അള്ളാംകുളത്തില്‍ മാലിന്യനിക്ഷേപം പതിവാകുന്നു.

തളിപ്പറമ്പ്: അള്ളാംകുളത്തില്‍ മാലിന്യനിക്ഷേപം രൂക്ഷമായി. 50 വര്‍ഷത്തിലേറെ മണ്ണ് മൂടിക്കിടന്ന് അനാഥാവസ്ഥയിലായ അള്ളാംകുളം 5 വര്‍ഷം മുമ്പാണ് നവീകരിച്ചത്. കുളം ആഴംകൂട്ടുകയും പടവുകള്‍ കെട്ടി സുരക്ഷിതമാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വെള്ളം താഴ്ന്നുതുടങ്ങിയ കുളത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയാന്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. കുളവും പരിസരവും … Read More

ആശ്രമ മാതൃകയില്‍ സോമയാഗത്തിന്റെ കാര്യാലയമൊരുങ്ങി.

കൈതപ്രം: ഏപ്രില്‍ 30 മുതല്‍ മെയ് 5 വരെ കൈതപ്രത്ത് നടക്കുന്ന അഗ്‌നിഷ്ടോമസോമയാഗത്തിന്റെ ആശ്രമ മാതൃകയില്‍ നിര്‍മിച്ച സ്വാഗത സംഘ കാര്യാലയം കാണികളില്‍ കൗതുകമുണര്‍ത്തുന്നു. പരമ്പരാഗത രീതിയില്‍ മുളകളും കമുകും കൊണ്ട് നിര്‍മ്മിച്ച അതിവിശാലമായ കാര്യാലയത്തിന്റെ മേല്‍ക്കൂര തീര്‍ത്തത് മടഞ്ഞ ഓലയും … Read More

ഫെയ്‌സ് മാതമംഗലം-അവധിക്കാല വായനാപരിപാടിക്ക് തുടക്കമായി.

മാതമംഗലം: ഫെയ്‌സ് മാതമംഗലത്തിന്റെ നേതൃത്വത്തില്‍ അവധിക്കാല വായനാ പരിപാടി സംഘടിപ്പിച്ചു. എന്റെ വായന അവധിക്കാല വീട്ടുമുറ്റ വായന സദസ് എരമം പുല്ലൂക്കരയില്‍ പ്രശസ്ത എഴുത്തുകാരന്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എ.വി.സതീശന്‍ അധ്യക്ഷത വഹിച്ചു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സമഗ്ര സംഭാവനക്കുള്ള … Read More

ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രിയുടെ സന്ദേശവുമായി ബി.ജെ.പി നേതാക്കള്‍-

തളിപ്പറമ്പ്: ബി ജെ പി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രിയുടെ സന്ദേശം അറിയിച്ചു കൊണ്ട് സംസ്ഥാന സെക്രട്ടറി അഡ്വ: കെ.ശ്രീകാന്ത് ആശംസകാര്‍ഡ് നല്‍കി ഗൃഹ നമ്പര്‍ക്കം നടത്തി. ജില്ല ജനറല്‍ സെക്രട്ടറി ബിജു എളക്കുഴി, സംസ്ഥാന കമ്മിറ്റി … Read More

പൊന്നുരുക്കിപ്പാറയില്‍ പടക്കങ്ങളുടെ വിസ്മയലോകം-വിലവര്‍ദ്ധനയില്ലാത്തതിനാല്‍ ആവശ്യക്കാരേറെ-

  കരിമ്പം.കെ.പി.രാജീവന്‍. തളിപ്പറമ്പ്: പൊന്നുരുക്കിപ്പാറയില്‍ പടക്കങ്ങളുടെ വിസ്മയലോകമൊരുക്കി ലക്ഷ്മി ഫയര്‍വര്‍ക്‌സ്. വിഷുവിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇവിടെ പടക്കവിപണി സജീവമാണ്. താരതമ്യേന വിലക്കുറവും പുതിയ വൈവിധ്യമേറിയ പടക്കങ്ങളുടെ സ്റ്റോക്കും ഉള്ളത് കാരണം ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ വാഹനവുമായി പൊന്നുരുക്കിപ്പാറയില്‍ … Read More

ആശുപത്രി മുറ്റത്ത് ആട്ടവിളക്ക് തെളിഞ്ഞു, രൗദ്രഭീമനും ദുശാസനനും അരങ്ങുതകര്‍ത്താടി.

