മാറ്റിയതിന് പിന്നില്‍ ചില നേതാക്കള്‍-തുറന്നടിച്ച് കെ.സുധാകരന്‍ എം.പി.

തിരുവനന്തപുരം: തന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ ചില നേതാക്കള്‍ ഉണ്ടെന്ന് തുറന്നുപറഞ്ഞ് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എം.പി. തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ ചില നേതാക്കളും അവരുടെ സ്വാധീനവും ചര്‍ച്ചയും നടന്നു കാണണം. മാറിയപ്പോള്‍ എനിക്ക് … Read More

മലപ്പുറം കാളികാവില്‍ യുവാവിനെ പുലി കടിച്ചുകൊന്നു.

മലപ്പുറം: മലപ്പുറം കാളികാവില്‍ യുവാവിനെ പുലി കടിച്ചുകൊന്നു. ടാപ്പിങ്ങിനിടെ ഉള്‍ക്കാട്ടിലേക്ക് കടിച്ചുകൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ടാപ്പിങ് തൊഴിലാളിയായ ഗഫൂറാണ് മരിച്ചത്. പുലര്‍ച്ചെയാണ് ടാപ്പിങ് തൊഴിലാളികള്‍ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായത്. ഗഫൂറിന്റെ കഴുത്തില്‍ കടിച്ച് പുലി ഉള്‍ക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. … Read More

റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു.

കല്‍പ്പറ്റ: വയനാട്ടില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. 900 വെഞ്ചേഴ്സ് എന്ന റിസോര്‍ട്ടില്‍ നിര്‍മ്മിച്ചിരുന്ന ടെന്റ് ആണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. … Read More

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്; ജാഗ്രത

                തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് … Read More

അമ്മൂമ്മയെ അടിച്ച് തള്ളിയിട്ടു- കൊച്ചുമകനെതിരെ കേസ്.

പയ്യന്നൂര്‍: അമ്മൂമ്മയെ മര്‍ദ്ദിക്കുകയും തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ ചെംറുമകനെതിരെ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 88 കാരിയായ കാര്‍ത്യായനി അമ്മക്കാണ് മര്‍ദ്ദനമേറ്റത്. മെയ്-11 ന് പകല്‍ 2.10 നായിരുന്നു കേസിനാസ്പദമായ സംഭവം. കാര്‍ത്യായനിയമ്മയുടെ മകള്‍ … Read More

പഴയങ്ങാടിയില്‍ മാധ്യമപ്രവര്‍ത്തകന് ബസ് ജീവനക്കാരുടെ മര്‍ദ്ദനം.

പഴയങ്ങാടി: പഴയങ്ങാടിയില്‍ മാധ്യമപ്രവര്‍ത്തകന് ബസ് ജീവനക്കാരുടെ മര്‍ദ്ദനം. ബസ് ജീവനക്കാര്‍ സമയത്തെ ചൊല്ലി പരസ്പരം ഏറ്റുമുട്ടിയ സംഘര്‍ഷത്തിന്റെ ദൃശ്യം പകര്‍ത്താന്‍ എത്തിയ പഴയങ്ങാടിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേരളകൗമുദി ലേഖകനുമായ മൊട്ടാമ്പ്രത്തെ എം.ടി.നാസറിനെയാണ് ബസ് ജീവനക്കാരായ ആറോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇന്ന് … Read More

ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ട-31 മാവോയിസ്റ്റുകളെ വധിച്ചു.

ന്യൂഡല്‍ഹി: ഛത്തീസ്ഗഡ്-തെലങ്കാന അതിര്‍ത്തിയിലെ കരേഗുട്ട ഹില്‍സില്‍ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി 31 മാവോയിസ്റ്റുകളെ വധിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും വലിയ മവോയിസ്റ്റു വിരുദ്ധ ദൗത്യമെന്നും മന്ത്രി പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ നിന്ന് 450 ഐജിഡികളും … Read More

കര്‍ഷകന് മര്‍ദ്ദനം-വെജിറ്റബിള്‍ കട ഉടമകള്‍ക്കെതിരെ കേസ്.

ആലക്കോട്: പൈനാപ്പില്‍ തൂക്കം കുറച്ചു വില്‍പ്പന നടത്താന്‍ തയ്യാറാകാത്തതിന് കര്‍ഷകനെ വെജിറ്റബിള്‍കട ഉടമകള്‍ മര്‍ദ്ദിച്ചു. തിമിരി മവ്വത്താനിയിലെ മംഗലത്തേല്‍ വീട്ടില്‍ ബേബി മംഗലത്തേലിനാണ്(62)മര്‍ദ്ദനമേറ്റത്. 12 ന് വൈകുന്നേരം 6.30 നായിരുന്നു സംഭവം. ആലക്കോട്ടെ പി.ജെ.വെജിറ്റബിള്‍ കടയുടമകളായ പി.ജെ.വിനു, പി.ജെ.ബിജു എന്നിവരാണ് ബേബിയെ … Read More

തളിപ്പറമ്പ് നഗരസഭ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിന്റെ പേരിടണം– സി.എം.ഐ സഭ നിവേദനം നല്‍കി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ പുഷ്പഗിരിയില്‍ നിര്‍മ്മിക്കുന്ന സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് ‘വിശുദ്ധ ചാവറ കുര്യാക്കോസ് മെമ്മോറിയല്‍ സ്‌പോര്‍ട്സ് കോംപ്ലക്സ്’ എന്ന് നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് സി.എം.ഐ സഭ കോഴിക്കോട് സെന്റ് തോമസ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ.ബിജു ജോണ്‍ വെള്ളക്കട സി.എം.ഐ  നഗരസഭാ അധികൃതര്‍ക്ക് നിവേദനം … Read More

പയ്യന്നൂര്‍ താലൂക്ക് ആശുപത്രി 106-ാം വാര്‍ഷികാഘോഷം

പയ്യന്നൂര്‍: പയ്യന്നൂര്‍ താലൂക്ക് ആശുപത്രി സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആശുപത്രിയുടെ 106-ാം വാര്‍ഷികം സൗഖ്യസ്പര്‍ശം-2025 ഉദ്ഘാടനം ടി.ഐ.മധുസൂതനന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.പി.എം ജ്യോതി അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ-സാന്ത്വന പരിചരണ രംഗങ്ങളിലെ ഇടപെടലുകള്‍ക്കുള്ള 2025 ലെ കെ.വി.ആര്‍ ഫൗണ്ടേഷന്‍ പുരസ്‌കാര … Read More