പലിശയില്ലാ സ്വര്‍ണവായ്പ തളിപ്പറമ്പില്‍ രണ്ട് കേസുകള്‍-ദമ്പതികളായ നാലു പ്രതികള്‍

തളിപ്പറമ്പ്: പലിശരഹിത സ്വര്‍ണ്ണവായപ് തട്ടിപ്പില്‍ തളിപ്പറമ്പില്‍  രണ്ട് പോലീസ് കേസുകള്‍ കൂടി. ഇരിക്കൂര്‍, മാമ്പ സ്വദേശികള്‍ക്കാണ് സ്വര്‍ണ്ണം നഷ്ടപ്പെട്ടത്. അഞ്ചരക്കണ്ടി മാമ്പ നദീജ മന്‍സിലില്‍ കെ.മുഹമ്മദ് ഹനീഫയുടെ(53) പരാതിയില്‍ ദമ്പതികളായ നാലുപേര്‍ക്കെതിരെയും ഇരിക്കൂര്‍ സിദ്ദിഖ്‌നഗര്‍ ദാറുന്നൂര്‍ വീട്ടില്‍ സി.സി.മുഹമ്മദ്‌നവാസിന്റെ(49)പരാതിയില്‍ രണ്ടുപേര്‍ക്കുമെതിരെയാണ് കേസ്. … Read More

തീപിടിച്ച കെട്ടിടം നാളെ ശുചീകരിക്കും-വ്യാപാരികള്‍ നടക്കില്ലെന്ന് നഗരസഭ സെക്രട്ടെറി

തളിപ്പറമ്പ്’: തീപിടുത്തം നടന്ന തളിപ്പറമ്പ് കെ.വി.കോംപ്ലക്‌സിലെ കടകളില്‍ ശൂചീകരണം നാളെ നടക്കും. വ്യാപാരികളുടെ നേതൃത്വത്തിലാണ് ശുചീകരണം നടക്കുക. എന്നാല്‍ ശുചീകരണം അനുവദിക്കില്ലെന്നും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നടപടികള്‍ ഉറപ്പുവരുത്താതെ ശുചീകരണത്തിന് അനുമതി നല്‍കില്ലെന്ന് നഗരസഭ സെക്രട്ടെറികെ.പി.സുബൈര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഇന്ന് വൈകുന്നേരം … Read More

വനംവകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച സോളാര്‍ തൂക്ക് വേലി ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍: വനംവകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച സോേളാര്‍ തൂക്കുവേലി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് റേഞ്ചിലെ ശീകണ്ഠാപുരം സെക്ഷനില്‍ പെടുന്ന പയ്യാവൂര്‍ പഞ്ചായത്തിലെ ഏലപ്പാറ മുതല്‍ ചിറ്റാരി വരെയുള്ള 2.400കിലോമീറ്റര്‍ നിളത്തില്‍ സ്ഥാപിച്ച സൗരോര്‍ജ തൂക്ക് വേലി ഉദ്ഘാടനം പയ്യാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് … Read More

സി.സദാനന്ദന്‍ എം.പിയും കേന്ദ്രമന്ത്രിയായി കാണാന്‍ ആഗ്രഹമുണ്ട്-കേന്ദ്രമന്ത്രി സുരേഷ്‌ഗോപി.

മട്ടന്നൂര്‍: സി.സദാനന്ദന്‍ എം.പിയും ഒരു കേന്ദ്രമന്ത്രിയാവണമെന്നാണ് തന്റെ ആഗ്രഹമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി. ഇദ്ദേഹം വഴി എത്ര എം.എല്‍.എമാര്‍ കണ്ണൂരില്‍ നിന്ന് വേണമെന്ന് നിങ്ങള്‍ക്ക് നിശ്ചയിക്കാമെന്നും മന്ത്രി പറഞ്ഞു. മികച്ച കണക്കുകൂട്ടലിലാണ് മോദിസര്‍ക്കാര്‍ രാജ്യം ഭരിക്കുന്നത്, കേരളത്തിലും കൃത്യമായ കാല്‍ക്കുലേഷനുണ്ടെന്നും തിരുവനന്തപുരത്തും … Read More

ബംഗളൂരുവില്‍ നിന്ന് കഞ്ചാവ് കടത്തിയ മടക്കാട് സ്വദേശിയായ യുവാവിനെ തളിപ്പറമ്പ് പോലീസ് പിടികൂടി.