പിലാത്തറ: ആശുപത്രിക്ക് മുന്നില്‍ അട്ടവിളക്ക് തെളിഞ്ഞപ്പോള്‍ രൗദ്രഭീമനും ദുശാസനനും അരങ്ങുതകര്‍ത്താടി. പ്രശസ്തമായ കേശവതീരം ആയുര്‍വേദ ഗ്രാമത്തിലാണ് വെള്ളിയാഴ്ച്ച രാത്രി കഥകളി അരങ്ങേറിയത്. പഞ്ചാബില്‍ നിന്നും കേരളത്തില്‍ ആയുര്‍വേദ പഠനത്തിനെത്തിയ 30 ഡോക്ടര്‍മാരുടെ സംഘം കഥകളി കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെയാണ് കേശവതീരം എം.ഡിയും … Read More

എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ വെച്ചിയോട്ട് ക്ഷേത്രം സന്ദര്‍ശിച്ചു.

തളിപ്പറമ്പ്: തീപിടുത്തത്തില്‍ നശിച്ച കീഴാറ്റൂര്‍ വെച്ചിയോട്ട് ഭഗവതി ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന് എം.എല്‍.എ ഫണ്ടില്‍ നിന്നും ആവശ്യമായ തുക ലഭ്യമാക്കുന്ന കാര്യം ആലോചിക്കാമെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ. കത്തിനശിച്ച ക്ഷേത്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം.എല്‍എ. ഇക്കാര്യത്തില്‍ നാട്ടുകാരുടെ ഭാഗത്തുനിന്നും ആവശ്യമായ സഹായം … Read More

വീട്ടുപറമ്പില്‍ കയറി പ്ലാവ് മുറിച്ചതിന് പോലീസ് കേസ്.

തളിപ്പറമ്പ്: വീട്ടുപറമ്പില്‍ അതിക്രമിച്ചുകയറി പ്ലാവ് മരം മുറിക്കുകയും കുരുമുളക് വള്ളി പടര്‍ത്തിയ ഉപ്പിലമരത്തിനും തെങ്ങിനും നാശനഷ്ടം വരുത്തുകയും ചെയ്തതായി പരാതി. ഏഴാംമൈലിലെ കണ്ടോത്ത് വീട്ടില്‍ കെ.വി.ഹേമയുടെ വീട്ടുപറമ്പില്‍ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയതനാണ് എസ്.പി. അബ്ദുള്ള എന്നയാള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. … Read More

കാലങ്ങള്‍ പിന്നിട്ടിട്ടും തുരുമ്പെടുത്തില്ല-ബാലറ്റ് പെട്ടികള്‍ ഇനി ലേലത്തിന്-

തളിപ്പറമ്പ്: ജനാധിപത്യ പ്രക്രിയയില്‍ ഒരു കാലഘട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ഗണിക്കപ്പെട്ട ബാലറ്റ് പെട്ടികള്‍ ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട നിലയില്‍. നവീകരിച്ച് മ്യൂസിയമാകാനൊരുങ്ങിക്കൊണ്ടിരിക്കുന്ന തളിപ്പറമ്പ് താലൂക്ക് ഓഫീസിന്റെ നടമുറ്റത്താണ് 600 ലേറെ ബാലറ്റ് പെട്ടികള്‍ കൂട്ടിയിട്ടിരിക്കുന്നത്. രണ്ട് മൂറികളിലായി സൂക്ഷിച്ച പെട്ടികളാണ് … Read More

കുറുമാത്തൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ

  കുറുമാത്തൂര്‍: വീട് പെര്‍മിറ്റ് അപേക്ഷകള്‍ കുത്തനെ കുട്ടി ദുരിതം വിതച്ച ഇടത് സര്‍ക്കാരിനെതിരെ മുസ്ലിം യൂത്ത്ലീഗ് കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. ധര്‍ണ്ണാ സമരം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് പന്നിയൂരിന്റെ അദ്ധ്യക്ഷതയില്‍ മണ്ഡലം പ്രസിഡന്റ് … Read More