുടര്‍ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സല്ല–ഡി.സി.സി ജന.സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍.

  തളിപ്പറമ്പ്: ജനവിരുദ്ധതയും ധാര്‍ഷ്ട്യവുമാണ് പിണറായി വിജയന്‍ സര്‍ക്കാറിന്റെ മുഖമുദ്രയെന്നും, തുടര്‍ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സായി എല്‍.ഡി.എഫ് കാണേണ്ടതില്ലെന്നും കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍. യു.ഡി.എഫ് തളിപ്പറമ്പ് മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് … Read More

മംഗളം ലേഖകന്‍ കരിമ്പം.കെ.പി.രാജീവന് ശ്രീശാസ്താ മാധ്യമ പുരസ്‌ക്കാരം.

തളിപ്പറമ്പ്: ശ്രീശാസ്താ മാധ്യമപുരസ്‌ക്കാരത്തിന് മംഗളം തളിപ്പറമ്പ് ലേഖകന്‍  കരിമ്പം.കെ.പി.രാജീവന്‍ അര്‍ഹനായി. കഴിഞ്ഞ 20 വര്‍ഷമായി തളിപ്പറമ്പിലെ മാധ്യമരംഗത്ത് നല്‍കിവരുന്ന സംഭാവനകള്‍ക്കാണ് പുരസ്‌ക്കാരം നല്‍കുന്നതെന്ന് പാലകുളങ്ങര ദേവസ്വം ഭരണസമിതി ചെയര്‍മാന്‍ കെ.സി.മണികണ്ഠന്‍നായര്‍ അറിയിച്ചു. മെയ് 22 ന് പാലകുളങ്ങര ക്ഷേത്രസന്നിധിയില്‍ നടക്കുന്ന ചടങ്ങില്‍ … Read More

കരിമ്പത്തെ വി.വി.കമലാക്ഷി(69)നിര്യാതയായി.

  തളിപ്പറമ്പ്: കരിമ്പം സ്വദേശി നെല്ലിപ്പറമ്പില്‍ താമസിക്കുന്ന വി.വി കമലാക്ഷി(69) നിര്യാതയായി. ഭര്‍ത്താവ്: ഇ.പി കരുണാകരന്‍(പുതിയതെരു). മക്കള്‍: വിപിന്‍, നിതിന്‍(ഇരുവരും ബംഗളൂരു). മരുമക്കള്‍: മഞ്ജുഷ(കപ്പണത്തട്ട്), ബാവിക(മുംബൈ). സഹോദരങ്ങള്‍: കര്‍ത്ത്യായനി, സരോജിനി, രാധ, രാജു(കരിമ്പം ഫാം), പരേതരായ യശോദ(കൊടക്കാട്), കുഞ്ഞിരാമന്‍(റിട്ട. കരിമ്പം ഫാം), … Read More

വികസനവും പാവപ്പെട്ടവന് പ്രയോജനകരവുമായ സേവനമാണ് ലക്ഷ്യം-കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ.

കണ്ണൂര്‍: വികസനവും പാവപ്പെട്ടവന് പ്രയോജകരവുമായ സേവനമാണ് കേരള കോണ്‍ഗ്രസ്(ബി)യുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ. പറഞ്ഞു. കേരള കോണ്‍ഗ്രസ് (ബി) കണ്ണൂര്‍ ജില്ലാ നേതൃത്വ പഠനക്യാമ്പ് ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ … Read More

മരങ്ങള്‍ കൂട്ടത്തോടെ കടപുഴകിവീണു–അശാസ്ത്രീയമായ മണ്ണെടുപ്പെന്ന് ആരോപണം-

പരിയാരം: അശാസ്ത്രീയമായ മണ്ണെടുപ്പ്, ഇരുപതിലേറെ മരങ്ങള്‍ കടപുഴകി വീണു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. കാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള തേക്ക്, മഴമരം, മഹാഗണി, പൂമരങ്ങള്‍ എന്നിവയാണ് കൂട്ടത്തോടെ കടപുഴകി വീണത്. ആ സമയത്ത് പരിസരങ്ങളില്‍ ആളുകള്‍ ഇല്ലാത്തത് … Read More

പാലകുളങ്ങര ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം–സപ്താഹം നാലാം ദിവസം സമാപിച്ചു.

തളിപ്പറമ്പ്: ഭാഗവതസപ്താഹ ശ്രവണത്തിലൂടെ സായൂജ്യമടയാന്‍ പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം. ശ്രീമദ് നാലാം ദിവസത്തിലേക്ക് കടന്ന ഇന്നത്തെ സപ്താഹം കാലത്ത് 6 മണിക്ക് വിഷ്ണു സഹസ്രനാമത്തോടെ ആരംഭിച്ചു. പ്രഹ്ലാദസ്തുതി, ഗജേന്ദ്രമോക്ഷം, കൂര്‍മ്മാവതാരം, വാമനാവതാരം, മത്സ്യാവതാരം, അംബരീക്ഷ ചരിതം, ശ്രീരാമവതാരം, പരശുരാമാവതാരം, ശ്രീകൃഷ്ണാവതാരം … Read More

കെ.സുധാകരന്‍ എം.പിക്കെതിരെ കേസ്–കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

തളിപ്പറമ്പ്: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപിക്കതിരെ അന്യായമായി കേസെടുത്ത പിണറായിയുടെ പോലീസിന്റെ തെറ്റായ നടപടിക്കെതിരെ തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ഇ.ടി. രാജീവന്‍ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് … Read More

നടുവില്‍ ബസ്റ്റാന്റില്‍ മരിച്ചത് പാണത്തൂര്‍ പട്ടുവം സ്വദേശി.

നടുവില്‍: വയോധികനെ ബസ്റ്റാന്റിലെ ഷെല്‍ട്ടററില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാണത്തൂര്‍ പട്ടുവത്തെ കറുകപ്പള്ളി ഹൗസില്‍ വര്‍ഗീസ് തോമസ്(79)ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് ബസ്റ്റാന്റിലെ ഷെല്‍ട്ടറിനുള്ളില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്. ഭാര്യയും മക്കളുമുള്ള ഇദ്ദേഹം   വര്‍ഷങ്ങളായി ബന്ധുക്കളുമായി … Read More

പാരമ്പര്യത്തിന് കരുത്തേകാന്‍ ദേവഭൂമിയില്‍ ഉണ്ണിനമ്പൂതിരിമാര്‍ ഒത്തുകൂടി

  പരിയാരം: വേദ പാരമ്പര്യത്തിന്റെ കരുത്തുറ്റ കണ്ണികളാകാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഇരുപതോളം കുട്ടികള്‍ കൈതപ്രം മംഗംലം തറവാട്ടിലെ നാലുകെട്ടില്‍ ഒത്തുചേര്‍ന്നു. ശ്രീരാഘവപുരം സഭായോഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പന്ത്രണ്ട് ദിവസത്തെ യജുര്‍വ്വേദീയ പുണ്യാഹ നിത്യകര്‍മ്മ പഠനശിബിരത്തിലാണ് വേദപഠനത്തിന്റെ നാന്ദി കുറിക്കാനും … Read More