തളിപ്പറമ്പ്: ബംഗളൂരുവില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 463 ഗ്രാം കഞ്ചാവ് സഹിതം മടക്കാട് സ്വദേശിയെ തളിപ്പറമ്പ് പോലീസ് പിടികൂടി. കൂവേരി മടക്കാട് നിരപ്പേല്‍ വീട്ടില്‍ ബാബു സെബാസ്റ്റ്യന്റെ മകന്‍ എന്‍.ബിബിന്‍(29)നെയാണ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ ഉച്ചക്ക് 12.10 ന് … Read More

മദ്യപിച്ച് കാറോടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ മധ്യവസ്‌ക്കന്റെ പേരില്‍ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: മദ്യപിച്ച് കാറോടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ മധ്യവസ്‌ക്കന്റെ പേരില്‍ പോലീസ് കേസെടുത്തു. പാച്ചേനി മേനച്ചൂരിലെ നാരായണം വീട്ടില്‍ മാധവന്‍നമ്പ്യാരുടെ മകന്‍ മധു മാണിക്കോത്തിന്റെ (51)പേരിലാണ് കേസ്. കെ.എല്‍-59 എക്‌സ് 6158 നമ്പര്‍ സ്‌ക്കൂട്ടറില്‍ സ്ഞ്ചരിച്ച കുപ്പത്തെ ഇ.കെ.സുമയ്യ(30), സഹദ്(17) … Read More

എ.എസ്.ഐ പ്രീതക്കും തളിപ്പറമ്പ് പോലീസിനും ബിഗ് സല്യൂട്ട്.

തളിപ്പറമ്പ്: തീപിടുത്ത സ്ഥലത്തുനിന്നും ലഭിച്ച പണം ഉടമസ്ഥന് തിരിച്ചുനല്‍കി തളിപ്പറമ്പ് പോലീസ്. തളിപ്പറമ്പ് ചെത്തുതൊഴിലാളി സഹകരണ സംഘത്തിലെ ജീവനക്കാരന്‍ കൂവോട്ടെ പ്രശാന്ത്കുമാറിന്റെ പണമാണ് നഷ്ടപ്പെട്ടത്. തീപിടുത്ത വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പ്രശാന്ത് കുമാര്‍ സ്ഥലത്തുവെച്ച് ഫയര്‍ഫോഴ്‌സ് വെള്ളം ചീറ്റുമ്പോള്‍ നനഞ്ഞതിനാല്‍ പോക്കറ്റില്‍ … Read More

നേതാക്കള്‍ എങ്ങിനെയായിരിക്കണം; ഇതാ ഒരു തളിപ്പറമ്പ് മാതൃക

തളിപ്പറമ്പ്: അണികളോട് ആഹ്വാനങ്ങള്‍ മാത്രം നടത്തുകയും, അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ ഓടിയൊളിക്കുകയും ചെയ്യുന്ന നേതാക്കന്‍മാരുള്ള നമ്മുടെ നാട്ടില്‍, സഹപ്രവര്‍ത്തകരുടെ ദു:ഖങ്ങള്‍സ്വന്തം ദു:ഖങ്ങളായി കണ്ട് പരിഹാരത്തിനായി ഊണും ഉറക്കവും ഒഴിഞ്ഞ് ഓടിനടക്കുന്ന രണ്ട് നേതാക്കള്‍. ഒക്ടോബര്‍ 9-ന് വൈകുന്നേരം 4.55 ന് തളിപ്പറമ്പിലെ കെ.വി.കോംപ്ലസില്‍ … Read More

ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നു-കെ.സി.വേണുഗോപാല്‍ എം.പി.

തളിപ്പറമ്പ്: ശബരിമലയിലെ സ്വര്‍ണക്കടത്തിന്റെ വിവാദം വഴിതിരിച്ചുവിടാനാണ് ഷാഫി പറമ്പിലിന് നേരെ ആക്രമം നടന്നതെന്നും, ഷാഫിക്ക് നേരെ നടന്നത് കാട്ടുനീതിയാണെന്നും, ഇതിന്റെയെല്ലാം കണക്കുകള്‍ എഴുതിവെച്ചിട്ടുണ്ടെന്നും എ.ഐ.സി.സി ജന.സെക്രട്ടെറി കെ.സി.വേണുഗോപാല്‍ എം.പി. തളിപ്പറമ്പില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജാവിനേക്കാല്‍ രാജഭക്തി കാണിക്കുന്ന പോലീസുകാര്‍ ഇത് … Read More

പ്രത്യേക പാക്കേജ് നടപ്പിലാക്കി തളിപ്പറമ്പിലെ വ്യാപാരികളെ സഹായിക്കണം-കെ.സി.വേണുഗോപാല്‍ എം.പി.

തളിപ്പറമ്പ്: തളിപ്പറമ്പ് തീപിടുത്തത്തില്‍ ബാധിക്കപ്പെട്ട വ്യാപാരികള്‍ക്കായി പാക്കേജ് നടപ്പിലാക്കണമെന്ന് എ.ഐ.സി.സി ജന.സെക്രട്ടെറി കെ.സി.വേണുഗോപാല്‍ എം.പി. തളിപ്പറമ്പ് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കിയിരുന്നത് തളിപ്പറമ്പിലെ ദുരന്തത്തിനും ബാധകമാക്കി … Read More