അഞ്ച് ക്ഷേത്രഭണ്ഡാരങ്ങള്‍ കവര്‍ന്നു-പരിയാരം പോലീസ് പരിധിയില്‍ വീണ്ടും മോഷണം.

പിലാത്തറ:ചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരങ്ങള്‍ കവര്‍ന്ന നിലയില്‍. റോഡരികിലെയും ക്ഷേത്ര മതിലിനകത്തെയും രണ്ട് ഭണ്ഡാരങ്ങള്‍ പൊളിക്കാത്ത നിലയിലുണ്ട്. എല്ലാ മാസവും സംക്രമ അടിയന്തരത്തിനാണ് ഭണ്ഡാരങ്ങള്‍ തുറക്കുക പതിവ്. അതു പ്രകാരം ബുധനാഴ്ച അടിയന്തരക്കാരും ഭാരവാഹികളും വന്നപ്പോഴാണ് ഭണ്ടാരങ്ങള്‍ പൊളിച്ച് … Read More

തുണിയഴിച്ച് കാണിക്കല്‍- സുലൈമാന് രണ്ട് വര്‍ഷം തടവും 10,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ പിന്തുടര്‍ന്ന് തുണിയഴിച്ച് കാണിച്ച ആലപ്പുഴക്കാരന് 2 വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ മണ്ണഞ്ചേരിയിലെ കന്നപ്പള്ളിച്ചിറ വീട്ടില്‍ ബീരാന്റെ മകന്‍ ബി.സുലൈമാന്‍ എന്ന സല്‍മാനെയാണ്(39) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി … Read More

മോതിരം കുടുങ്ങി-അഗ്‌നിശമനസേന മുറിച്ചു മാറ്റി-

തളിപ്പറമ്പ്: യുവാവിന്റെ വിരലില്‍ കുടുങ്ങിയ വെള്ളിമോതിരം അഗ്നിശമനസേനാംഗങ്ങള്‍ മുറിച്ചുനീക്കി. ഇന്ന് രാത്രി 9 മണിയോടെ നീരും വേദനയുമായി സ്‌റ്റേഷനിലെത്തിയ ചപ്പാരപ്പടവ് മംഗര പി.പി.ഹൗസിലെ പി.കെ.മുജീബ്‌റഹ്മാന്‍(30) എന്നയാളുടെ വിരലിലെ വെള്ളി മോതിരം സേനാംഗങ്ങള്‍ ഇലക്ടിക് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് നീക്കി. മോതിരം വിരലില്‍ … Read More

മൊബൈല്‍ വിലക്കി-17 കാരി എലിവിഷം കഴിച്ച് മരിച്ചു.

തളിപ്പറമ്പ്: അമിതമായ മൊബൈല്‍ ഉപയോഗം മാതാപിതാക്കള്‍ വിലക്കിയതിന് എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ആലക്കോട് രയരോം ബിംബുംകാട്ടെ ചിറവയല്‍ ബിജു-ലിസ ദമ്പതികളുടെ മകള്‍ ഫ്രെഡില്‍മരിയ(17) ആണ് മരിച്ചത്. കരിമ്പത്തെ എസ്.ജി. മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥിനിയാണ്. എക സഹോദരി … Read More

ടാങ്കര്‍ലോറി ഇടിച്ച് മരിച്ചത് തൃക്കരിപ്പൂരിലെ അര്‍ജുന്‍-എടാട്ടുമ്മലിലെ സി.ഗണേശന്‍-എന്‍.കെ.സരിത ദമ്പതികളുടെ മകന്‍.

പരിയാരം: ടാങ്കര്‍ലോറിയും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് മരിച്ചത് തൃക്കരിപ്പൂര്‍ എടാട്ടുമ്മല്‍ സ്വദേശി അര്‍ജുന്‍(21). ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ദേശീയപാതയില്‍ പയ്യന്നൂര്‍ വെള്ളൂര്‍ കൊട്ടണച്ചേരിയില്‍ അപകടം നടന്നത്. കെ.എല്‍ 08-എസ്.4645 ബൈക്കും ടി.എന്‍.30 ഡി.ജെ.7199 ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. അര്‍ജുന്‍ തല്‍ക്ഷണം മരിച്ചു. … Read More

ടാങ്കര്‍ലോറിയും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് തല്‍ക്ഷണം മരിച്ചു.

