മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ ആറ് ജീവനക്കാര്‍ക്കെതിരെ കേസ്.

പഴയങ്ങാടി: പഴയങ്ങാടിയില്‍ മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ ആറ്   ബസ് ജീവനക്കാരുടെപേരില്‍ പഴയങ്ങാടി പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം 6:15 നായിരുന്നു സംഭവം. പഴയങ്ങാടി ബസ്റ്റാന്റില്‍ വെച്ച് ബസ് ജീവനക്കാര്‍ സമയത്തെ ചൊല്ലി പരസ്പരം ഏറ്റുമുട്ടിയ സംഘര്‍ഷത്തിന്റെ ദൃശ്യം പകര്‍ത്താന്‍ എത്തിയ … Read More

മലപ്പട്ടം സംഘര്‍ഷം- 50 കോണ്‍ഗ്രസുകാരുടെയും 25 സി.പി.എം കാരുടെയും പേരില്‍ കേസ്.

മയ്യില്‍: മലപ്പട്ടത്ത് ഇന്നലെ കോണ്‍ഗ്രസ് പദയാത്രക്കിടെ നടന്ന സംഘര്‍ഷത്തില്‍ 50 കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ക്കും 25 സി.പി.എം പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്. അമല്‍ കുറ്റിയാട്ടൂര്‍, റഷീദ്കവ്വായി, പി.ആര്‍.സനീഷ്, സുബോധ് മലപ്പട്ടം, നികേത് ഓണപ്പറമ്പ്, കെ.പി.ശശിധരന്‍, രാധാകൃഷ്ണന്‍,. പ്രിയേഷ്, സജീവന്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന 40 കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ … Read More

മാറ്റിയതിന് പിന്നില്‍ ചില നേതാക്കള്‍-തുറന്നടിച്ച് കെ.സുധാകരന്‍ എം.പി.

തിരുവനന്തപുരം: തന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ ചില നേതാക്കള്‍ ഉണ്ടെന്ന് തുറന്നുപറഞ്ഞ് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എം.പി. തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ ചില നേതാക്കളും അവരുടെ സ്വാധീനവും ചര്‍ച്ചയും നടന്നു കാണണം. മാറിയപ്പോള്‍ എനിക്ക് … Read More

അമ്മൂമ്മയെ അടിച്ച് തള്ളിയിട്ടു- കൊച്ചുമകനെതിരെ കേസ്.

പയ്യന്നൂര്‍: അമ്മൂമ്മയെ മര്‍ദ്ദിക്കുകയും തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ ചെംറുമകനെതിരെ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 88 കാരിയായ കാര്‍ത്യായനി അമ്മക്കാണ് മര്‍ദ്ദനമേറ്റത്. മെയ്-11 ന് പകല്‍ 2.10 നായിരുന്നു കേസിനാസ്പദമായ സംഭവം. കാര്‍ത്യായനിയമ്മയുടെ മകള്‍ … Read More

ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ട-31 മാവോയിസ്റ്റുകളെ വധിച്ചു.

ന്യൂഡല്‍ഹി: ഛത്തീസ്ഗഡ്-തെലങ്കാന അതിര്‍ത്തിയിലെ കരേഗുട്ട ഹില്‍സില്‍ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി 31 മാവോയിസ്റ്റുകളെ വധിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും വലിയ മവോയിസ്റ്റു വിരുദ്ധ ദൗത്യമെന്നും മന്ത്രി പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ നിന്ന് 450 ഐജിഡികളും … Read More

വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കിയ സംഘം പിടിയില്‍.

കാഞ്ഞങ്ങാട്: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കിയ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ പ്രവര്‍ത്തിക്കുന്ന നെറ്റ് ഫോര്‍ യു സൈബര്‍ എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ക്ലായിക്കോട് മുഴക്കോത്തെ നന്ദാവനത്തില്‍ പി.രവീന്ദ്രന്‍(51), കൊവ്വല്‍ പള്ളി കളനാട് നിവാസില്‍ കെ.സന്തോഷ്‌കുമാര്‍(45)എന്നിവരെയാണ് ഹോസ്ദുര്‍ഗ് പോലീസ്പിടികൂടിയത്. ഷിഹാബ് … Read More

ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന് കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹി: മെയ് 10ന് 11 പാക് വ്യോമതാവളങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന് കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ വ്യോമസേനയുടെ 20 ശതമാനം അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടു. ആക്രമണത്തില്‍ പാകിസ്ഥാന്റെ എഫ്-16, ജെ-17 ഉള്‍പ്പെടെ ഒട്ടേറെ യുദ്ധവിമാനങ്ങള്‍ തകരുകയും ചെയ്തു. … Read More

ഓപ്പറേഷന്‍ സിന്ദൂര്‍ ബാനര്‍ സ്ഥാപിച്ചുള്ള പണപ്പിരിവിനെ ഇനിയും എതിര്‍ക്കും

പിലാത്തറ: ഡിഫന്‍സ് ഫണ്ടിലേക്ക് ബസ് യാത്രക്കാരില്‍ നിന്നും സംഭാവന പിരിച്ചതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയോട് പ്രതികരിച്ച് ബസ് ഉടമ നടത്തിയ വാര്‍ത്താസമ്മേളനം ശ്രദ്ധിച്ചു-ശ്രീനിധി ബസ് ഉടമയോട് ഞങ്ങള്‍ക്ക് പറയാ നുള്ളത് ഇവയാണ്- ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന  ഇന്ത്യ … Read More

ശ്രീനിധി ബസ്സിലെ യുദ്ധപ്പിരിവ് പ്രതിഷേധം ശക്തം

പിലാത്തറ: ശ്രീനിധി എന്ന സ്വകാര്യ ബസ് ഡിഫന്‍സ്  ഫണ്ടിലേക്ക് പണം നല്‍കാന്‍ കാരുണ്യയാത്രാ മോഡലില്‍ പിരിവ് നടത്തിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം. ഇന്നലെയാണ് ശ്രീനിധിയുടെ 13 ബസുകളിലെ ഒരു ദിവസത്തെ കളക്ഷന്‍ തുക ഡിഫന്‍സ് ഫണ്ടിലേക്ക് നല്‍കുമെന്ന ബാനറുമായി ബസുകള്‍ സര്‍വീസ് … Read More

തിരുവനന്തപുരം സ്വദേശിയെ പരിയാരത്ത് കാണാതായി.

പരിയാരം: തിരുവനന്തപുരം സ്വദേശിയെ പരിയാരം അമ്മാനപ്പാറയിലെ ജോലസ്ഥലത്തുനിന്നും കാണാതായി. തിരുവനന്തപുരം നെടുമങ്ങാട് വാമനപുരം ആനക്കുടി സ്വദേശി മണ്ഡപക്കുന്നില്‍ വീട്ടില്‍ കെ.ഷിബു(44)നെയാണ് കാണാതായത്. 11-ാം തീയതിമുതലാണ് ഇയാളെ കാണാതായത്. 2012 മുതല്‍ അമ്മാനപ്പാറയിലെ വിന്‍ഡ്‌റൂബ് ഇന്‍ഡസ്ട്രീസ് കമ്പിനിയില്‍ പ്രൊഡക്ഷന്‍ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. … Read More