കുറ്റിക്കോല്‍ ഈസ്റ്റില്‍ നേര്‍ക്കുനേര്‍ മല്‍സരം.

തളിപ്പറമ്പ് നഗരസഭ കുറ്റിക്കോല്‍ ഈസ്റ്റ് 22-ാം വാര്‍ഡില്‍ എല്‍.ഡി.എഫ് യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ നേരിട്ടുള്ള മല്‍സരമാണ് നടക്കുന്നത്. സി.പിഎമ്മിന് വ്യക്തമായ മേല്‍ക്കൈയുള്ള വാര്‍ഡില്‍ എല്‍.ഡി.എഫിലെ സി.പി.എം സ്ഥാനാര്‍ത്ഥി ഇ.നിമിഷയും(38) യു.ഡി.എഫില്‍ നിന്ന് മഹിള കോണ്‍ഗ്രസ് നേതാവ് കുഞ്ഞമ്മതോമസുമാണ്(71)ഏറ്റുമുട്ടുന്നത്. ആകെ വോട്ടര്‍മാര്‍768. കുറ്റിക്കോല്‍ … Read More

ആര്‍ക്കും സംശയങ്ങളില്ലാത്ത വിജയ വാര്‍ഡായി കൂവോട്.

തളിപ്പറമ്പ് നഗരസഭയിലെ ചെങ്കോട്ട എന്നറിയപ്പെടുന്ന കൂവോട്ടെ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന കാര്യത്തില്‍ ഒരു വിധത്തിലുള്ള സംശയങ്ങളും ആര്‍ക്കുമില്ല. 27-ാം വാര്‍ഡായ ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പി.കെ.ഷീബയും(44), യു.ഡി.എഫിന് വേണ്ടി കോണ്‍ഗ്രസിലെ സതി വടക്കിനിയലും(64), എന്‍.ഡി.എക്ക് വേണ്ടി ബി.ജെ.പിയിലെ സി.ജി.ശ്രീനിയും(41)മല്‍സരിക്കുന്നു. ആകെ വോട്ടര്‍മാര്‍ … Read More

ഏറ്റവും വലിയ വാര്‍ഡ്, ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍- കെ.വി.ക്ക് ഏറ്റവും വലിയ വിജയം നല്‍കും ടൗണ്‍ വാര്‍ഡ്.

അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തിന്റെ ഉദാഹരണമാണ് തളിപ്പറമ്പ് നഗരസഭയുടെ 17-ാം വാര്‍ഡായ ടൗണ്‍. നേരത്തെയുണ്ടായിരുന്ന ടൗണ്‍ വാര്‍ഡും ഹബീബ്‌നഗര്‍ വാര്‍ഡും ലയിപ്പിച്ച് ഒറ്റ വാര്‍ഡാക്കി മാറ്റുകയായിരുന്നു. ആകെ വോട്ടര്‍മാര്‍ 1833. തളിപ്പറമ്പ് നഗരസഭയിലെ ഏറ്റവും ജനസംഖ്യയും വിസ്തൃതിയുമുള്ള വാര്‍ഡ്. മുസ്ലിംഗീഗ് മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡന്റ് … Read More

തുരുത്തി അഥവാ സി.പി.എം തുരുത്ത്

തളിപ്പറമ്പ് നഗരസഭയിലെ 26-ാം വാര്‍ഡാണ് തുരുത്തി. സി.പി.എം ശക്തികേന്ദ്രമായ തുരുത്തിയില്‍ എല്‍.ഡി.എഫിന്റെ സി.പി.എം സ്ഥാനാര്‍ത്ഥിയായി ധന്യ കാക്കാമണിയും(44) യു.ഡി.എഫിന് വേണ്ടി മുസ്ലിം ലീഗിലെ മറിയംബി ജാഫറുമാണ്(42)മല്‍സരിക്കുന്നത്. ആകെ വോട്ടര്‍മാര്‍ 670. കുറ്റിക്കോല്‍ സൗത്ത് എല്‍.പി സ്‌ക്കൂളാണ് പോളിംഗ് സ്‌റ്റേഷന്‍.

