വാതില്‍ തകര്‍ത്ത് അകത്തുകയറിയ കവര്‍ച്ചക്കാരന്‍ ഉറങ്ങുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണ്ണമാല കവര്‍ന്നു.

പിലാത്തറ: വാതില്‍ തകര്‍ത്ത് അകത്തുകടന്ന കവര്‍ച്ചക്കാരന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ രണ്ടരപവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്തു, പിടിവലിക്കിടയില്‍ ഒന്നരപവന്‍ മാലയുടെ കഷണവുമായി കവര്‍ച്ചക്കാരന്‍ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ പിലാത്തറ പഴിച്ചിയില്‍ ചേറ്റൂരില്ലത്ത് ദേവകി അന്തര്‍ജനത്തിന്റെ(63)മാലയാണ് കവര്‍ന്നത്. റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ ഭാര്യയാണ്. … Read More

201 കുപ്പി മാഹിമദ്യം-പ്രതി വിനോദ് ഓടി രക്ഷപ്പെട്ടു.

ആലക്കോട്: 201 കുപ്പി മാഹിമദ്യവുമായി എത്തിയ ആള്‍ എക്‌സൈസിനെ കണ്ട് മദ്യം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ആലക്കോട് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ ടി.കെ.തോമസും സംഘവും കാര്‍ത്തികപുരം, മണക്കടവ് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് കാര്‍ത്തികപുരത്തുവെച്ച് 201 കുപ്പികളിലായി കൈവശം വെച്ച 28.270 ലിറ്റര്‍ മാഹി … Read More

ഹേമലത ഐ.പി.എസ് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി-പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി.

തിരുവനന്തപുരം: സംസ്ഥാനപോലീസില്‍ വന്‍ അഴിച്ചുപണി. ഉത്തരമേഖലാ ഐ.ജി.തിരുമവ വിക്രം ഉള്‍പ്പെടെ അഞ്ചുപേരെ പ്രമോട്ട് ചെയ്ത് അഡീ. ഡി.ജി.പിമാരായി നിയമിച്ചു. സൈബര്‍ ഓപ്പറേഷന്‍ വിഭാഗത്തിന്റെ ചുമതലയാണ് ഇദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്. ഐ.ജി.കെ.സേതുരാമനെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ … Read More

ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ചു-

തളിപ്പറമ്പ്: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു, ഡ്രൈവര്‍മാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11.30 ന് ദേശീയപാതയില്‍ തൃച്ചംബരത്തായിരുന്നു അപകടം. തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ഡിസയര്‍കാര്‍ മുന്നില്‍ പോകുകയായിരുന്ന ഹൂണ്ടായ് കാറിന് ഇടിച്ച് നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റ് തകര്‍ത്ത് കണ്ണൂര്‍ ഭാഗത്തേക്ക് തിരിഞ്ഞുനില്‍ക്കുന്ന … Read More

തൊണ്ടയില്‍ തോര്‍ത്ത് കുടുങ്ങി 11 കാരന്‍ മരിച്ചു.

പെരുമാച്ചേരി: തൊണ്ടയില്‍ തോര്‍ത്ത് കുടുങ്ങി അപകടത്തില്‍പെട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരണപ്പെട്ടു. ചെക്കികുളം രാധാകൃഷ്ണ എ.യു.പി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി പെരുമാച്ചേരിയില്‍ താമസിക്കുന്ന കെ.ഭഗത് (11) ആണ് മരണപ്പെട്ടത്. സുരേശന്‍-ഷീബ ദമ്പതികളുടെ മകനാണ് ഭഗത് . ഗോകുല്‍ സഹോദരനാണ്. ഇന്നലെ വൈകുന്നേരം … Read More

മദ്രസാധ്യാപകന് 26 വര്‍ഷം തടവും 75,000 രൂപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: പതിനൊന്ന് വയസുകാരിക്ക് നേരെ നിരന്തര ലൈംഗികാതിക്രമം, മദ്രസ അധ്യാപകന് 26 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ. ആലക്കോട് ഉദയഗിരിയിലെ കക്കാട്ട് വളപ്പില്‍ കെ.വി.മുഹമ്മദ് റാഫിയെയാണ്(37) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്‌മാന്‍ ശിക്ഷിച്ചത്. 2017 ലാണ് … Read More

തീപിടുത്തം തുടരുന്നു-മാതമംഗലത്ത് ജനങ്ങള്‍ ആശങ്കയില്‍.

മാതമംഗലം: മാതമംഗലത്ത് തീപിടുത്തം തുടരുന്നു. ഇന്ന് വൈകുന്നേരം നാലോടെ ഉണ്ടായ തീപിടുത്തത്തില്‍ ഒരേക്കറോളം സ്ഥലത്തെ മരങ്ങളും അടിക്കാടുകളും കത്തിനശിച്ചു. ഇന്നലെ തീപിടുത്തം ഉണ്ടായ മിനി ഇന്ഡസ്ട്രിയല്‍ എസ്റ്റേറ്റിന് 200 മീറ്റര്‍ മാറി കൃഷ്ണന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തീപിടിച്ചത്. കാറ്റും കനത്ത … Read More

കിണറില്‍ അകപ്പെട്ട പശുവിന് പെരിങ്ങോം അഗ്നിശമനസേന രക്ഷകരായി.

പെരിങ്ങോം: മുപ്പത്തിയഞ്ചടി താഴ്ച്ചയുള്ള കിണറില്‍ വീണ പശുവിനെ അഗ്നിരക്ഷാസേന സുരക്ഷിതമായി കരയിലെത്തിച്ചു. കുന്നുംകൈ കപ്പാത്തിയിലെ കെ.വി.ബാലകൃഷ്ണന്‍ എന്നയാളുടെ പശുവാണ് അയാളുടെ തന്നെ 35 അടി താഴ്ചയുള്ള കിണറില്‍ അകപ്പെട്ടത്. പെരിങ്ങോം അഗ്‌നി രക്ഷാ കേന്ദ്രം സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍പ്പെട്ട … Read More

കഞ്ചാവ് From അസം-മൂന്നുപേര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: കാല്‍ കിലോ കഞ്ചാവുമായി 3 യുവാക്കള്‍ എക്‌സൈസ് പിടിയില്‍. ക്രിസ്മസ്-ന്യൂഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷ്‌റഫും സംഘവും ശ്രീകണ്ഠപുരം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് അസം സ്വദേശികളായ മോനോര്‍ ഉദ്ദിന്‍, കരീംഅലി, അസിം ഉദ്ദീന്‍ … Read More

വീടിന്റെ മുകള്‍നിലയിലെ റബ്ബര്‍പുകപ്പുരയും വാട്ടര്‍ ടാങ്കും കത്തിനശിച്ചു.

കോടോപ്പള്ളി: വീടിന് മുകള്‍ നിലയില്‍ നിര്‍മ്മിച്ച റബ്ബര്‍ പുകപ്പുര കത്തിനശിച്ചു, 20,000 രൂപയുടെ നഷ്ടം. കോടോപ്പള്ളിയിലെ കോവൂര്‍ പുത്തന്‍പുരയ്ക്കല്‍ സജിയുടെ വീട്ടിലെ റബ്ബര്‍ പുകപ്പുരയാണ് തീപിടിച്ച് നശിച്ചത്. ഇന്ന് വൈകുന്നേരം ആറോടെയായിരുന്നു സംഭവം. 60 റബ്ബര്‍ ഷീറ്റുകളും വാട്ടര്‍ ടാങ്കും ഉള്‍രപ്പെടെയാണ് … Read More