കൈതപ്രത്ത് ബി.ജെ.പി പ്രാദേശിക നേതാവിനെ വെടിവെച്ചുകൊന്നു.

പിലാത്തറ: കൈതപ്രത്ത് ബി.ജെ.പി പ്രാദേശിക നേതാവിനെ വെടിവെച്ചുകൊന്നു. കൈതപ്രം സ്വദേശിയും ഗുഡ്‌സ് ഓട്ടോ ഡ്രൈവറുമായ രാധാകൃഷ്ണന്‍(49)ആണ് മരണപ്പെട്ടത്. രാത്രി ഏഴരയോടെയാണ് സംഭവം. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും കുടുംബപ്രശ്‌നങ്ങളാണെന്നും സൂചനയുണ്ട്. പ്രതിയെ പരിയാരം പോലീസ് പിടികൂടിയിട്ടുണ്ട്.

ബാങ്ക് ജീവനക്കാരിയെ ഭര്‍ത്താവ് പട്ടാപ്പകല്‍ ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു.

തളിപ്പറമ്പ്: ബാങ്ക് ജീവനക്കാരിയെ ഭര്‍ത്താവ് പട്ടാപ്പകല്‍ ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പൂവ്വം എസ്.ബി.ഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് വെട്ടേറ്റത്. ഭര്‍ത്താവിനെ പോലീസ് തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്‌നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

തൃക്കരിപ്പൂര്‍: ചുമട്ടുതൊഴിലാളിയായ യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ നടക്കാവിലെ ടി.വി.ശരത്(28)നെയാണ് ഇന്നലെ വൈകുന്നേരം 3.30 ന് ഉദിനൂര്‍ റെയില്‍വെ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടത്. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More

നടപടി കര്‍ശനം-കുഴപ്പക്കാരന്‍ സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് Get OUT

തളിപ്പറമ്പ്: സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ്‌കേസെടുത്ത വിദ്യാര്‍ത്ഥിയെ പുറത്താക്കിയതായി പ്രിന്‍സിപ്പാള്‍ സിറാജ് അറിയിച്ചു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഫൈസനെയാണ് കോളേജില്‍ നിന്ന് ഡിസ്മിസ് ചെയ്തത്. പാപ്പിനിശേരി ചുങ്കം ഈമാന്‍ മസ്ജിദിന് സമീപത്തെ ജുബൈനാസ് … Read More

എസ്.ഐയെ ആക്രമിച്ച് പൂഴി വാഹനവുമായി രക്ഷപ്പെട്ട മണല്‍ മാഫിയാ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍.

പയ്യന്നൂര്‍: എസ്.ഐയെ ആക്രമിച്ച് പൂഴിവാഹനവുമായി രക്ഷപ്പെട്ട മണല്‍ മാഫിയാ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. പയ്യന്നൂര്‍ എസ്.ഐ കെ.ദിലീപിനെയാണ്(56) മണല്‍മാഫിയാ സംഘം ആക്രമിച്ചത്. പാലക്കോട് സ്വദേശികളായ ഫവാസ്(35), ഷെരീഫ്(30) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ ഒരാളെകൂടി പിടികിട്ടാനുണ്ട്. ഇന്നലെ രാവിലെ 7.45 ന് കൊററി … Read More

തളിപ്പറമ്പ് കോഫിഹൗസ് ജീവനക്കാരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു.

കീച്ചേരി: ഇന്ത്യന്‍ കോഫിഹൗസ് ജീവനക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു. തളിപ്പറമ്പ് കോഫിഹൗസിലെ ജീവനക്കാരന്‍ തളിപ്പറമ്പ് പുഴക്കുളങ്ങരയിലെ മോഹനന്റെ മകന്‍ അമല്‍(27) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ദേശീയപാതയില്‍ കണ്ണപുരം പോലീസ് പരിധിയിലെ കല്യാശേരി ഹാജിമൊട്ടയിലായിരുന്നു അപകടം.

ശ്രീകണ്ഠാപുരത്ത് ടെമ്പോ ട്രാവലര്‍ കത്തി നശിച്ചു.

ശ്രീകണ്ഠാപുരം: കോട്ടൂര്‍ പാലത്തിന് സമീപം ടെമ്പോ ട്രാവലര്‍ കത്തിനശിച്ചു. ചെമ്പേരിയിലെ പുത്തന്‍പുരയില്‍ പി.എസ്. ഷെജു എന്നയാളുടെ കെ.എല്‍-59 എ.എ 6540 ( ഫോഴ്‌സ് ) ടെമ്പോ ട്രാവലറാണ് കാന്തല്ലൂരിലേക്ക് ട്രിപ്പ് പോയി ചെമ്പേരിയില്‍ ആളുകളെ ഇറക്കി വന്ന് കോട്ടൂര്‍ പാലത്തിന് സമീപം … Read More

പ്രശസ്ത യൂറോളജിസ്റ്റും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ വിദഗ്ദനുമായ ഡോ. ജോര്‍ജ് പി എബ്രഹാം തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: പ്രശസ്ത യൂറോളജിസ്റ്റും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ വിദഗ്ദനുമായ ഡോ. ജോര്‍ജ് പി എബ്രഹാം മരിച്ച നിലയില്‍. 70 വയസ്സായിരുന്നു. ആലുവയ്ക്കടുത്ത് നെടുമ്പാശ്ശേരിയിലെ ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊച്ചിയിലെ ഇളംകുളം സ്വദേശിയാണ്. എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ സീനിയര്‍ … Read More

കഞ്ചാവ് വേട്ട തുടരുന്നു. 1.910 കിലോഗ്രാം പിടിച്ചെടുത്തു, യുവാവ്  അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും പോലീസിന്റെ വന്‍ കഞ്ചാവ് വേട്ട, സ്‌ക്കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന 1.910 കിലോഗ്രാം കഞ്ചാവ് സഹിതം യുവാവ്  അറസ്റ്റില്‍. തളിപ്പറമ്പ് പോലീസ് കഴിഞ്ഞ ദിവസം ആരംഭിച്ച മയക്കുമരുന്നു വേട്ടയുടെ ഭാഗമായി കഞ്ചാവ് വലിക്കാരേയും വില്‍പ്പനക്കാരെയും പിടികൂടുന്നതിനായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ … Read More

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.

പരിയാരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കുഞ്ഞിമംഗലം തലായി താമരക്കാപ്പ് ശ്രീ മുത്തപ്പന്‍ മടപ്പുരയ്ക്കു സമീപത്തെ കുടുക്കുവളപ്പില്‍ വീട്ടില്‍ പി.പി.ഗോവിന്ദന്‍(69) ആണ് മരിച്ചത്. ഭാര്യ: കെ.വി.പുഷ്പ. മക്കള്‍: കെ.വി.നിഖില്‍(ബംഗളൂരു), കെ.വി.നിതിന്‍ (അബുദാബി ). മരുമകള്‍: ഗോപിക മുട്ടില്‍ (ചെറുകുന്ന്). ശവസംസ്‌കാരം … Read More