പി.പി.കാര്‍ത്യായനിക്ക് യാത്രയയപ്പ് നല്‍കി.

പരിയാരം: കേരള ഫുഡ് ഹൗസ് സഹകരണ സംഘത്തില്‍ നിന്നും വിരമിച്ച പി.പി.കാര്‍ത്ത്യായനിക്ക് സംഘം ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി. കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ സുദിപ് ഉദ്ഘാടനം ചെയ്തു. പി.പി കാര്‍ത്ത്യായനിക്കുള്ള ഉപഹാര സമര്‍പ്പണം സംഘം പ്രസിഡന്റ് മാണിക്കര ഗോവിന്ദന്‍ … Read More

കുഴല്‍കിണര്‍ നിര്‍മ്മാണത്തില്‍ റേറ്റ് ഏകീകരണം നടപ്പിലാക്കി എ.കെ.ബി.ഡി.സി.എ കണ്ണൂര്‍ ജില്ല കമ്മിറ്റി

തളിപ്പറമ്പ്: ജില്ലയിലെ കുഴല്‍ കിണര്‍ നിര്‍മ്മാണത്തില്‍ ഭൂജലവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യാതെ അനധീകൃതമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍വെല്‍ റിഗ്ഗുകളെ അധീകൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനും, അതോടൊപ്പം ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ ഉപയോഗിച്ച് ബോര്‍വെല്‍ നിര്‍മ്മാണം നടത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്ന അംഗീകൃതമല്ലാത്ത ഏജന്റുമാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ആള്‍ … Read More

വ്യാപാരികളും നഗരസഭാഅധികൃതരും തമ്മില്‍ വാക്കേറ്റം.

തളിപ്പറമ്പ്: ലൈസന്‍സ് പുതുക്കാന്‍ മാലിന്യപെട്ടികള്‍ സ്ഥാപിച്ച് ഫോട്ടോ അപ്ലോഡ് ചെയ്യണം, തളിപ്പറമ്പ് നഗരസഭയില്‍ ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മില്‍ വാക്കേറ്റം. വ്യാപാരികള്‍ ലൈസന്‍സ് പുതുക്കുന്നതിന് ചെന്നപ്പോള്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥന്മാര്‍ ലൈസന്‍സ് പുതുക്കി കൊടുക്കാതെ തിരിച്ചയക്കുന്ന സാഹചര്യം ഉണ്ടായതിന്റെ കാരണം അന്വേഷിച്ച് ചെന്ന വ്യാപാരി … Read More

ശല്യക്കാരന്‍കുതിര ഇനി പയ്യോളിയില്‍.

തളിപ്പറമ്പ്: ശല്യക്കാരന്‍കുതിര ഇനി പയ്യോളിയില്‍. തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ പിടിച്ചുകെട്ടിയ കുതിരയെ ഉടമസ്ഥന്‍ വരാത്തതിനെ തുടര്‍ന്ന് ഇന്നലെ പരസ്യമായി ലേലം ചെയ്തു. പയ്യോളി കീഴൂരിലെ നയ്യറാണിക്കല്‍ വീട്ടില്‍ അബ്ദുല്‍ ലത്തീഫാണ് 20,000 രൂപക്ക് കുതിരയെ ലേലം കൊണ്ടത്. 15,000 രൂപയായിരുന്നു നഗരസഭ … Read More

ബസ്റ്റാന്റില്‍ ഹാന്‍സ് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍

തളിപ്പറമ്പ്: ബസ്റ്റാന്റ് പരിസരത്ത് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. എളമ്പേരംപാറ പെട്രോള്‍പമ്പിന് സമീപത്തെ താളപ്പുറത്ത് വീട്ടില്‍ ടി.അബ്ദുള്‍ മുബാറക്കിനെയാണ്(19) തളിപ്പറമ്പ് എസ്.ഐ വി.ഗോപിനാഥന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്ന് രാവിലെ 6.30 ന് ഇയാള്‍ അതിഥി തൊഴിലാളികള്‍ക്ക് പുകയില … Read More

ഒന്നിച്ച് മദ്യപിക്കുമ്പോള്‍ വാക്തര്‍ക്കം-യുവാവിനെ മര്‍ദ്ദിച്ചു.

കുടിയാന്‍മല: ഒന്നിച്ച് മദ്യപിക്കുമ്പോള്‍ ഉണ്ടായ വാക് തര്‍ക്കത്തിന്റെ വിരോധത്തിന് മൂന്നംഗസംഘം യുവാവിനെ മര്‍ദ്ദിച്ചു. നടുവില്‍ പടിഞ്ഞാറ് സ്വദേശി  വടക്കേടത്ത് വീട്ടില്‍ വി.വി.പ്രജുലിനാണ്(28)ഹെല്‍മെറ്റ് കൊണ്ട് മര്‍ദ്ദിച്ചത്. ഫിബ്രവരി 27 ന് പ്രജുല്‍ നടുവില്‍ അറക്കല്‍ ഭഗവതിക്ഷേത്രത്തില്‍ ഉല്‍സവത്തിന് പോയപ്പോള്‍ മങ്കരയിലെ സൂരജ്, ക്രിസ്, … Read More

കടമ്പേരി സ്വദേശിനിയായ യുവതിയെ കാണാതായി.

തളിപ്പറമ്പ്: കടമ്പേരി സ്വദേശിനിയെ കാണാതായെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. ബക്കളം കടമ്പേരിയിലെ പ്ലാക്കില്‍ വീട്ടില്‍ സി.ഡി.മഞ്ജു(38)നെയാണ് ഫിബ്രവരി 21 മുതല്‍ കാണാതായത്. അന്ന് വൈകുന്നേരം 5 മണിക്ക് വീട്ടില്‍ നിന്ന് പോയ മഞ്ജു തിരികെ വന്നില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പി.എസ്. ജോബിഷ് … Read More

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണ വിതരണം.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ 2024-25 പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണ വിതരണം നടത്തി. റിക്രീയേഷന്‍ ക്ലബ്ബ് ഹാളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പദ്മനാഭന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം അധ്യക്ഷന്മാരായ പി.രജില, … Read More

വളപ്പോള്‍ ഭാസ്‌ക്കരന്‍(74)നിര്യാതനായി.

തളിപ്പറമ്പ്: കൂവോട് ഗോപാലന്‍ പീടികക്ക് സമീപത്തെ വളപ്പോള്‍ ഭാസ്‌കരന്‍(74) നിര്യാതനായി. ഭാര്യ: ലീല മക്കള്‍: ലീന(കൂവേരി), ലിജ മരുമക്കള്‍ : ബാലകൃഷ്ണന്‍ (കൂവേരി), മനോജ്. സഹോദരങ്ങള്‍: കൗസല്യ, ശ്യാമള(പട്ടുവം), ഗോവിന്ദന്‍ (മുയ്യം), വസന്ത. സംസ്‌കാരം നാളെ (മാര്‍ച്ച്-1) രാവിലെ 9 മണിക്ക് … Read More

തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം നാളെ നടക്കും.

തളിപ്പറമ്പ്: മാര്‍ച്ച് മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം നാളെ ഒന്നാംതീയതി നടക്കും. രാവിലെ 10.30 ന് തളിപ്പറമ്പ് താലൂക്ക് ഓഫീസ് സമ്മേളനഹാളിലാണ് യോഗം നടക്കുക. പൊതുജനങ്ങള്‍ക്ക് യോഗത്തിന്റെ പരിഗണനക്ക് പരാതികള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.