വീടിന്റെ ടെറസില്‍ കുടുങ്ങിയയാളെ അഗ്‌നി രക്ഷാ സേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: പ്ലമ്പിംഗ് ജോലിയില്‍ സഹായിക്കുന്നതിനായി വീടിന്റെ ടെറസില്‍ കയറി കുടുങ്ങിയ യുവാവിനെ തളിപ്പറമ്പ അഗ്‌നി രക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. ചേപ്പറമ്പ് പയറ്റിയാലിലെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന വീടിന്റെ ഒന്നാം നിലയില്‍ കുടുങ്ങിയ പയറ്റിയാലിലെ ടി.വി.സുബിനെയാണ് തളിപ്പറമ്പ അഗ്‌നിരക്ഷാനിലയം സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ … Read More

ട്രാന്‍സ് വുമണ്‍ എമി ഷിറോണിന് എന്‍.ജി.ഒ യൂണിയന്‍ വീട് നിര്‍മ്മിച്ചുനല്‍കി.

പരിയാരം: ട്രാന്‍സ് വുമണ്‍ എമി ഷിറോണിന് എന്‍ ജി ഒ യൂണിയന്‍ നിര്‍മ്മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി. കേരള എന്‍ ജി ഒ യൂണിയന്‍ വജ്രജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ അതിദരിദ്ര ജനവിഭാഗത്തിലെ 60 കുടുംബങ്ങള്‍ക്ക് 60 സ്‌നേഹവീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് … Read More

സ്വര്‍ണ്ണ വില കുറഞ്ഞു. പവന്-53,720 രൂപ.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് വില 53,720 ലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6715 രൂപയാണ്. ഗ്രാം വിലയില്‍ 10 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഓഹരി വിപണിയില്‍ ഉണ്ടായ … Read More

കൊല്ലപ്പെട്ട ദേവസ്യയുടെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും.

ആലക്കോട്: സഹോദരിയുടെ മകന്‍ കൊലപ്പെടുത്തിയ ഭിന്നശേഷിക്കാരനായ കൂമ്പുക്കല്‍ തങ്കച്ചന്‍ എന്ന ദേവസ്യയുടെ(76) മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സംസ്‌ക്കരിക്കും. ഇന്നലെ വൈകുന്നേരം നടന്ന കൊലപാതകവിവരം രാത്രി 8.30 നാണ് പുറംലോകം അറിഞ്ഞത്. കേസിലെ പ്രതി … Read More

ഓണ്‍ലൈന്‍ വലകള്‍ വ്യാപകം ചെറുപഴശി സ്വദേശിയുടെ 9,10,000 നഷ്ടപ്പെട്ടു.

കണ്ണൂര്‍: പാര്‍ട്ടൈം ജോലി വഴി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് വാട്സ്ആപ്പ്, ടെലിഗ്രാം എന്നിവ വഴി ബന്ധപ്പെട്ട അജ്ഞാതന്‍ 9,10,000 രൂപ തട്ടിയെടുത്തതായി പരാതി. മയ്യില്‍ ചെറുപഴശിയിലെ കാലടി എല്‍.പി.സ്‌ക്കൂളിന് സമീപത്തെ സുന്ദര്‍നിലയത്തില്‍ താമസിക്കുന്ന എ.കെ.സുന്ദറിന്റെ(48) പണമാണ് തട്ടിയെടുത്തത്. ഏപ്രില്‍ 28 മുതല്‍ … Read More

പിലാത്തറയില്‍ ഒ.വി.നാരായണ്‍ അനുസ്മരണ സമ്മേളനം.

പിലാത്തറ: കര്‍ഷകസംഘം പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത വ്യക്തിയായിരുന്നു ഒ.വി.നാരായണനെന്ന് മുന്‍ മന്ത്രി എം.വിജയകുമാര്‍.  കര്‍ഷക സംഘം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും 16 വര്‍ഷക്കാലം ജില്ല പ്രസിഡന്റുമായിരുന്ന ഒ.വി നാരായണന്‍ അനുസ്മരണ സമ്മേളനം പിലാത്തറയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

പരിയാരത്തെക്കുറിച്ച് മിണ്ടാന്‍ സ്പീക്കര്‍ എത്തിയില്ല.

പരിയാരം: പരിയാരത്തെക്കുറിച്ച് മിണ്ടാന്‍ സ്പീക്കര്‍ എത്തിയില്ല. കണ്ണൂര്‍ ജില്ലാ നേഴ്‌സസ് വാരാഘോഷത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ വിട്ടുനിന്നതാണ് വിവാദമായത്. മെഡിക്കല്‍ കോളേജില്‍ അടിസ്ഥാനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവാതെ സര്‍ക്കാരും ബന്ധപ്പെട്ട അധികൃതരും നിസംഗരായുള്ള നില്‍പ്പ് തടരുകയാണ്. എട്ട് നിലകളിലേക്ക് രോഗികളും കൂട്ടിരിപ്പുകാരും … Read More

സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരെ ചൂഷണം ചെയ്യുന്നത് തടയാന്‍ ആര്‍ക്കും സാധിക്കുന്നില്ലെന്നത് ഖേദകരം:കവി മുരുകന്‍ കാട്ടാക്കട.

പരിയാരം: മാലാഖമാര്‍ എന്നു പറഞ്ഞ് സന്തോഷിപ്പിക്കുന്നതിലപ്പുറം നേഴ്‌സുമാരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആരും ശ്രമിക്കുന്നില്ലെന്ന് കവി മുരുകന്‍ കാട്ടാക്കട. കണ്ണൂര്‍ ജില്ലാ നഴ്‌സസ് വാരാഘോഷം സമാപന സമ്മേളനം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലെ ലിനി പുതുശേരി നഗറില്‍ … Read More

ലാഭം കൊതിച്ചു, തമ്പുരാന്‍നഗറിലെ സുരേഷിന് പണികിട്ടി.

തളിപ്പറമ്പ്: വീണ്ടും തളിപ്പറമ്പില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്, 9,55,000 രൂപ തട്ടിയെടുത്തതായ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇപ്പോള്‍ ചിറവക്ക് തമ്പുരാന്‍ നഗറില്‍ ഈറ്റിശേരി ഇല്ലം മഠത്തില്‍ താമസിക്കുന്ന കോഴിക്കോട് ബേപ്പൂര്‍ കല്ലംവള്ളി വീട്ടില്‍ കെ.ജി. സുരേഷിന്റെ(46)പരാതിയിലാണ് കേസ്. ഏപ്രില്‍ 18 … Read More

അപകടകാരണം അമിതവേഗതയെന്ന് സൂചന.

തളിപ്പറമ്പ്: അമിതവേഗതയില്‍ ബൈക്ക് നിയന്ത്രിക്കാനാവാത്തതാണ് തളിപ്പറമ്പില്‍ നടന്ന ബൈക്കപകടത്തിന് കാരണമെന്ന് സൂചന. ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട കെ.എല്‍-65 എസ്-5828 മാരുതി സ്വിഫ്റ്റ് കാറിന്റെ പിറകിലാണ് ഇവര്‍ സഞ്ചരിച്ച കെ.എല്‍-13 എ യു 1042 ബൈക്ക് ഇടിച്ചുകയറിയത്. ഇവര്‍ കുപ്പം ഭാഗത്തുനിന്നും തളിപ്പറമ്പ് ടൗണ്‍ … Read More