പരിയാരം: ടാങ്കര്‍ലോറിയും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് തല്‍ക്ഷണം മരിച്ചു. തൃക്കരിപ്പൂരില്‍ പഠിക്കുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണെന്ന് സംശയിക്കുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ദേശീയപാതയില്‍ പയ്യന്നൂര്‍ വെള്ളൂര്‍ കൊട്ടണച്ചേരിയിലാണ് അപകടം- സുമാര്‍ 30 വയസ് തോന്നിക്കുന്ന യുവാവ് ഓടിച്ച ബൈക്ക് … Read More

ടി.ടി.കെ.ദേവസ്വം ക്ഷേത്രങ്ങളില്‍ വഴിപാടു നിരക്കില്‍ വന്‍ വര്‍ദ്ധനക്ക് ശുപാര്‍ശ. 100 ശതമാനം മുതല്‍ 10 ഇരട്ടിവരെ വര്‍ദ്ധനവ്-

തളിപ്പറമ്പ്: വഴിപാടുകള്‍ക്ക് പുതുവര്‍ഷത്തില്‍ വന്‍തോതില്‍ വര്‍ദ്ധനവ് വരുത്താന്‍ ടി.ടി.കെ.ദേവസ്വം ഒരുങ്ങുന്നു. തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥക്ഷേത്രം എന്നിവിടങ്ങളിലാണ് നിലവിലുള്ള വഴിപാട് നിരക്കില്‍ 100 ശതമാനവും അതിന് മുകളിലും വര്‍ദ്ധനവ് വരുത്താന്‍ ഒരുങ്ങുന്നത്. രാജരാജേശ്വരക്ഷേത്രത്തില്‍ പൊന്നിന്‍കുടം 1200 ല്‍ … Read More

എം.ഡി.എം.എ വീരന്‍ മിന്നല്‍ ഹബീബ് പോലീസ് പിടിയില്‍.

  ശ്രീകണ്ഠാപുരം: ജില്ലയിലെ കുപ്രസിദ്ധ എം.ഡി.എം.എ വില്‍പ്പനക്കാരന്‍ ശ്രീകണ്ഠാപുരം പഴയങ്ങാടിയിലെ മിന്നല്‍ ഹബീബ് എന്ന വി.പി.ഹബീബ്‌റഹ്മാന്‍(29) പോലീസിന്റെ പിടിയിലായി. കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ മലയോര മേഖലയായ ശ്രീകണ്ഠാപുരം, ചുഴലി, ചെങ്ങളായി, വളക്കൈ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കടക്കം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ വില്‍പ്പന … Read More

മിന്നല്‍ ബസ് സമരത്തിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ മിന്നല്‍

തളിപ്പറമ്പ്: മിന്നല്‍ ബസ് പണിമുടക്കിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ മിന്നല്‍ സമരം. തളിപ്പറമ്പ്, പയ്യന്നൂര്‍, ആലക്കോട് മേഖലയില്‍ നിലനില്‍ക്കുന്ന ബസ് മിന്നല്‍ പണിമുടക്കിനെതിരെയാണ് ഇന്ന് രാവിലെ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജോ.ആര്‍.ടി.ഒ ഓഫീസ് ഉപരോധിച്ചത്. ഓഫീസ് നടുക്കളത്തില്‍ … Read More

അനധികൃത ചെങ്കല്‍ പണകളില്‍ റെയിഡ്, മൂന്ന് ലോറികള്‍ പിടിച്ചെടുത്തു.

പരിയാരം: അനധികൃത ചെങ്കല്‍ പണകളില്‍ റവന്യൂ അധികൃതര്‍ മിന്നല്‍ പരിശോധന നടത്തി, മൂന്ന് ലോറികള്‍ പിടിച്ചെടുത്തു. പരിയാരം, വായാട് പൊന്നുരുക്കിപ്പാറ പ്രദേശങ്ങളിലാണ് പരിശോധന നടന്നത്. പൊന്നുരുക്കിപ്പാറയില്‍ നിന്ന് പിടിച്ചെടുത്ത ലോറികള്‍ പരിയാരം പോലീസിന്റെ കസ്റ്റഡിയിലാണ്. ജൂനിയര്‍ സൂപ്രണ്ട് കെ.ബീന, വില്ലേജ് ഓഫീസര്‍ … Read More