പിലാത്തറയില്‍ മേല്‍പ്പാലം അനിവാര്യം-വ്യാപാരി വ്യവസായി സമിതി ചെറുതാഴം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി-കെ.സി.രഘുനാഥന്‍

പിലാത്തറ: പിലാത്തറ ദേശീയപാതയില്‍ മേല്‍പ്പാലം തന്നെ വേണമെന്ന് വ്യാപാരി വ്യവസായി സമിതി ചെറുകുന്ന് പഞ്ചായത്ത് കമ്മറ്റി സെക്രട്ടെറി ആവശ്യപ്പെട്ടു. ഇവിടെ അടിപ്പാലം മാത്രം നിര്‍മ്മിക്കാനുള്ള നീക്കം നാഷണല്‍ ഹൈവേ വികസനത്തിന് കടകള്‍ ഒഴിഞ്ഞു കൊടുത്ത വ്യാപാരികളെ വീണ്ടും പ്രതിസന്ധിയിയിലാക്കി. ചെറുതാഴം പഞ്ചായത്തില്‍ … Read More

തളിപ്പറമ്പ ഫെസ്റ്റ് : സംഘാടക സമിതി രൂപീകരിച്ചു

  തളിപ്പറമ്പ :ഫെബ്രുവരി 11 മുതൽ മാർച്ച്‌ 06 വരെ തളിപ്പറമ്പ് ഉണ്ടപ്പറമ്പ മൈതാനിയിൽ വെച്ച് നടക്കുന്ന തളിപ്പറമ്പ ഫെസ്റ്റ് 2023 ന്റെ സംഘാടക സമിതി രൂപീകരണ യോഗം   നടന്നു. ശഫീഖ് അത്താഴക്കൂട്ടം അധ്യക്ഷനായി.തളിപ്പറമ്പ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ … Read More

വക്കച്ചന്റെ കിണറില്‍ വീണ രവീന്ദ്രന്റെ ആടിനെ പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

ചെറുപുഴ: വക്കച്ചന്റെ കിണറില്‍ വീണ രവീന്ദ്രന്റെ ആടിനെ പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്ന്‌ വൈകുന്നേരമായിരുന്നു സംഭവം. പ്രാപ്പൊയിലിലെ വക്കച്ചന്റെ വീട്ടുകിണറിലാണ്‌ ചെമ്മണ്ണവിള രവീന്ദ്രന്റെ ആട്‌ വിണത്‌. വിവരമറിഞ്ഞ്‌ പെരിങ്ങോം അഗ്നിരക്ഷാനിലയം അസി.സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ ഫയര്‍ ആന്റ്‌ റെസ്‌ക്യൂ … Read More

കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ്: ഷൗക്കത്തലി പൂമംഗലം പ്രസിഡന്റ്, നാസര്‍ പന്നിയൂര്‍ ജന.സെക്രട്ടറി, കെ.പി.ശാദുലി-ട്രഷറര്‍

കുറുമാത്തൂര്‍: ഏഴര പതിറ്റാണ്ടിന്റെ അഭിമാനം കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് പ്രതിനിധി സമ്മേളനം പൊക്കുണ്ട് ശിഹാബ് തങ്ങള്‍ സൗധത്തില്‍ ജില്ലാ മുസ്ലിം ലീഗ് ജന.സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. ഷൗക്കത്തലി പൂമംഗലം അദ്ധ്യക്ഷത വഹിച്ചു. റിട്ടേണിംഗ് ഓഫീസര്‍ ഒ.പി.ഇബ്രാഹിം കുട്ടി … Read More

സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണക്ലാസ് നടത്തി.

തളിപ്പറമ്പ്: ജില്ലാ സാമൂഹ്യനീതി ഓഫീസ് കണ്ണൂരിന്റെ മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പില്‍ ബോധവല്‍ക്കരണക്ലാസ് സംഘടിപ്പിച്ചു. നഗരസഭാ ഓഫീസില്‍ നടന്ന പരിപാടി വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി അധ്യക്ഷത വഹിച്ചു. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണവും ക്ഷേമവും … Read More

താഴെ പള്ളിയത്ത് ഭൈരവന്‍ കോട്ടം കളിയാട്ടം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍.

ബ്ലാത്തൂര്‍:താഴെ പള്ളിയത്ത് ഭൈരവന്‍ കോട്ടത്തെ കളിയാട്ടം നാളെയും മറ്റന്നാളുമായി നടക്കും. വൈകുന്നേരം മുതല്‍ തോറ്റങ്ങളും വെള്ളാട്ടവും. രാത്രി 2 മണിക്ക് കരിവേടന്‍ തെയ്യം, 3 മണിക്ക് ഭൈരവന്‍ തെയ്യം 4 മണിക്ക് കരിയാത്തനും കൈക്കോളനും തെയ്യങ്ങള്‍. തിങ്കളാഴ്ച രാവിലെ 9 മണിക്ക് … Read More

കരിമ്പം കുണ്ടത്തില്‍കാവ് കളിയാട്ടം ജനുവരി 15 മുതല്‍ 19 വരെ.

കരിമ്പം: കരിമ്പം കുണ്ടത്തില്‍കാവ് പുതിയഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട മഹോല്‍സവം ജനുവരി 15 മുതല്‍ 19 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. 15 ന് വൈകുന്നേരം 4.30 ന് കണിച്ചാമല്‍ ആലയില്‍പടിയില്‍ നിന്നും ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ കലവറനിറക്കല്‍ ഘോഷയാത്ര. രാത്രി 7 … Read More

കോണ്‍ഗ്രസ് കരിങ്കൊടി പ്രകടനം നടത്തി

തളിപ്പറമ്പ്: ഭരണഘടനെയെ അവഹേളിച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണഘടനാ വിരുദ്ധ നടപടിക്കെതിരെ തളിപ്പറമ്പ് ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ കരിങ്കൊടിയേന്തി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര്‍. മോഹന്‍ദാസ് അധ്യക്ഷത … Read More

ദീനദയാല്‍ജി സാംസ്‌ക്കാരികവേദി ക്രിസ്തുമസ്-പുതുവല്‍സരാഘോഷം നടത്തി.

പിലാത്തറ: ദീനദയാല്‍ ജി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ്സ് പുതുവല്‍സര ആഘോഷം സംഘടിപ്പിച്ചു. പിലാത്തറ ഹോപ്പില്‍ നടത്തിയ പരിപാടി ബി.ജെ.പി.സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം ലൂയിസ് ജസ്റ്റിന്‍ ക്രിസ്മസ് സന്ദേശവും ഹോപ്പ് വര്‍ക്കിംഗ് പ്രസിഡണ്ട് … Read More

ജനചേതനയാത്ര വിളംബരജാഥ സംഘടിപ്പിച്ചു

കൈതപ്രം: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നടത്തുന്ന ജനചേതന യാത്രയുടെ ഭാഗമായി കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് നേതൃസമിതികളുടെ ആഭിമുഖ്യത്തില്‍ ഗ്രന്ഥശാലതല വിളംബരജാഥ നടത്തി. വിളംബരജാഥ കണാരംവയലില്‍ ജാഥാ ലീഡര്‍ റഫീഖ് പാണപ്പുഴയ്ക്ക് പഞ്ചായത്ത് മെമ്പര്‍ പ്രീതാലഷ്മണന്‍ ഉദ്ഘാടനം ചെയ്തു. റഫീഖ് … Read More