കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ടീം ജേതാക്കള്‍

തളിപ്പറമ്പ്: കേരള പോലീസ് അസോസിയേഷന്റെ മൂന്നാമത് കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പട്ടുവം ടര്‍ഫില്‍ വെച്ച് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. തളിപ്പറമ്പ് ഡിവൈ.എസ്.പി വി.വി.മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.പ്രിയേഷ്, ടി.വി.ജയേഷ്, ബി.ഷിബു, എം.കെ.രജീഷ്, കെ.വി.പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ … Read More

പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും സദസ്യരായി, ഹതിതകര്‍മ്മസേന അംഗങ്ങള്‍ ഉദ്ഘാടകരായി.

തളിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും അംഗങ്ങളും സദസ്യരായി, ഹരിതകര്‍മ്മസേന പ്രസിഡന്റും അംഗങ്ങളും ഉദ്ഘാടകരായി. തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പൊതുഇട ശുചീകരണത്തിനാണ് വ്യത്യസ്തമായ തുടക്കമായത്. കരിമ്പം ബ്ലോക്ക് ഓഫീസ് മുതല്‍ നെടുമുണ്ട വരെയുള്ള സംസ്ഥാന പാതയോരമാണ് ശുചീകരിച്ചത്. … Read More

വി.വി.മനോജ് തളിപ്പറമ്പ് ഡിവൈ.എസ്.പിയായി ചുമതലയേറ്റു.

തളിപ്പറമ്പ് : തളിപ്പറമ്പ് ഡിവൈ.എസ്.പിയായി വി.വി.മനോജ് ചുമതലയേറ്റു. കാസര്‍ഗോഡ് സ്വദേശിയാണ്. നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ 134 ഡിവൈ.എസ്.പിമാരെ മാറ്റി നിയമിച്ചിരുന്നു. ബേക്കല്‍ ഡിവൈ.എസ്.പിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. എസ്.എച്ച്.ഒ, എസ്.ഐ തലത്തിലുള്ള സ്ഥലംമാറ്റങ്ങളും അടുത്ത ദിവസങ്ങളില്‍ നടക്കും.  

പണിമുടക്കുകളില്‍ നിന്ന് മല്‍സ്യമേഖലയെ ഒഴിവാക്കണം-ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്‍ തളിപ്പറമ്പ് മേഖല കമ്മിറ്റി.

തളിപ്പറമ്പ്: പണിമുടക്കില്‍ നിന്നും ഹര്‍ത്താലില്‍ നിന്നും മത്സ്യമേഖലയെ ഒഴിവാക്കണമെന്ന് ഓള്‍ കേരള ഫിഷ് മാര്‍ച്ചന്റ് അസോസിയേഷന്‍ തളിപ്പറമ്പ് മേഖല കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. മത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കാനും ഈ കമ്മിറ്റിയുടെ കാലയളവില്‍ തന്നെ … Read More

പി.നീലകണ്ഠ അയ്യരുടെ ഓര്‍മ്മദിനത്തില്‍ മുയ്യം ശ്രീ ഇരട്ടത്തൃക്കോവില്‍ ക്ഷേത്രത്തില്‍ സംഗീതാര്‍ച്ചന

തളിപ്പറമ്പ്: തളിപ്പറമ്പിന്റെ രാജശില്പി എന്നറിയപ്പെടുന്ന പി.നീലകണ്ഠഅയ്യരുടെ(കമ്പനിസ്വാമി) 48-ാം ചരമവാര്‍ഷിക അനുസ്മരണാര്‍ത്ഥം, ഫെബ്രുവരി 16-ാം തീയതി വൈകുന്നേരം 7 മണിക്ക്, പ്രതിഷ്ഠാദിനാഘോഷങ്ങളോടനുബന്ധിച്ച് മുയ്യം ശ്രീ ഇരട്ടത്രികോവില്‍ ക്ഷേത്രത്തില്‍ ഭക്തിപൂര്‍വ്വം സംഗീതാര്‍ച്ചന സമര്‍പ്പിക്കുന്നു. പ്രശസ്ത കലാകാരന്മാരായ വിദ്വാന്‍ ജയകൃഷ്ണന്‍ ഉണ്ണി (വായ്പ്പാട്ട്), വയലിനില്‍ ഗണരാജ് … Read More

കേരളാ പോലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് പയ്യന്നൂരില്‍ തുടക്കമായി.

