തളിപ്പറമ്പ് നഗരസഭയിലെ ചില തസ്തികകളില്‍ നടപടിക്രമം പാലിക്കാതെ നിയമനം-വിവരാവകാശ രേഖകള്‍ പുറത്ത്.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിലെ ചില തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന ആക്ഷേപത്തിന് തെളിവായി വിവരാവകാശ രേഖകള്‍. തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് 769/2023/LSGD-30-3-2023 പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഏഴ് തസ്തികകളില്‍ നിയമനം നടത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് വിജിലന്‍സിന് ഉള്‍പ്പെടെ … Read More

അപകടകെട്ടിടം-നടപടിക്ക് നഗരസഭയും കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

തളിപ്പറമ്പ്: തളിപ്പറമ്പ് ദേശീയപാതയോരത്തെ അപകടാവസ്ഥയിലായ ഭാഗം നീക്കം ചെയ്യണമെന്ന് നഗരസഭാ അധികൃതര്‍ കെട്ടിടം ഉടമക്ക് നിര്‍ദ്ദേശം നല്‍കി. കെട്ടിടം സുരക്ഷിതമാക്കാത്തപക്ഷം പൊളിച്ചു നീക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും ആവശ്യമെന്നു വന്നാല്‍ കേരള മുന്‍സിപ്പല്‍ ചട്ടം വിഭാഗം 411 പ്രകാരം നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് … Read More

മഴക്കാലപൂര്‍വ്വ ശുചീകരണവുമായി ചപ്പാരപ്പടവ് പഞ്ചായത്ത്.

ഒടുവള്ളിത്തട്ട് : മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒടുവള്ളിത്തട്ട് ബസ്റ്റാന്‍ഡ് പരിസരം, ചാണാക്കുണ്ട് ടൗണ്‍ എന്നിവിടങ്ങളില്‍ ശുചീകരണം നടത്തി. മംഗര വാര്‍ഡിലെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദഘാടനം വാര്‍ഡ് മെമ്പര്‍ പി.പി.വിനീതയും കുട്ടിക്കരി വാര്‍ഡില്‍ ഷേര്‍ളി ചാക്കോയും നിര്‍വ്വഹിച്ചു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ … Read More

ചിറവക്കില്‍ ട്രാഫിക് ലൈറ്റുകള്‍ വരുന്നു-ജൂണ്‍ ആദ്യവാരം മുതല്‍ പ്രവര്‍ത്തിപ്പിക്കും.

തളിപ്പറമ്പ്: ദേശീയപാതയില്‍ ചിറവക്ക് ജംഗ്ഷനില്‍ ട്രാഫിക് നിയന്ത്രണത്തിന് ലൈറ്റുകള്‍ വരുന്നു, ജൂണ്‍ ആദ്യവാരം മുതല്‍ ഇത് പ്രവര്‍ത്തന ക്ഷമമാകും.  കെല്‍ട്രോണാണ് സോളാറില്‍ പ്രവര്‍ത്തിക്കുന്ന 6 ലൈറ്റുകള്‍ ചിറവക്ക് ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്നത്. തളിപ്പറമ്പ് നഗരസഭയുടെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 17 ലക്ഷം … Read More

നടുവില്‍ ക്ഷീരസംഘം സെക്രട്ടെറിയേയും ഭാരവാഹികളേയും പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണി.

നടുവില്‍: നടുവില്‍ ക്ഷീരസംഘത്തില്‍ കയ്യാങ്കളിയും പോലീസ് കേസും. ഓഫീസില്‍ യോഗം ചേര്‍ന്നുകൊണ്ടിരിക്കെ ക്ഷീരസംഘം സെക്രട്ടെറിയേയും ഭാരവാഹികളേയും വാതില്‍ പറത്തുനിന്ന് പൂട്ടി പെട്രോള്‍ ഒഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് കുടിയാന്‍മല പോലീസ് കൊക്കായിയിലെ പനക്കല്‍ മാര്‍ട്ടിന്‍ ജോസഫിന്റെ(50)പേരില്‍ കേസെടുത്തു. മെയ്-3 ന് രാത്രി 7.30 … Read More

പടപ്പേങ്ങാട് മഞ്ഞപിത്ത പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി

പടപ്പേങ്ങാട്: മഞ്ഞപ്പിത്ത രോഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെയും ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മഞ്ഞപിത്തം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തെ വീടുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ പ്രവര്‍ത്തകരുടെ … Read More

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ലിഫ്റ്റുകളുടെ പ്രവര്‍ത്തനം നിലച്ചു; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

പരിയാരം: പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലിഫ്റ്റുകളുടെ പ്രവര്‍ത്തനം നിലച്ചതില്‍ വ്യാപക പ്രതിഷേധം. രോഗികളനുഭവിക്കുന്ന ദുരിതത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റി പ്രിന്‍സിപ്പാള്‍ ഓഫീസ് ഉപരോധിച്ചു. മണ്ഡലം പ്രസിഡന്റ് സുരാഗ് പരിയാരത്തിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെയാണ് … Read More

രാജരാജേശ്വരക്ഷേത്രം റോഡ് നാളെ(9-45-2024) മുതല്‍ അടക്കും. ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ.

തളിപ്പറമ്പ്: കപ്പാലം വ്യാപാര ഭവന് മുന്നിലെ രാജരാജേശ്വര ക്ഷേത്രം റോഡിന്റെ ക്രോസ് ഡ്രയിന്‍ വര്‍ക്ക് നടക്കുന്നതിനാല്‍ നാളെ( 9.5.2024 ) മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ റോഡ് അടച്ചിടുന്നതാണ്. യാത്രക്കാര്‍ സഹകരിക്കണമെന്ന് നഗരസഭാ സെക്രട്ടെറി അഭ്യര്‍ത്ഥിച്ചു.     … Read More

യോദ്ധാ, വ്യൂഹം എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ സംഗീത് ശിവന്‍ നിര്യാതനായി.

തിരുവനന്തപുരം: തിരുവനന്തപുരം: സംവിധായകനും ക്യാമറാമാനുമായ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വ്യൂഹം, യോദ്ധ, ഉറുമി. ഗാന്ധര്‍വം, നിര്‍ണയം, തുടങ്ങി നിരവധി സിനിമകള്‍ സംവിധാനം ചെയ്തു. മലയാളത്തെ കൂടാതെ ഹിന്ദിയില്‍ എട്ടു സിനിമകള്‍ ചെയ്തു. രഘുവരന്‍ നായകനായ … Read More

കുട്ടാപ്പി തിരിച്ചടിച്ചു-ഭാര്യാ മാതാവിനെ ആക്രമിച്ചു-പോലീസ് കേസെടുത്തു.

മാതമംഗലം: ഭാര്യാമാതാവിനെ ആക്രമിച്ചതിന് മരുമകനെതിരെ കേസ്. മാതമംഗലം പേരൂലിലെ അടുക്കാടന്‍ വീട്ടില്‍ കൂട്ടാപ്പിയുടെ(36)പേരിലാണ് പെരിങ്ങോം പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചക്ക് 12 നായിരുന്നു സംഭവം. പേരൂലിലെ എ.സിന്ധുവിന്റെ(41)പരാതിയിലാണ് കേസ്. വീട്ടില്‍ വടിയുമായി അതിക്രമിച്ചുകടന്ന കുട്ടാപ്പി സിന്ധുവിനെ ആക്രമിക്കുകയും മാക്‌സി വലിച്ചുകീറി മാനഹാനി … Read More