പരിയാരം പൊയിലില്‍ വീണ്ടും കവര്‍ച്ച-വയോധികയെ കെട്ടിയിട്ട് 9 പവനും 15,000 രൂപയും കവര്‍ന്നു.

  പരിയാരം: ചിതപ്പിലെപോയിലില്‍ വീണ്ടും പളുങ്ക്ബസാര്‍ മോഡല്‍ കവര്‍ച്ച. വയോധികയെ കെട്ടിയിട്ട് 9 പവന്‍ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും കവര്‍ച്ച ചെയ്തു. പൊയില്‍ പെട്രോള്‍പമ്പിന് സമീപത്തെ ഡോ.കെ.എ.ഷക്കീര്‍അലിയുടെ വീട്ടിലാണ് ഇന്നലെ രാത്രി പന്ത്രണ്ടോടെ നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്. ഷക്കില്‍അലിയും ഭാര്യ … Read More

തീവെച്ച് നശിപ്പിച്ചു-ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ നിര്‍ത്തിയിട്ട സ്‌ക്കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു-

പരിയാരം: ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌ക്കൂട്ടര്‍ പുറത്തെടുത്തുകൊണ്ടുപോയി തീവെച്ച് നശിപ്പിച്ചു. ഏഴിലോട് തിരുവാതിര വെഞ്ചേഴ്‌സ് എന്ന ക്വാര്‍ട്ടേഴ്‌സിലെ സാന്ദ്ര വര്‍ഗീസിന്റെ പേരിലുള്ള കെ.എല്‍.13 എ.പി. 6481 ഡിയോ സ്‌ക്കൂട്ടറാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ കത്തിച്ചത്. വിവരമറിഞ്ഞ് പയ്യന്നൂര്‍ അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ … Read More

പൊയിലില്‍ വീണ്ടും കവര്‍ച്ച-പോലീസ് വെള്ളരിക്കോലമായി.

പരിയാരം: പരിയാരം ചിതപ്പിലെപൊയിലില്‍ വീണ്ടും കവര്‍ച്ച, ജനലഴി മുറിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ വീട്ടിലുണ്ടായിരുന്ന വയോധികയെ കെടട്ടിയിട്ട് മോഷണം നടത്തി. സി.സി.ടി.വിയുടെ ഡി.വി.ആര്‍ ഉള്‍പ്പെടെ മോഷ്ടാക്കള്‍ കൊണ്ടുപോയതായാണ് വിവരം. സപ്തംബര്‍ 29 ന് ചിതപ്പിലെ പൊയില്‍ പളുങ്കുബസാറില്‍ നടന്ന അതേ രീതിയിലാണ് ഇവിടെയും … Read More

തളിപ്പറമ്പിലെ പ്രധാന മയക്കുമരുന്ന് വില്പനക്കാരനായ ഷിബിന്‍ റോയ് എക്‌സൈസ് പിടിയില്‍.

തളിപ്പറമ്പ്: തളിപ്പറമ്പിലെ പ്രധാന മയക്കുമരുന്ന് വില്പനക്കാരനായ ഷിബിന്‍ റോയ് എക്‌സൈസിന്റെ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ചിലെ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ കെ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ വി. അബ്ദുള്‍ ലത്തീഫ് , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഉല്ലാസ് … Read More

യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: യുവാവിനെ വീട്ടുവരാന്തയിലെ കഴുക്കോളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുപ്പം മരത്തക്കാട്ടെ കിഴക്കേപ്പാത്ത് ജിതിന്‍(33)ആണ് മരിച്ചത്. കണ്ണന്‍-ശ്യാമള ദമ്പതികളുടെ മകനാണ്. പയ്യന്നൂരിലെ പി.എസ്.സി പരിശീലന കേന്ദ്രത്തിലെ അധ്യാപകനാണ്. സഹോദരി-ജിതിന. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം വൈകുന്നേരത്തോടെ … Read More

റോയല്‍ ട്രാവന്‍കൂറിന്റെ എ.ടിഎമ്മും അടച്ചുപൂട്ടി.

