വന്യജീവി സംരക്ഷണ നിയമം കാലോചിതമായി ഭേദഗതി ചെയ്യണം-ജോയി കൊന്നക്കല്‍

കണ്ണൂര്‍: 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായി ഭേദഗതി വരുത്തണമെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ ആവശ്യപ്പെട്ടു. വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുവാനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. വന്യമൃഗ അക്രമത്തില്‍ … Read More

ജോലിചെയ്തതിന്റെ കൂലിക്ക് എല്ലാമാസവും ജീവനക്കാരെക്കൊണ്ട് പ്രതിഷേധസമരം ചെയ്യിക്കുന്നത് സര്‍ക്കാറിന് ഭൂഷണമോ-നാരായണന്‍കുട്ടി മനിയേരി

പരിയാരം: ജോലിചെയ്തതിന്റെ കൂലികിട്ടാന്‍ എല്ലാ മാസവും ജീവനക്കാരെക്കൊണ്ട് പ്രതിഷേധസമരങ്ങള്‍ നടത്തിക്കുന്നത് ഒരു ജനാധിപത്യ സര്‍ക്കാറിന് ഭൂഷണമാണോയെന്ന് ബന്ധപ്പെട്ടവര്‍ സ്വയം വിലയിരുത്തണമെന്ന് എന്‍.ജി.ഒ.അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം നാരായണന്‍കുട്ടി മനിയേരി. കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍ … Read More

ശമ്പളമില്ല-മെഡിക്കല്‍ കോളേജിന് മുന്നില്‍ ഇന്ന് അതിജീവനസമരം-എന്‍.ജി.ഒ.എ

പരിയാരം: ശമ്പളം ലഭിക്കാന്‍ മാസാമാസം യാചന, ഇന്ന് എന്‍.ജി.ഒ അസേസിയേഷന്റെ അതിജീവനസമരം. ഉച്ചക്ക് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓഫീസിന് മുന്നിലാണ് സമരം നടത്തുന്നതെന്ന് എന്‍.ജി.ഒ.എ ബ്രാഞ്ച് പ്രസിഡന്റ് പി.ഐ.ശ്രീധരനും സെക്രട്ടറി യു.കെ.മനോഹരനും അറിയിച്ചു. 15 കോടി രൂപ ശമ്പളം നല്‍കാന്‍ അനുവദിച്ചിട്ടുണ്ടെന്ന് … Read More

പെരുവാമ്പ വയനാട്ടുകുലവന്‍ ക്ഷേത്രം ഒറ്റക്കോലവും കളിയാട്ട മഹോത്സവവും

പരിയാരം: പെരുവാമ്പ വയനാട്ടുകുലവന്‍ ക്ഷേത്രം ഒറ്റക്കോല മഹോത്സവം ഫെബ്രുവരി 24, 25 തിയ്യതികളില്‍ നടക്കും. 24 ന് രാത്രി 7 മണിക്ക് ഒറ്റക്കോലം ദൈവത്തിന്റെ തോറ്റം പുറപ്പാട്. 25 ന് പുലര്‍ച്ചെ ഒറ്റക്കോലം തീചാമുണ്ഡി ദൈവത്തിന്റെ അഗ്‌നി പ്രവേശനം. ഫെബ്രുവരി 28 … Read More

സ്‌കൂള്‍ മുറ്റത്ത് അക്ഷരമരമൊരുക്കി എന്‍ എസ് എസ് വളണ്ടിയര്‍മാര്‍

തളിപ്പറമ്പ്: ലോക മാതൃഭാഷാ ദിനത്തില്‍ മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വളണ്ടിയര്‍മാര്‍ സ്‌കൂള്‍ മുറ്റത്ത് അക്ഷരമരമൊരുക്കി. മാതൃഭാഷയുടെ പ്രാധാന്യം വിദ്യാര്‍ത്ഥികളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വളണ്ടിയര്‍മാര്‍ അക്ഷരമരം നിര്‍മ്മിച്ചത്. മലയാള അക്ഷരങ്ങള്‍, മാസങ്ങള്‍,കവിതകള്‍ എന്നിവ എഴുതി … Read More

വിവാഹ ആഘോഷങ്ങളിലെ ആഭാസം: വാര്‍ഡ് തല നിരീക്ഷണ സമിതികള്‍ രൂപീകരിക്കും

കണ്ണൂര്‍: വിവാഹ ആഘോഷങ്ങളുടെ മറവില്‍ നടക്കുന്ന ആഭാസങ്ങളുടെ പശ്ചാത്തലത്തില്‍ കൗണ്‍സിലര്‍മാര്‍ ചെയര്‍മാന്മാരായി വാര്‍ഡ് തല നിരീക്ഷണ സമിതികള്‍ രൂപീകരിക്കാന്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന സംയുക്ത യോഗം തീരുമാനിച്ചു. 55 വാര്‍ഡിലും നിരീക്ഷണ സമിതികള്‍ രൂപീകരിക്കാന്‍ ഫെബ്രുവരി 27-ന് ഞായറാഴ്ച … Read More

എന്‍.എസ്.എസിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തത്-ഡോ.വി.ശിവദാസന്‍ എം.പി.

  പരിയാരം: നാഷണല്‍ സര്‍വീസ് സ്‌കീം മുഖേന ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്ന സേവനപരിപാടികള്‍ സമാനതകളില്ലാത്ത മാതൃകകളാണെന്ന് ഡോ.വി.ശിവദാസന്‍ എം.പി. കണ്ണൂര്‍ ജില്ലാ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ആദിവാസി വിഭാഗത്തിനായി പയ്യാവൂരില്‍ നിര്‍മ്മിക്കുന്ന വിനോദവിജ്ഞാന കേന്ദ്രത്തിന്റെ ഫണ്ട് ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം … Read More

ചോദ്യപേപ്പര്‍ വിഷയത്തില്‍ കുട്ടികളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കുക-കെ.പി.എസ്.ടി.എ

തളിപ്പറമ്പ്: ചോദ്യപേപ്പര്‍ വിഷയത്തില്‍ കുട്ടികളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കണെമെന്ന് കെ.പി.എസ.ടി.എ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കെ പി എസ് ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രമേശന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് … Read More

പുതുശേരി വക്കന്‍ പിടിയില്‍. 10 ലിറ്റര്‍ ചാരായവും-

ഇരിട്ടി: മലയോരത്തെ കുപ്രസിദ്ധ മദ്യവില്പനക്കാരന്‍ വര്‍ഗീസ് എന്ന വക്കനെ ഇന്ന് പുലര്‍ച്ചെ കലാങ്കിടൗണില്‍ വെച്ച് 10 ലിറ്റര്‍ ചാരായം സഹിതം ഇരിട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.രജിത്തും സംഘവും പിടികൂടി. വക്കനെ എക്‌സൈസ് സംഘം ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. പുലര്‍ച്ചെ കാലാങ്കി വനാതിര്‍ത്തിയില്‍ … Read More

ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ 100 രോഗികള്‍ക്ക് തുണയാവും-

തളിപ്പറമ്പ്: ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ പാവപ്പെട്ട നിര്‍ധനരായ 100 രോഗികളെ വരുന്ന ഒരു വര്‍ഷത്തേക്ക് എറ്റെടുത്തു. ഇതോടൈാപ്പം വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കുന്ന പരിപാടിയും സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുവേരി പുഴയില്‍ നിന്ന് 2 പേരുടെ ജീവന്‍ … Read More