പയ്യന്നൂര്‍:കേരളാ പോലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ 4-ാമത് ജില്ലാ സമ്മേളനത്തിന് പയ്യന്നൂരില്‍ തുടക്കമായി. ശ്രീവത്സം ഓഡിറ്റോറിയത്തില്‍ കെ.പി.ഒ.എ.സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം കെ.പി.അനീഷിന്റെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ.സരിന്‍ ശശി ഉദ്ഘാടനം ചെയ്തു. റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ്പലിവാള്‍ … Read More

തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി-ഒ.പി.വിഭാഗം

2026 ഫിബ്രവരി-14(ശനി) പ്രതിരോധകുത്തിവെപ്പുകള്‍ കുട്ടികളുടെ വിഭാഗം(ഡോ.രാജീവന്‍, ഡോ.ജോണി, ഡോ.സുശീല്‍) ഗൈനക്കോളജി(ഡോ.റെജില്‍) ദന്തല്‍(ഡോ.പ്രജിന്‍ നാരായണന്‍) സര്‍ജറി(ഡോ.രാധിക ബാലകൃഷ്ണന്‍) ഓഡിയോളജിസ്റ്റ്. ജനറല്‍ഒ.പി. 24 മണിക്കൂര്‍ അത്യാഹിതവിഭാഗം ജീവിതശൈലിരോഗ ക്ലിനിക്ക്. (ഡോ.ജുനൈദ്, ഡോ.ഐശ്വര്യ)

രാജരാജശ്വേരക്ഷേത്രം ശിവരാത്രി മഹോല്‍സവത്തിന് ഒരുങ്ങി.

തളിപ്പറമ്പ്: മഹാശിവരാത്രി ആഘോഷത്തിന് തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം ഒരുങ്ങി. ശിവരാത്രി ദിനമായ ഫിബ്രവരി 15 ന് രാവിലെ നാലിന് കണിക്ക് തുറക്കും. ഉച്ചക്ക് ഒരു മണിവരെ ദര്‍ശനം അനുവദിക്കും. ഒരു മണിക്ക് അടക്കുന്ന ക്ഷേത്രനട വൈകുന്നേരം നാലിന് തുറക്കും. ശിവരാത്രി ദിവസം രാവിലെ … Read More

രാജരാജേശ്വര ക്ഷേത്രം ശിവരാത്രി സപ്ലിമെന്റ് പ്രകാശനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് ശീ രാജരാജേശ്വര ക്ഷേത്രം മഹാശിവരാത്രിയോടനുബന്ധിച്ച് ഉത്സവാഘോഷ കമ്മിറ്റി തയ്യാറാക്കിയ ശിവരാത്രി സ്‌പെഷ്യല്‍ സപ്ലിമെന്റിന്റെ പ്രകാശനം പ്രശസ്ത ശില്പി ഉണ്ണി കാനായിക്ക് നല്‍കിക്കൊണ്ട് ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ് കുമാര്‍ നിര്‍വഹിച്ചു. രാജരാജേശ്വര ക്ഷേത്ര സന്നിധിയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ … Read More

ചാരായവുമായി യുവാവ് കൂത്തുപറമ്പ് എക്‌സൈസിന്റെ പിടിയില്‍

കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ എക്‌സൈസിന്റെ ചാരായവേട്ട. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവെന്റിവ് ഓഫീസര്‍ സി.പി. ഷാജിയുടെ നേതൃത്വത്തില്‍ മാലൂര്‍, തോലമ്പ്ര ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി കൊണ്ടുവന്ന 5 ലിറ്റര്‍ ചാരായവുമായി മാലൂര്‍ കൂവക്കര സ്വദേശി എന്‍.വിനോദ്കുമാറിനെ അറസ്റ്റ് ചെയ്തു അബ്കാരി കേസെടുത്തത്. … Read More