നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്-

  ബാബു ഉദിനൂര്‍ ഉദിനൂര്‍: അമിത വേഗതയില്‍ ഓടിയ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് കാര്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്. പടന്ന മീത്തല്‍ ബജാറിലെ അബ്ദുള്ള(35), ഷറഫ(45)എന്നിവര്‍ക്കാണ് പരിക്ക്. കാറിനകത്ത് കുടുങ്ങിപ്പോയ ഇവരെ തൃക്കരിപ്പൂരില്‍ നിന്നെത്തിയ അഗ്നിശമനസേനയാണ് ഹൈഡ്രോളിക്ക് കട്ടര്‍ … Read More

രോഗിയുമായി വരികയായിരുന്ന കാര്‍ റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞു, മൂന്നുപേര്‍ക്ക് പരിക്കേറ്റു.

തളിപ്പറമ്പ്: രോഗിയുമായി വരികയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. സംസ്ഥാനപാതയില്‍ കരിമ്പം പനക്കാട് വളവില്‍ ഇന്ന് പുലര്‍ച്ചെ 4.45 നായിരുന്നു അപകടം. അപസ്മാരബാധിതനായ രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന കെ.ല്‍െ.8 എ.ടി 6433 ആള്‍ട്ടോ കാറാണ് അപകടത്തില്‍പെട്ടത്. ചുഴലി … Read More

BREAKING-NEWS നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ടി.ബാബു പഴയങ്ങാടി. പഴയങ്ങാടി: നിയന്ത്രണംവിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചോടെ പഴയങ്ങാടി പാലത്തിന് സമീപത്തായിരുന്നു അപകടം. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി. സിറ്റിസണ്‍ മെഡിക്കല്‍സിനും തൊട്ടടുത്ത കടയിലേക്കുമാണ് ലോറി ഇടിച്ചുകയറിയത്. രണ്ട് കടകളും പൂര്‍ണമായി തന്നെ … Read More

റോഡിന് കുറുകെ പിക്കപ്പ് വാന്‍ മറിഞ്ഞു.ഡ്രൈവര്‍ക്കും സഹായിക്കും ഗുരുതരം.

ചെറുവത്തൂര്‍: ടയറുമായി നെടുമ്പാശേരിയില്‍ നിന്നും കാസര്‍ഗോഡേക്ക് പോകുകയായിരുന്ന പിക്കപ്പ് വാന്‍ റോഡിന് കുറുകെ മറിഞ്ഞ് ഡ്രൈവര്‍ക്കും സഹായിക്കും ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 2.25 ന് ദേശീയപാതയില്‍ ചെറുവത്തൂരിലായിരുന്നു അപകടം. നെടുമ്പാശേരി സ്വദേശികളായ ഡ്രൈവര്‍ ആനന്ദ്(24), സഹായി വിലാസ്(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. … Read More

ബൈക്കുകള്‍ കൂട്ടിയിടിച്ചു-സി.എച്ച്.റമീസ് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു-

പെരിങ്ങോം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പെരിങ്ങോം കൊരങ്ങാട്ടെ ടി.പി.ഹംസ പാലത്തര-സി.എച്ച് റുബീന ദമ്പതികളുടെ മകന്‍ ചപ്പന്റകത്ത് വീട്ടില്‍ സി.എച്ച്.റമീസ്(19)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പൊന്നമ്പാറയില്‍ വെച്ചാണ് അപകടം. ബൈക്കില്‍ യാത്രചെയ്തിരുന്ന സുഹൃത്ത് വാജിദിന്(19)പരിക്കേറ്റു. കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരായ കാനായി-മണിയറയിലെ … Read More

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു സ്ത്രീകള്‍ മരിച്ചു.

പഴയങ്ങാടി: പഴയങ്ങാടി പാലത്തിന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. ഇന്ന് വൈകുന്നേരം 5.30നായിരുന്നു സംഭവം. കണ്ണൂരില്‍ നിന്നും പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന കെ.എല്‍ 13 എ.എല്‍ 2017 കാറും പഴയങ്ങാടിയില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന സ്‌കൂട്ടറുമാണ് … Read More

വീണ്ടും അപകടം-ലോറിയുടെ ഓയില്‍ ടാങ്ക് പൊട്ടി-

പിലാത്തറ: ദേശീയപാതയില്‍ പീരക്കാംതടം ജംഗ്ഷനില്‍ ഇന്ന് രാവിലെ വീണ്ടും അപകടം. മല്‍സ്യവുമായി പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന ജി.എ 8 വി 3945 ഗോവ രജിസ്‌ട്രേഷന്‍ കണ്ടെയിനര്‍ ലോറിയും പഴയങ്ങാടിയിലേക്ക് പോകുന്ന കെ.എല്‍ 13 എ.എഫ് 502 ഹോണ്ട സിറ്റി കാറുമാണ് രാവിലെ … Read More

കുപ്പത്ത് ബസിടിച്ച് ഷെല്‍ട്ടര്‍ തകര്‍ന്ന് നാലുപേര്‍ മരിക്കാനിടയാക്കിയ സംഭവം-കേസിന്റെ വിധി 30 ന്.

തലശ്ശേരി: തളിപ്പറമ്പ് കുപ്പത്തെ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് അമിത വേഗതയില്‍ വന്ന ബസ് ഇടിച്ച് കയറി രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിക്കാനിടയായ കേസിന്റെ വിധി 30 ന്. ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് എ.വി.മൃദുലയാണ് വിധി പ്രഖ്യാപിക്കുക. പി.എന്‍.ആര്‍.ബസ്സ് … Read More

ക്രിസ്തുമസ് രാത്രിയില്‍ സ്‌ക്കൂട്ടറപകടത്തില്‍ മരിച്ച അലീനയുടെ സംസ്‌ക്കാരം ഇന്ന്.

കുടിയാന്മല: ക്രിസ്മസ് രാത്രിയില്‍ കുടിയാന്മലയിലുണ്ടായ വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കുടിയാന്മലയിലെ കണ്ടത്തില്‍ ടോമി-ലിസി ദമ്പതികളുടെ മകളും പൈസക്കരി ദേവമാതാ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുമായ അലീന ടോമി (22) ആണ് മരിച്ചത്. കുടിയാന്മല ഫാത്തിമ മാതാ … Read More

മൊട്ടമ്മലില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.

കണ്ണപുരം: മൊട്ടമ്മലില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. മോറാഴ കൂളിച്ചാല്‍ സ്വദേശി ജയരാജന്‍(51), ഇരിണാവ് സ്വദേശി കപ്പള്ളി ബാലകൃഷണന്‍(71) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. കണ്ണപുരം പോലീസ് സ്ഥലത്തെത്തി.