തളിപ്പറമ്പ്: സ്വകാര്യ പണമിടപാട് സ്ഥാപനമായ റോയല്‍ ട്രാവന്‍കൂര്‍ ബാങ്കിന്റെ വിവിധ ശാഖകളില്‍ നിക്ഷേപം പിന്‍വലിക്കുന്നത് സംബന്ധിച്ച് നിരവധി തര്‍ക്കങ്ങള്‍ നിലനില്‍ക്കവെ ബാങ്കിന്റെ മന്നയിലുള്ള എ.ടി.എം കൗണ്ടര്‍ രണ്ടാഴ്ച്ചയിലേറെയായി അടച്ചിട്ട നിലയില്‍. തുറന്നിരുന്ന സമയത്തുപോലും പണം ലഭിക്കുന്നത് അപൂര്‍വ്വം മാത്രമായ ഈ എ.ടി.എം … Read More

ചെക്ക്‌കേസ്- കേരളാ ബാങ്ക് ജോ.ഡയരക്ടറായ ചുഴലി സ്വദേശിയെ തളിപ്പറമ്പ് കോടതി ശിക്ഷിച്ചു.

തളിപ്പറമ്പ്: പണം കടം വാങ്ങിയതിന് പകരം നല്‍കിയ ചെക്ക് പണമില്ലാതെ മടങ്ങിയ സംഭവത്തില്‍ ചെക്ക് നല്‍കിയ കേരളാ ബാങ്ക് ജോ.ഡയരക്ടറും കണ്‍കറന്റ് ഓഡിറ്ററുമായ ചുഴലി സ്വദേശിയെ കോടതി ശിക്ഷിച്ചു. കോഴിക്കോട് കേരളാ ബാങ്കില്‍ ജോലി ചെയ്യുന്ന കോയാടന്‍ കോറോത്ത് കെ.കെ.സത്യപാലനെയാണ് തളിപ്പറമ്പ് … Read More

കുപ്രസിദ്ധ മോഷ്ടാക്കള്‍ പരിയാരം പോലീസ് പിടിയില്‍.

പരിയാരം: രണ്ട് കുപ്രസിദ്ധ മോഷ്ടാക്കള്‍ പരിയാരം പോലീസിന്റെ പിടിയിലായി. ഇപ്പോള്‍ ആലക്കോട് താമസിക്കുന്ന സിദ്ദിക്ക് (51), കോഴിക്കോട് സ്വദേശി രഞ്ജിത്ത് (26) എന്നിവരെയാണ് ഇന്നലെ പരിയാരം എസ്.ഐയും സംഘവും പിലാത്തറ ബസ്റ്റാന്റില്‍ നിന്ന് പിടികൂടിയത്. പ്രതികള്‍ പഴയങ്ങാടി ഭാഗത്ത് നിന്ന് വരുന്നുണ്ടെന്ന് … Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ചെറുകുന്ന് സ്വദേശി പോലീസ് പിടിയില്‍

പരിയാരം: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചെറുകുന്ന് പൂങ്കാവ് സ്വദേശി ഇസ്മായിലിനെയാണ്(24) നെയാണ് പരിയാരം പോലീസ് ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. 2023 ഏപ്രില്‍ മുതല്‍ പരിചയപ്പെട്ട പരിയാരം പോലീസ് പരിധിയിലെ പെണ്‍കുട്ടിയെയാണ് ഇസ്മയില്‍ പല സ്ഥലങ്ങളിലായി … Read More

ബസിടിച്ചു മറിഞ്ഞ ഓട്ടോറിക്ഷക്ക് തീപിടിച്ച് രണ്ടു പേര്‍ വെന്തുമരിച്ചു

കൂത്തുപറമ്പ്: ബസ് തട്ടി മറിഞ്ഞ ഓട്ടോറിക്ഷക്ക് തീപിടിച്ച് രണ്ടു പേര്‍ വെന്തുമരിച്ചു. ഇന്ന് രാത്രി ഒമ്പത് മണിയോടെ തലശ്ശേരി- കൂത്തുപറമ്പ് റോഡില്‍ ആറാംമൈല്‍ ആണിക്കാംപൊയില്‍ മൈതാനപ്പള്ളിക്ക് സമീപമാണ് അപകടം. തലശ്ശേരിയില്‍ നിന്ന് കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെ വന്ന ഓട്ടോറിക്ഷയില്‍ … Read More