എന്‍.ഡി.എ കുഞ്ഞിംഗലം ഡിവിഷന്‍ പ്രചാരണ ജാഥ

കുഞ്ഞിമംഗലം: എന്‍.ഡി.എ കുഞ്ഞിമംഗലം ഡിവിഷന്‍ സ്ഥനാര്‍ത്ഥി സുമിത അശോകന്‍ നയിക്കുന്ന പ്രചരണ ജാഥ ഇന്ന് ചെറുതാഴം പഞ്ചായത്തിലെ ശ്രീസ്ഥയില്‍ നിന്നാരംഭിച്ചു. ബി.ജെ.പി ജില്ല സെല്‍ കോഡിനേറ്റര്‍ രമേശന്‍ ചെങ്ങൂനി ഉദ്ഘാടനം ചെയ്തു. മാടായി മണ്ഡലം പ്രസിഡന്റ് സുജിത്ത് വടക്കന്‍ അധ്യക്ഷത വഹിച്ചു. … Read More

എളമ്പേരംപാറയില്‍ ചീട്ടുകളിക്കാര്‍ പോലീസ് പിടിയില്‍.

തളിപ്പറമ്പ്: എളമ്പേരംപാറയില്‍ ചീട്ടുകളിക്കാര്‍ പോലീസ് പിടിയില്‍. അസാം സ്വദേശികളായ റഷീദുല്‍ ഹഖ്(26), സദ്ദാംഹുസൈന്‍(36), സക്കറഇയ ആലം(19), നജീറുല്‍ ഇസ്ലാം(35), അബു ചാമ(65) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശന്‍, എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, സി.പി.ഒ പി.ലിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. … Read More

കുണ്ടാംകുഴിയില്‍ നിന്ന് കെ.പി.ഖദീജ

തളിപ്പറമ്പ് നഗരസഭ വാര്‍ഡ് നമ്പര്‍ ഒന്‍പത് കുണ്ടാംകുഴിയില്‍ നിലവിലുള്ള കാര്യാമ്പലം കൗണ്‍സിലറും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയുമായ കെ.പി.ഖദീജ(43)യാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി, എസ്.ഡി.പി.ഐയുടെ കെ.എം.നസീബ(29), എല്‍.ഡി.എഫിന്റെ സി.പി.എം സ്ഥാനാര്‍ത്ഥി സി.വി.രജനി(44) എന്നിവരും മല്‍സരിക്കുന്നു. സീതീസാഹിബ് എച്ച്.എസ്.എസ് വടക്ക് ഭാഗമാണ് പോളിംഗ് സ്‌റ്റേഷന്‍. … Read More

കാറിടിച്ച് അമ്മക്കും മകനും പരിക്കേറ്റു, കാറോടിച്ച പയ്യാവൂര്‍ സ്വദേശിനിക്കെതിരെ കേസ്.

ആലക്കോട്: സ്‌ക്കൂള്‍ ബസില്‍ നിന്നും മകനേയും കൂട്ടി വീട്ടിലേക്ക് നടന്നുപോകവെ കാറിടിച്ച് അമ്മക്കും മകനും പരിക്കേറ്റു. തിമിരി പനംകുറ്റിയിലെ ഐക്കമത്ത് വീട്ടില്‍ ശരണ്യ ബി.നായര്‍(33), മകന്‍ റിഷാന്‍(എട്ട്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നവംബര്‍ 26 ന് വൈകുന്നേരം 4.55 നായിരുന്നു സംഭവം. പനംകുറ്റി … Read More

തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ആഘോഷം നാളെ-ഡിസംബര്‍ നാലിന്

തളിപ്പറമ്പ്: പെരുഞ്ചെല്ലൂര്‍ ഗ്രാമത്തില്‍ തളിപ്പറമ്പ് നഗരമധ്യത്തിലെ പുരാണപ്രസിദ്ധമായ തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ആഘോഷം ഡിസംബര്‍ നാലിന് നാളെ നടക്കും. രാവിലെ 6 ന് നടതുറക്കും. 8.30 വരെയാണ് ദര്‍ശനസമയം.

ബദരിയാനഗറില്‍ കനത്ത പോരാട്ടം-എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം

രൂപഘടനയില്‍ മാറ്റം വന്ന 14-ാം വാര്‍ഡായ ബദരിയ നഗറില്‍ ഇക്കുറി പോരാട്ടം കനക്കും. നേരത്തെ മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായ വാര്‍ഡില്‍ ഈ തെരഞ്ഞെടുപ്പില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ലീഗിന് മേല്‍ക്കൈയുള്ള വാര്‍ഡില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ കൂടിയായ എല്‍.ഡി.എഫിന്റെ സി.പി.എം സ്ഥാനാര്‍ത്ഥി കെ.പി. മുഹമ്മദ് … Read More