അജ്മലിന്റെ പേരില്‍ കഞ്ചാവ് കേസ്.

തളിപ്പറമ്പ്: കഞ്ചാവ് കൈവശം വെച്ചതിന് യുവാവിനെതിരെ കേസ്. വായാട് തിരുവട്ടൂരിലെ തട്ടിക്കൂട്ടി വീട്ടില്‍ ടി.കെ.അജ്മലിന്റെ(20) പേരിലാണ് കേസ്. ഇന്നലെ രാത്രി 8.25 ന് ലൂര്‍ദ്ദ് ആശുപത്രിക്ക് സമീപത്തെ വെയിംഗ് ബ്രിഡ്ജ് പാര്‍ക്കിംഗ് ഗ്രൗണ്ടിന് സമീപത്തുവെച്ച് എസ്.ഐ ദിനേശന്‍ കൊതേരിയാണ് 7 ഗ്രാം … Read More

ഇരട്ടനീതിക്കെതിരെ അഞ്ഞടിച്ച് വ്യാപാരി നേതാവ് കെ.എസ്.റിയാസ്.

തളിപ്പറമ്പ്: തളിപ്പറമ്പിലെ വ്യാപാരി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് ഇന്നലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചു. മെയിന്‍ റോഡിലെ പാര്‍ക്കിങ്ങിനെതിരെ പോലീസ് സ്വീകരിക്കുന്ന സമീപനത്തിനെതിരെ നടപടികള്‍ വേണമെന്ന് … Read More

ഗാര്‍ഹികപീഡനനിയമപ്രകാരം ഭര്‍ത്താവിന്റെ പേരില്‍ കേസ്.

തളിപ്പറമ്പ്: ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവിൻ്റെ പേരിൽ ഗാർഹിക പീഡന നിയമപ്രകാരം കേസെടുത്തു. പന്നിയൂർ പൂമംഗലത്തെ ബിജോയ് ഭാർഗവൻ്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഭാര്യ പട്ടുവം കാവുങ്കൽ ബസ്റ്റോപ്പിന് സമീപത്തെ കണ്ണാലയം വീട്ടിൽ മാളു ശ്രീ (31) … Read More

മാധ്യമങ്ങള്‍ സി.പി.എമ്മിനും ഇടതുപക്ഷത്തിനുമെതിരെ ഈവന്റ് മാനേജ്‌മെന്റ് കമ്പനികളായി മാറി-എം.വി.ജി.

തളിപ്പറമ്പ്: ഇടതുപക്ഷത്തേയും സി.പി.എമ്മിനേയും തകര്‍ക്കാന്‍ മാധ്യമങ്ങള്‍ പടച്ചു വിടുന്ന കള്ളക്കഥകള്‍ വിലപ്പോവില്ലെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. തളിപ്പറമ്പില്‍ സി.പി.എം സംഘടിപ്പിച്ച കോടിയേരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.കെ.ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. 2024 ലെ … Read More

സി.പി.ഐ കാല്‍നടപ്രചാരണ ജാഥ നടത്തി. താവം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

പിലാത്തറ: ബി.ജെ.പിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി സി.പി.ഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ചെറുതാഴം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാല്‍നടപ്രചാരണ ജാഥ നടത്തി. പിലാത്തറയില്‍ ജില്ലാ എക്‌സിക്യുട്ടീവ് അംഗം താവം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കൗണ്‍സില്‍ അംഗം … Read More

കേന്ദ്രമന്ത്രിമാരെ ക്ഷണിക്കാത്തതിനെതിരെ എതിര്‍പ്പുമായി ബി.ജെ.പി-നരേന്ദ്രമോദിക്ക് അഭിവാദ്യം അര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിക്കും.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിച്ച സിന്തറ്റിക്ക് ട്രാക്ക് ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിമാരെ ക്ഷണിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ബി.ജെ.പി ജില്ലാകമ്മിറ്റി അംഗം പ്രഭാകരന്‍കടന്നപ്പള്ളി പ്രസ്താവയില്‍ പറഞ്ഞു. ട്രാക്കിന് വേണ്ടി വരുന്ന മുഴുവന്‍ ചെലവും 6 കോടി 94 … Read More

പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് ആറുപേര്‍ക്കെതിരെ കേസെടുത്തു

തളിപ്പറമ്പ്: ബൈക്കും കാറും തമ്മില്‍ ഉരസിയതുമായി ബന്ധപ്പെട്ട് ബൈക്ക് യാത്രികനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച സംഘം അക്രമാസക്തരായി പോലീസ് സ്‌റ്റേഷനില്‍ ബഹളം വെക്കുകയും കൃത്യനിര്‍വ്വഹണത്തിന് തടസമുണ്ടാക്കുകയും ചെയ്തതായി പരാതി. ഇന്നലെ രാത്രി പതിനൊന്നോടെ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലാണ് സംഭവം … Read More

അക്രമം ആവര്‍ത്തിക്കാന്‍ കാരണം തളിപ്പറമ്പ് പോലീസിന്റെ ഗുരുതരമായ അനാസ്ഥ.–പി.കെ.സരസ്വതി

തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസിന്റെ ഗുരുതരമായ അനാസ്ഥയാണ് തളിപ്പറമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാവുന്നതെന്ന് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതി പറഞ്ഞു. കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം ജന.സെക്രട്ടെറിയും പൊതുപ്രവര്‍ത്തകനുമായ മാലില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ വീട്ടുകിണറില്‍ തള്ളിയ സംഭവത്തില്‍ കണ്ണൂര്‍ … Read More

നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യ ദ്രോഹികളെ ശിക്ഷിക്കണമെന്ന് ബിജെപി

തളിപ്പറമ്പ്: നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യ ദ്രോഹികളെ ശിക്ഷിക്കണമെന്ന് ബിജെപി. മാസങ്ങളായി സമൂഹ വിരുദ്ധര്‍ പൂക്കോത്ത്‌തെരു പരിസരങ്ങളില്‍ അഴിഞ്ഞാടുകയാണ്, ബിജെപി പതാകകള്‍ അടക്കം നിരന്തരം നശിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിരവധി തവണ പോലീസില്‍ പരാതി നല്‍കിയിട്ടും ഒരു പ്രതിയെ പോലും … Read More

ഭര്‍ത്താവ് കടം വാങ്ങി ഭാര്യക്ക് തെറി-രഞ്ജിത്തിനെതിരെ കേസ്.

തളിപ്പറമ്പ്: ഭര്‍ത്താവ് കടം വാങ്ങിയ പണം ചോദിച്ച് വീട്ടിലെത്തിയ യുവാവ് ഭാര്യയെ ഭീഷണിപ്പെടുത്തിയതായി പരാതി. കുറ്റിയാട്ടൂര്‍ വടുവന്‍കുളത്തെ കോടിക്കണ്ടി വീട്ടില്‍ കെ.പി.രഞ്ജിത്തിന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. സപ്തംബര്‍ ഒന്നിന് രാത്രിഎട്ടോടെയായിരുന്നു സംഭവം. ആന്തൂര്‍ മമ്പാലയിലെ വീട്ടില്‍ അതിക്രമിച്ചുകയറിയ രഞ്ജിത്ത് യുവതിയേയും … Read More